വിൽപ്പനയ്ക്ക് MODEL Y മാത്രം! ടെക്നോളജിയുടെ തലസ്ഥാനമായ ബംഗ്ലൂരുവിൽ ടെസ്‌ല എത്തുന്നു

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗായി ബെംഗളൂരുവിൽ നാലാമത്തെ വിൽപ്പനശാല തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ അതിവേഗം വളരുന്ന വാഹന വിപണിയിൽ നില ഉറപ്പിക്കുക എന്നതാണ് ബ്രാൻഡ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ നിലവിലുള്ള ഷോറൂമുകൾക്ക് പുറമെയാണ് ഈ പുതിയ ഷോറൂം ആരംഭിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനും, ഉൽപ്പാദന-വിതരണ ശൃംഖലാ പദ്ധതികൾ അവലോകനം ചെയ്യാനുമാണ് ടെസ്‌ല ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.

'ടെക് തലസ്ഥാനം' എന്നറിയപ്പെടുന്ന ബെംഗളൂരു, ഉയർന്ന വരുമാനക്കാർ, ഇവി പ്രിയർ, എന്നിവയാൽ ഇലക്ട്രിക് വാഹന വിപണിയുടെ പ്രധാന കേന്ദ്രമാണ്. ഇവിടെയുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സ്റ്റാർട്ടപ്പുകൾ, വാഹന സാങ്കേതിക വിതരണക്കാർ എന്നിവരുടെ ശക്തമായൊരു ആവാസവ്യവസ്ഥ ടെസ്‌ലക്ക് പിന്തുണ നൽകുമെന്ന് ഉറപ്പാണ്. ഈ വർഷം ആദ്യം ആദ്യ ഷോറൂം തുറന്ന ശേഷം ടെസ്‌ല ഇന്ത്യയിൽ റീട്ടെയിൽ സാന്നിധ്യം ക്രമേണ വർദ്ധിപ്പിക്കുകയാണ്.

tesla bangalore showroom

ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രാഥമിക ഘട്ടത്തിലാണ്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇവികളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ സബ്‌സിഡികൾ, കുറഞ്ഞ ഇറക്കുമതി തീരുവ, കാർബൺ ബഹിർഗമനം കുറയ്ക്കുന്ന നയങ്ങൾ എന്നിവയിലൂടെ പ്രോത്സാഹനം നൽകുന്നുണ്ട്. ഇത് ആഗോള, പ്രാദേശിക നിർമ്മാതാക്കൾക്കിടയിൽ കടുത്ത മത്സരം സൃഷ്ടിക്കുന്നു.

ബെംഗളൂരുവിലെ പുതിയ വിൽപ്പനശാല ടെസ്‌ലയെ ദക്ഷിണേന്ത്യൻ ഉപഭോക്താക്കളിലേക്ക് ഫലപ്രദമായി എത്തിക്കാനും, ദേശീയ സാന്നിധ്യം ശക്തിപ്പെടുത്താനും, വളർന്നുവരുന്ന ഈ വിപണിയിലെ തങ്ങളുടെ പ്രതിബദ്ധത ഉറപ്പുവരുത്താനും സഹായിക്കുമെന്ന് ഉറപ്പാണ്. എക്സ് (X) പ്ലാറ്റ്‌ഫോമിലെ അറിയിപ്പ് പ്രകാരം, മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലും ഡൽഹിയിലെ എയറോസിറ്റിയിലുമുള്ളതുപോലെ നാല് സൂപ്പർചാർജർ സ്റ്റേഷനുകൾ ഇവിടെയുമുണ്ടാകും.

tesla bangalore showroom

നിലവിൽ, ടെസ്‌ല ഇന്ത്യയിൽ മോഡൽ Y കാറുകൾ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. 60 kWh, 75 kWh ബാറ്ററി പാക്കുകളോടുകൂടിയ റിയർ-വീൽ ഡ്രൈവ് (RWD) വകഭേദങ്ങളിലാണിവ ലഭ്യമാകുന്നത്. 60 kWh RWD മോഡലിന് 500 കിലോമീറ്റർ ദൂരവും, 75 kWh ലോംഗ് റേഞ്ച് RWD മോഡലിന് 622 കിലോമീറ്റർ ദൂരവും സഞ്ചരിക്കാൻ ശേഷിയുണ്ട്.

ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനം 6 ലക്ഷം രൂപ പ്രീമിയത്തിൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഇത് പിന്നീട് അവതരിപ്പിക്കാനാണ് സാധ്യത. മോഡൽ Y കാറിൻ്റെ എക്സ്-ഷോറൂം പ്രാരംഭ വില 59 ലക്ഷം മുതൽ 67.89 ലക്ഷം വരെയാണ്. ഡൽഹി NCR-ലും മുംബൈയിലും സ്ഥാപിച്ചിട്ടുള്ള വെർഷൻ 4 സൂപ്പർചാർജറുകൾ നിലവിൽ ടെസ്‌ല വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എങ്കിലും, ഭാവിയിൽ മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കും ഈ ചാർജിംഗ് സൗകര്യം ലഭ്യമാക്കാൻ കമ്പനി അനുമതി നൽകിയേക്കും. ഗുരുഗ്രാമിലെ DLF ഹൊറൈസൺ സെൻ്ററിൽ ആദ്യത്തെ ഡെഡിക്കേറ്റഡ് ചാർജിംഗ് സ്റ്റേഷനോടെ ടെസ്‌ല തങ്ങളുടെ ചാർജിംഗ് സൗകര്യം വികസിപ്പിച്ചു. ഇവിടെ നാല് വെർഷൻ 4 സൂപ്പർചാർജർ യൂണിറ്റുകളും (250 kW), മൂന്ന് ഡെസ്റ്റിനേഷൻ ചാർജറുകളും (11 kW) ഉണ്ട്. ഈ സ്റ്റേഷൻ ഉൾപ്പെടെ, ടെസ്‌ലക്ക് ഇപ്പോൾ 12 സൂപ്പർചാർജർ യൂണിറ്റുകളും 10 ഡെസ്റ്റിനേഷൻ ചാർജർ യൂണിറ്റുകളും അടങ്ങുന്ന മൂന്ന് പ്രധാന ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളാണുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 11, 2026, 15:30 [IST]
English summary
Tesla india bengaluru showroom 4th store ev expansion model y
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X