24 മണിക്കൂറില്‍ 70000 ബുക്കിംഗ് വാരിയാലും സിയറക്കായി കാത്തിരുന്ന് മുഷിയില്ല! ടാറ്റ പയറ്റുന്നത് ആ തന്ത്രം

ടാറ്റ മോട്ടോര്‍സ് ഏറ്റവും പുതുതായി പുറത്തിറക്കിയ സിയറ എസ്‌യുവിക്ക് വിപണിയില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുക്കിംഗ് വിന്‍ഡേ തുറന്ന ആദ്യ ദിനം തന്നെ 70000+ ഓര്‍ഡറുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് വാഹനത്തിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചു. ബുക്കിംഗും ഡെലിവറിയും തമ്മിലുള്ള ദൈര്‍ഘ്യം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനുമാണ് കമ്പനിയുടെ ഈ ദ്രുതഗതിയിലുള്ള നീക്കം.തുടക്കത്തില്‍ പ്രതിമാസം 7,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 70,000-ത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഉല്‍പ്പാദന ലക്ഷ്യം പുതുക്കി നിശ്ചയിച്ചു.

നിലവില്‍ പ്രതിമാസം 12,000 മുതല്‍ 15,000 യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇന്ത്യയിലെ 4.2 മീറ്റര്‍ മുതല്‍ 4.4 മീറ്റര്‍ വരെയുള്ള എസ്‌യുവി സെഗ്മെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുകയാണ് സിയറയിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. നിലവില്‍ ഹ്യുണ്ടായി ക്രെറ്റയാണ് 28 ശതമാനം വിപണി വിഹിതവുമായി ഈ വിഭാഗത്തില്‍ ഒന്നാമത്.

tata sierra side

സിയറയുടെ വരവോടെ മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ് തുടങ്ങിയ കരുത്തരായ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാകും ഉണ്ടാകുക.മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ സിയറ വിപണിയിലെത്തുന്നത്. 158 bhp പവറും 255 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ പ്രധാനം.

കൂടാതെ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും, 116 bhp കരുത്തുള്ള 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് കരുത്തേകാന്‍ ഉണ്ടാകും.ഏകദേശം 4.6 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീല്‍ബേസും വാഹനത്തിനുണ്ട്. ആറ് വ്യത്യസ്ത എക്സ്റ്റീരിയര്‍ കളറുകളിലും മൂന്ന് ഇന്റീരിയര്‍ തീമുകളിലും വാഹനം ലഭ്യമാകും. ബോക്‌സി ഡിസൈനും 19 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് കരുത്തുറ്റ രൂപം നല്‍കുന്നുണ്ട്.

tata sierra side

സിയറയുടെ ഐക്കണിക് ലുക്ക് നിലനിര്‍ത്തുന്നതിനായി ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത 'ആല്‍പൈന്‍ വിന്‍ഡോയും കമ്പനി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. അത്യാധുനികമായ ഇന്റീരിയര്‍ സൗകര്യങ്ങളാണ് സിയറയുടെ മറ്റൊരു ആകര്‍ഷണം. ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട്, 12 സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ (ഒഡഉ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാരുടെ സൗകര്യത്തിനായി ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 360 ഡിഗ്രി ക്യാമറ എന്നിവ സിയറയെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

tata sierra interior

നവംബറിലെ കണക്കുകള്‍ പ്രകാരം വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ സിയറയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടാറ്റയുടെ ഡിസൈന്‍ ഭാഷയില്‍ വരുത്തിയ മാറ്റങ്ങളും ആധുനിക സാങ്കേതികവിദ്യയും വരും മാസങ്ങളില്‍ സിയറയെ വിപണിയിലെ ഒന്നാമനാക്കാന്‍ സഹായിക്കും. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത് വഴി ഡെലിവറി സമയം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാഹന പ്രേമികള്‍. ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കള്‍ മറ്റ് വാഹനങ്ങള്‍ തേടിപ്പോകുന്നത് ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് കമ്പനി ഇങ്ങനെ ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 13, 2026, 11:21 [IST]
English summary
Tata sierra production increased booking record specs price malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X