5 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാറെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു? 366KM റേഞ്ചുമായി ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായ ടാറ്റ ടിയാഗോ ഇവി പുതിയ രൂപത്തിലും ഭാവത്തിലും എത്താന്‍ പോകുകയാണ്. ടാറ്റ ടിയാഗോ ഇവി മോഡലിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാണ്. നിലവിലെ വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിക്കാനായി കൂടുതല്‍ റേഞ്ചും അത്യാധുനിക ഫീച്ചറുകളുമാണ് ടാറ്റ മോട്ടോര്‍സ് ഈ പുത്തന്‍ പതിപ്പിലൂടെ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റില്‍ ടാറ്റ വലിയ ബാറ്ററി പായ്ക്ക് നല്‍കും. നിലവിലുള്ള 19.2 kWh ബാറ്ററി ഓപ്ഷന്‍ ഒഴിവാക്കി, പകരം കൂടുതല്‍ ശേഷിയുള്ള 30 kWh ബാറ്ററി പായ്ക്ക് അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇത് വാഹനത്തിന്റെ കരുത്തും പെര്‍ഫോമന്‍സും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

tata tiago ev side

ഈ പുതിയ 30 kWh ബാറ്ററിയുടെ വരവോടെ ടിയാഗോ ഇവിയുടെ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 366 കിലോമീറ്ററായി ഉയരും. ചെറിയ 19 kWh ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 223 കിലോമീറ്ററാണ്. നിലവില്‍ ഓഫര്‍ ചെയ്യുന്ന രണ്ടാമത്തെ 24 kWh ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് 293 കിലോമീറ്ററാണ്.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 24 kWh ബാറ്ററി നിലനിര്‍ത്തുമ്പോള്‍ 19.2 kWh ബാറ്ററിക്ക് പകരം വലിയ 30 kWh ബാറ്ററി സ്ഥാനം പിടിക്കുമെന്നാണ് കാര്‍ടോക് (Cartoq) റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വേരിയന്റ് എത്തുന്നതോടെ ഒറ്റ ചാര്‍ജില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വരെ അനായാസം യാത്ര ചെയ്യാമെന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും.

സാങ്കേതിക വശങ്ങള്‍ക്കും പുറമെ മുഖംമിനുക്കിയെത്തുന്ന ഇലക്ട്രിക് ഹാച്ചിന്റെ ഇന്റീരിയറിലും വലിയ മാറ്റങ്ങള്‍ ടാറ്റ നടപ്പാക്കുന്നുണ്ട്. വലുപ്പമേറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫെയ്‌സ്ലിഫ്റ്റ് മോഡലിലുണ്ടാകും. കൂടാതെ സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

മറ്റെല്ലാ ടാറ്റ കാറുകളെയും പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റും മികച്ച് നില്‍ക്കും. ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പുതിയ മോഡലില്‍ പ്രതീക്ഷിക്കാം. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഇലക്ട്രിക് വാഹനത്തിന് കരുത്ത് പകരും.

tata tiago ev

വിലയുടെ കാര്യത്തിലാണ് ഏറ്റവും വലിയ സര്‍പ്രൈസ് ഒളിഞ്ഞിരിക്കുന്നത്. ബാറ്ററി ആസ് എ സര്‍വീസ് (BaaS) പദ്ധതി ടാറ്റ നടപ്പിലാക്കുകയാണെങ്കില്‍ വാഹനത്തിന്റെ പ്രാരംഭ വില അഞ്ച് ലക്ഷം രൂപ വരെയായി കുറയാന്‍ സാധ്യതയുണ്ട്. നിലവില്‍ 7.99 ലക്ഷം രൂപ മുതലാണ് ടിയാഗോ ഇവിയുടെ വില തുടങ്ങുന്നത്. ഇവി വാങ്ങാനുള്ള പ്രാരംഭ ചിലവ് കുറയുന്നുണ്ടെങ്കിലും ബാസ് പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ കിലോമീറ്ററിന് നിശ്ചിത തുക കമ്പനിക്ക് വാടകയായി നല്‍കണം.

ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിന് കീഴില്‍ വില ഗണ്യമായി കുറയുന്നത് ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ വേഗത്തില്‍ സാധാരണക്കാരിലേക്ക് എത്താന്‍ സഹായിക്കും. എങ്കിലും ടിയാഗോ ഇവി ബാസ് പദ്ധതിക്ക് കീഴില്‍ വില്‍പ്പനക്കെത്തുമോ എന്ന കാര്യം ടാറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിലുള്ള പെട്രോള്‍ കാറുകളുടെ വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നത് വിപണിയില്‍ വലിയ ചലനമുണ്ടാക്കും.

tata tiago ev rear

അടുത്തിടെ ടാറ്റ പുറത്തിറക്കിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ബാസിന് കീഴില്‍ വാങ്ങാന്‍ അവസരമുണ്ട്. ഇവി സബ്‌സ്‌ക്രിബ്ഷന്‍ സ്‌കീമില്‍ ഓഫര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മൈക്രോ എസ്‌യുവിയുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എന്‍ട്രി ലെവല്‍ ഇവി ബാസ് സ്‌കീമിന് കീഴില്‍ പുറത്തിറക്കുന്നത് വില്‍പ്പന കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ ടിയാഗോ ഇവിയിലും ഇതേ തന്ത്രം ടാറ്റ പ്രയോഗിക്കാന്‍ സാധ്യത കൂടുതലാണ്.

2026-ന്റെ അവസാനത്തോടെ ടിയാഗോ ഇവി ഫെയ്‌സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍. എംജി കോമെറ്റ് ഇവി പോലുള്ള മോഡലുകള്‍ക്ക് ടാറ്റയുടെ ഈ പുതിയ മോഡല്‍ വലിയ വെല്ലുവിളിയാകും. കൂടുതല്‍ റേഞ്ചും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുള്ള ഒരു ബജറ്റ് ഇലക്ട്രിക് കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിയാഗോ ഇവി ഫെയ്‌സ്ലിഫ്റ്റ് മികച്ച ഒരു ചോയ്‌സ് ആയിരിക്കും.

Article Published On: Friday, May 8, 2026, 18:12 [IST]
English summary
Tata tiago ev facelift new 30kwh battery range expected launch price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X