സ്വിഫ്റ്റിനും വാഗൺആറിനും ഇനി റെസ്റ്റെടുക്കാം; ഏറ്റവും വില കുറഞ്ഞ ടാറ്റ കാർ മെയ് 28-ന് പുറത്തിറങ്ങും

ഇന്ത്യന്‍ മാർക്കറ്റിൽ വില്‍പ്പന കണക്കുകളില്‍ ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ, വിപണി വിഹിതം ശക്തമായി നിലനിര്‍ത്താന്‍ വരും മാസങ്ങളില്‍ നിരവധി പുതിയതും പരിഷ്‌കരിച്ചതുമായ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). ഈ നിരയില്‍ നിന്നും ആദ്യമായി വിപണിയിലെത്തുന്നത് രാജ്യത്തെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് (Tatat Tiago Facelift) പതിപ്പാണ്. മണികണ്‍ട്രോളില്‍ (Moneycontro) പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുത്തന്‍ ടിയാഗോ മോഡല്‍ മെയ് 28-ന് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും.

നിലവില്‍ ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആണ് ടിയാഗോ. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍, ഹ്യുണ്ടായി ഗ്രാാന്‍ഡ് i10 നിയോസ്, സിട്രണ്‍ C3, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയോടാണ് പ്രധാനമായും മത്സരിക്കുന്നത്. ഈ മാസം അവസാനത്തില്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിലൂടെ, ടിയാഗോയുടെ വില്‍പ്പന കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

tata tiago side

ഡിസൈന്‍ മാറ്റങ്ങള്‍

വരാനിരിക്കുന്ന ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ സമഗ്രമായി പരിഷ്‌കരിച്ച എക്‌സ്റ്റീരിയറും ഇന്റീരിയറുമാണ്. നിലവിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ മോഡേണും ഷാര്‍പ്പും സ്‌പോര്‍ട്ടിയറുമായ ലുക്കിലാണ് പുതിയ ടിയാഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സ്ലിം ഫ്രണ്ട് ഗ്രില്ലും പുതുതായി രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകളും ഇതിന് പുതിയ രൂപഭംഗി നല്‍കുന്നു.

പരീക്ഷണ ഓട്ടത്തിനിടയില്‍ ക്യാമറയില്‍ പെട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് കൂടുതല്‍ അഗ്രസീവ് ശൈലിയിലുള്ള ഫ്രണ്ട് ബമ്പറാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത് എന്നാണ്. വശങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഇല്ലെങ്കിലും മള്‍ട്ടി-സ്‌പോക്ക് ഘടനയിലുള്ള പുതിയ അലോയ് വീലുകള്‍ പുതുമ നല്‍കും. വാഹനത്തിന്റെ ആകെ നീളത്തിലും വീതിയിലും മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അപ്‌ഡേറ്റഡ് ടിയാഗോയുടെ പിന്‍ഭാഗത്ത് റീഡിസൈന്‍ ചെയ്ത ടെയില്‍ഗേറ്റും ഒപ്പം പുതുക്കിയ എല്‍ഇഡി ടെയില്‍ലാമ്പുകളും (LED Taillamps) കാണാന്‍ സാധിക്കുമെന്നാണ് ടെസ്റ്റ് മ്യൂളുകള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം കൂടുതല്‍ ഫ്‌ലാറ്റ് ആയ സ്‌പോര്‍ട്ടി റിയര്‍ ബമ്പറും ഇതിലുണ്ട്. കൂടാതെ ആകര്‍ഷകമായ ചില പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും ടാറ്റ ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗോയില്‍ അവതരിപ്പിക്കും.

