കുടുംബങ്ങളുടെ 'കാവല്‍ ദൈവമായ' 4.57 ലക്ഷത്തിന്റെ കാര്‍! വിൽപ്പനയിൽ വൻ കുതിപ്പുമായി ടാറ്റയുടെ കുഞ്ഞൻ

ടാറ്റ മോട്ടോര്‍സിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആണ് ടിയാഗോ. 2026 ജനുവരി മാസം ടിയോഗോയുമായി മത്സരിക്കുന്ന മാരുതി സുസുക്കിയുടെ മിനി കാറുകളായ ആള്‍ട്ടോയും എസ്‌പ്രെസോയും വില്‍പ്പനയില്‍ വളര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റ ടിയാഗോയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കുറഞ്ഞ വിലയും സേഫ്റ്റിയും ഒത്തുചേരുന്ന ടാറ്റയുടെ ഈ ജനപ്രിയ മോഡല്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ കത്തിക്കയറുകയാണ്. റഷ്ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ജനുവരിയില്‍ ടാറ്റ 8,349 യൂണിറ്റ് ടിയാഗോ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

2025 ജനുവരിയില്‍ ഇത് 6,807 യൂണിറ്റുകള്‍ മാത്രമായിരുന്നു. 12 മാസം കൊണ്ട വില്‍പ്പനയില്‍ 1,542 യൂണിറ്റുകളുടെ വര്‍ദ്ധനവാണ് കുഞ്ഞന്‍ കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷിക വളര്‍ച്ച ഏകദേശം 22.65 ശതമാനമാണ്. മുകളില്‍ സൂചിപ്പിച്ച പോലെ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളുമായാണ് ടിയാഗോ മാറ്റുരയ്ക്കുന്നത്. ആള്‍ട്ടോ, എസ്‌പ്രെസോ എന്നീ മോഡലുകളെ കൂടാതെ സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ് തുടങ്ങിയ വമ്പന്‍മാരും ടിയാഗോയുടെ എതിരാളികളാണ്.

tata tiago side

മികച്ച നിര്‍മാണ നിലവാരവും സേഫ്റ്റിയുമാണ് എതിരാളികളില്‍ നിന്ന് ടിയാഗോയെ വേറിട്ട് നിര്‍ത്തുന്നത്. പെട്രോള്‍ പതിപ്പിന് പുറമെ ടിയാഗോ സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളിലും ലഭ്യമാണ്. ഇതും വിപണിയില്‍ ടിയാഗോക്ക് എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നു. എന്‍ട്രി ലെവല്‍ കാര്‍ തേടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിലയാണ് ടിയാഗോക്ക് ലഭിക്കുന്നത്.

ടാറ്റ മോട്ടോര്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ടിയാഗോ ഐസി എഞ്ചിന്‍ പതിപ്പിന്റെ പ്രാരംഭ വില 4.57 ലക്ഷം രൂപയാണ്. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് പതിപ്പിന്റെ വില 7.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. സാധാരണക്കാര്‍ക്കും മിഡില്‍ക്ലാസിനും ഒരുപോലെ പ്രാപ്യമായ വിലയാണിത്.

tata tiago bootspace

ടാറ്റയുടെ സിഗ്‌നേച്ചര്‍ ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയിലാണ് ടിയാഗോ പണികഴിപ്പിച്ചിരിക്കുന്നത്. ഉറപ്പുള്ള ബോഡി ഘടനയും മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും ദീര്‍ഘദൂര യാത്രകളില്‍ മികച്ച യാത്രാസുഖം ഉറപ്പാക്കുന്നു. വിപണിയിലെ മറ്റ് എന്‍ട്രി ലെവല്‍ കാറുകളെ അപേക്ഷിച്ച് ടിയാഗോക്ക് കുറച്ച് കൂടി പ്രീമിയം ലുക്ക് ലഭിക്കുന്നുണ്ട്. ഇതേ കാരണം കൊണ്ട് തന്നെ ടിയാഗോ യൂത്തിനെ നന്നായി ആകര്‍ഷിക്കുന്നു.

മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്ന ടിയാഗോയുടെ 4.9 മീറ്റര്‍ ടേണിംഗ് റേഡിയസ് നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നു. ഇടുങ്ങിയ റോഡുകളിലെ വളവുകള്‍ തിരിക്കാനും വാഹനം പാര്‍ക്ക് ചെയ്യുന്ന വേളകളിലും ഇത് ഡ്രൈവര്‍ക്ക് വലിയ ആശ്വാസം പകരുന്നു. ടാറ്റയുടെ മറ്റ് കാറുകളെ പോലെ ടിയാഗോയും സേഫ്റ്റിയുടെ കാര്യത്തില്‍ മുറ്റാണ്.

tata tiago dual front airbags

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ആണ് ടിയാഗോ സ്വന്തമാക്കിയത്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഹാച്ച്ബാക്ക് മോഡലിന്റെ ബേസ് വേരിയന്റ് മുതല്‍ ലഭ്യമാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി കുറഞ്ഞ വിലയില്‍ കിട്ടുന്ന സുരക്ഷിതമായ ഒരു വാഹനം തേടുന്നവര്‍ക്ക് ടാറ്റ ടിയാഗോ മികച്ച ഓപ്ഷനാണ്.

വരും മാസങ്ങളിലും ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ മുന്നേറ്റം നമുക്ക് കാണാമെന്നാണ് 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വില, സേഫ്റ്റി എന്നിവയ്‌ക്കൊപ്പം പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ലഭ്യമാകുന്നത് കൊണ്ട് കൂടിയാണ് ടിയാഗോയിലേക്ക് കൂടുതലാളുകള്‍ അടുക്കുന്നത്.

മൊത്തത്തില്‍ മന്ദഗതിയിലായിരുന്ന ഹാച്ച്ബാക്ക് കാറുകളുടെ വില്‍പ്പനക്ക് പുതുജീവനേകിയത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പരിഷ്‌കാരങ്ങളാണ്. ടിയാഗോ അടക്കമുള്ള മോഡലുകളുടെ പ്രാരംഭ വില അത്യാവശ്യം തരക്കേടില്ലാത്ത യൂസ്ഡ് കാറുകളുടെ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഇതോടെ ആദ്യമായി കാര്‍ വാങ്ങുന്നവര്‍ കൂട്ടമായി പുതിയത് തന്നെ വാങ്ങാന്‍ തുടങ്ങിയതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ട്രെന്‍ഡ് വരും മാസങ്ങളിലും തുടര്‍ന്നേക്കും.

More from DriveSpark

Article Published On: Wednesday, February 11, 2026, 8:00 [IST]
English summary
Tata tiago january 2026 sales report growth price safety details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X