മസ്‌ക് അണ്ണനും മനസിലായി ഇന്ത്യക്കാര്‍ക്ക് ഫാമിലിയാണെല്ലാം! ക്ലച്ചുപിടിക്കാന്‍ കണ്ട ഐഡിയ കൊള്ളാം

കന്നി ഇവിയായ മോഡല്‍ Y-ക്ക് (Tesla Model Y) ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പറ്റാതെ പോയതിന്റെ ക്ഷീണം മായ്ക്കാന്‍ വമ്പന്‍ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ല. കൂടുതല്‍ വിശാലമായ ക്യാബിനും ആഡംബര സൗകര്യങ്ങളുമായി എത്തുന്ന ടെസ്ലയുടെ 6-സീറ്റര്‍ 'മോഡല്‍ Y L' (Tesla Model Y L) എസ്‌യുവി ഉടന്‍ ഇന്ത്യയിലെത്തുന്നു. ഏപ്രില്‍ 22-ന് നടക്കാനിരിക്കുന്ന ടെസ്ലയുടെ പ്രത്യേക പരിപാടിയില്‍ ഈ അത്യാധുനിക വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലേക്ക് വരുന്നത് 6-സീറ്റര്‍ പതിപ്പ്

ഇന്ത്യന്‍ എസ്‌യുവി ഉപഭോക്താക്കള്‍ക്കിടയില്‍ ടെസ്‌ല മോഡല്‍ Y-ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണം സൃഷ്ടിച്ച പരിക്ക് മായ്ക്കാനായി മെനഞ്ഞ പുതിയ തന്ത്രങ്ങളുടെ ഭാഗമായാണ് നീളമേറിയ വീല്‍ബേസുള്ള മോഡല്‍ Y L എന്ന 6-സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ഈ ഇവി ലഭ്യമാകുന്നത്. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട 3-വരി സീറ്റിംഗ് ക്രമീകരണത്തില്‍ എത്തുന്നതോടെ പുത്തന്‍ ടെസ്‌ല ഇവി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

tesla model y l india launch

ലോഞ്ച് എന്ന്?

ഏപ്രില്‍ 22-ന് ടെസ്‌ല സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ മോഡല്‍ Y L ഇന്ത്യയില്‍ അരങ്ങേറുമെന്ന് സിഎന്‍ബിസിടിവി18 (cnbctv18) റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മോഡല്‍ Y-യുടെ വില്‍പ്പന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളുള്ള 6-സീറ്റര്‍ മോഡല്‍ എത്തിക്കുന്നത്. ടെസ്‌ല മോഡല്‍ Y നേരിടുന്ന വില്‍പ്പന മാന്ദ്യം മറികടക്കാന്‍ ഈ പുതിയ മോഡലിന്റെ വരവിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

നീളം കൂടും, സൗകര്യങ്ങളും

'L' എന്നത് ലോങ് വീല്‍ബേസ് (Long Wheelbase) എന്നതിനെ സൂചിപ്പിക്കുന്നു. മോഡല്‍ Y L ഇവിക്ക് (3040 mm ) സാധാരണ മോഡല്‍ Y-യെക്കാള്‍ 150 mm വീല്‍ബേസ് കൂടുതലുണ്ട്. 4976 mm നീളവും 1982 mmവീതിയും 1668 mm ഉയരവുമുള്ള ഈ വാഹനം 2+2+2 ലേഔട്ടില്‍ 6 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. നീളക്കൂടുതലും വിശാലമായ ക്യാബിനും പുത്തന്‍ ടെസ്‌ല മോഡലിലേക്ക് ഇന്ത്യന്‍ കുടുംബങ്ങളെ ആകര്‍ഷിക്കും.

പ്രകടനവും റേഞ്ചും

ടെസ്‌ല മോഡല്‍ Y L-ന്റെ ചൈനീസ് പതിപ്പില്‍ 82 kWh ബാറ്ററി പായ്ക്കും ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനവുമാണുള്ളത്. ഫുള്‍ ചാര്‍ജില്‍ 751 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ മോഡല്‍ Y-യുടെ റേഞ്ച് 622 കിലോമീറ്ററാണ്. കരുത്തുറ്റ ബാറ്ററിയും മികച്ച പെര്‍ഫോമന്‍സുമായി എത്തുന്ന ആഡംബര എസ്‌യുവി എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാകും.