ഇന്റീരിയറും ഫീച്ചറുകളും

ബാഹ്യമായ മാറ്റങ്ങള്‍ക്ക് പുറമെ അകത്തളത്തിലും വിപുലമായ നവീകരണങ്ങള്‍ പ്രതീക്ഷിക്കാം. പുത്തന്‍ ഡാഷ്ബോര്‍ഡ് ലേഔട്ടും ഗ്ലോസ് ബ്ലാക്ക് ഘടകങ്ങള്‍ നിറഞ്ഞ സെന്റര്‍ കണ്‍സോളും ഇതിലുണ്ടാകും. ഇന്‍ഫോടെയ്ന്‍മെന്റിനായി വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കും.

കൂടാതെ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് അടിസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകളും ക്യാബിനില്‍ ഇടംപിടിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രീമിയം അനുഭവം സമ്മാനിക്കുന്നതിനായി ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട സൗണ്ട് സിസ്റ്റം, പുതിയ അപ്ഹോള്‍സ്റ്ററി എന്നിവയും ഉണ്ടാകും. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 360-ഡിഗ്രി ക്യാമറ സംവിധാനവും ഈ ബജറ്റ് കാറില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

പവര്‍ട്രെയിന്‍

മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ആയതിനാല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ മോഡലിലും തുടര്‍ന്നേക്കും. പരമാവധി 86 PS പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം വിപണിയില്‍ വന്‍ വിജയമായ സിഎന്‍ജി പതിപ്പും ടിയാഗോയി തുടരും.

സിഎന്‍ജി മോഡില്‍ 75.5 PS പവറും 96.5 Nm ടോര്‍ക്കും നല്‍കുന്ന ഈ കാറില്‍ കമ്പനിയുടെ പേറ്റന്റ് ഉള്ള ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ഉള്ളത്. ഇന്ത്യയില്‍ സിഎന്‍ജി എഞ്ചിനോടൊപ്പം എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കുന്ന അപൂര്‍വ്വം കാറുകളിലൊന്നാണ് ടിയാഗോ. ഭാവിയില്‍ ഇതിലൊരു 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും മെയ് 28-ലെ ലോഞ്ചില്‍ ഇത് ഉണ്ടാകില്ല.

ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റ്

പെട്രോള്‍ മോഡലിനൊപ്പം ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റും ടാറ്റ ഉടന്‍ പുറത്തിറക്കും. ഇതില്‍ ചെറിയ 19 kWh ബാറ്ററി ഒഴിവാക്കി 24 kWh ബാറ്ററി സ്റ്റാന്‍ഡേര്‍ഡ് ആക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ ഇവി മോഡലില്‍ വലിയ 30 kWh ബാറ്ററി പായ്ക്കും ടാറ്റ അവതരിപ്പിച്ചേക്കാം. ഇത് ഒറ്റ ചാര്‍ജിംഗില്‍ 366 കിലോമീറ്റര്‍ വരെയുള്ള ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യും. പഞ്ച് ഇവിയിലുള്ള കരുത്തുറ്റ 6-ഇന്‍-1 i-ഡ്രൈവ് മോട്ടോറായിരിക്കും ഇതില്‍ വരിക.

ഇത് പരമാവധി 80 മുതല്‍ 88 PS വരെ പവര്‍ നല്‍കും. കൂടാതെ 50 kW-ന് മുകളിലുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെയും പുതിയ ഇവി മോഡല്‍ സപ്പോര്‍ട്ട് ചെയ്യും. ടിയാഗോ ഇലക്ട്രിക് പതിപ്പിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ പെട്രോള്‍ മോഡലിന് സമാനമായിരിക്കുമെങ്കിലും ഇവി നിര്‍ദിഷ്ഠ മാറ്റങ്ങള്‍ കാണാനാകും. ഏതായാലും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ബജറ്റ് വിലയില്‍ തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു മോഡലായാണ് ടാറ്റ ടിയാഗോയെ മുഖംമിനുക്കി കൊണ്ടുവരുന്നത്.

Article Published On: Wednesday, May 20, 2026, 15:10 [IST]
English summary
Tata tiago facelift launch date may 28 design features engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X