അത്യാധുനിക ഫീച്ചറുകള്‍

ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തില്‍ അത്യാധുനിക സവിശേഷതകളാണ് ടെസ്‌ല ഒരുക്കിവെക്കുന്നത്. രണ്ടാം നിര വെന്റിലേറ്റഡ് സീറ്റുകള്‍, ഹീറ്റിംഗ് സൗകര്യമുള്ള ആംറെസ്റ്റുകള്‍, സീറ്റുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ മൂന്നാം നിര സീറ്റുകള്‍ക്കും പവര്‍ഡ്, ഹീറ്റഡ് സൗകര്യങ്ങളുണ്ട്. യാത്രയെ സുഖകരമാക്കുന്ന പനോരമിക് ഗ്ലാസ് റൂഫ്, 18-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ്, അഡാപ്റ്റീവ് ഹെഡ്ലൈറ്റുകള്‍ എന്നിവയും ഇതിലുണ്ട്.

tesla model y l india launch

റിയര്‍ സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക 8-ഇഞ്ച് ടച്ച്സ്‌ക്രീനും ഇതില്‍ നല്‍കിയിട്ടുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, 19-ഇഞ്ച് അലോയ് വീലുകള്‍, 250 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ്, 16-ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. സാങ്കേതികമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന ഈ ഇവി ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. സുരക്ഷയ്ക്കും സൗകര്യത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിലയും വിപണി സാധ്യതയും

ഈ ഇവിയുടെ കാര്യത്തിലും ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതി തന്നെയായിരിക്കും ടെസ്‌ല പിന്തുടരുക. മോഡല്‍ YL ചൈനയില്‍ ഏകദേശം 339000 യെന്‍ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 46.18 ലക്ഷം രൂപ വരും.

tesla model y l india launch

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന മോഡല്‍ Y-യുടെ വില 59.9 ലക്ഷം മുതല്‍ 67.9 ലക്ഷം രൂപ വരെയാണ്. പുതിയ മോഡല്‍ Y L എത്തുമ്പോള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം. ആഡംബര സൗകര്യങ്ങളും വിശാലമായ ക്യാബിനും തേടുന്നവര്‍ക്കായി പ്രീമിയം സെഗ്മെന്റിലായിരിക്കും ടെസ്‌ല മോഡല്‍ അവതരിപ്പിക്കുക. കൂടുതല്‍ റേഞ്ചും സൗകര്യങ്ങളും നല്‍കുന്നതിനാല്‍ വിപണിയില്‍ ഇതിന് മികച്ച സ്വീകരണം ലഭിച്ചേക്കാം.

മത്സരം ശക്തമാകും

ഇന്ത്യയില്‍ അരങ്ങേറിയ ആദ്യ വര്‍ഷം അതായത് 2025-ല്‍ കേവലം 225 ഇവികള്‍ മാത്രമാണ് ടെസ്‌ലക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. ഇതേകാരണം കൊണ്ട് തന്നെ മോഡല്‍ Y L എന്ന പുത്തന്‍ മോഡലിന്റെ ലോഞ്ച് ടെസ്‌ലക്ക് നിര്‍ണായകമാണ്. നൂതന സവിശേഷതകളും വിശാലമായ സൗകര്യങ്ങളും ഉപഭോക്താക്കളെ എത്രത്തോളം ആകര്‍ഷിക്കുമെന്നത് വരും മാസങ്ങളില്‍ വ്യക്തമാകും. ഈ ഒരു ലോഞ്ചിലൂടെ ഇലക്ട്രിക് വാഹന വിപണിയില്‍ ടെസ്‌ലയുടെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Sunday, April 19, 2026, 14:13 [IST]
English summary
Tesla model y l 6 seater india launch april 22 expectations malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X