ഇന്ത വാട്ടി മിസാകാത്..! 681KM റേഞ്ചുള്ള 6-സീറ്റര്‍ ഫാമിലി ഇവിയുമായി ടെസ്‌ല; വില പ്രതീക്ഷിച്ചതിലും കുറവ്

ആഡംബരവും സൗകര്യവും ഒത്തിണങ്ങിയ ഏറ്റവും പുതിയ 6 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ മോഡല്‍ Y L (Tesla Model Y L) അവതരിപ്പിച്ച് ഇന്ത്യയിലെ തങ്ങളുടെ വാഹന നിര വിപുലീകരിച്ച് അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ല. ഫാമിലി ട്രിപ്പുകള്‍ കൂടുതല്‍ സുഖകരവും ആഡംബരപൂര്‍ണ്ണവുമാക്കാനെത്തുന്ന ഈ ഇവി 61.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പേ തന്നെ ടെസ്‌ലയുടെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഈ മോഡലിന്റെ വില പ്രത്യക്ഷപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹന പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പുതിയ ടെസ്‌ല മോഡലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യന്‍ വിപണിയിലെ ടെസ്ലയുടെ മോഡല്‍ നിരയില്‍ മോഡല്‍ Y പ്രീമിയം RWD-ക്കും ലോംഗ് റേഞ്ച് RWD-ക്കും ഇടയിലാണ് മോഡല്‍ Y L സ്ഥാനം പിടിക്കുന്നത്. 59.89 ലക്ഷം മുതല്‍ 67.89 ലക്ഷം രൂപ വരെയാണ് നിലവിലെ മറ്റ് മോഡലുകളുടെ വില. 70 ലക്ഷം രൂപ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 61.99 ലക്ഷം രൂപ വിലയിട്ടത് ഇവിയെ മികച്ച മൂല്യമുള്ള ചോയ്‌സാക്കി മാറ്റുന്നു.

tesla model y l launched india

ചൈനയില്‍ നിന്നുള്ള കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) റൂട്ട് വഴിയാണ് ഈ വാഹനം ഇറക്കുമതി ചെയ്യുന്നത്.നീളമേറിയ വീല്‍ബേസാണ് ഈ പുതിയ വാഹനത്തിന്റെ പ്രത്യേകത. സാധാരണ മോഡലിനേക്കാള്‍ 186 mm നീളവും 44 mm ഉയരവും ഈ 6 സീറ്റര്‍ പതിപ്പിനുണ്ട്. 3,040 mm നീളമുള്ള വീല്‍ബേസ് ക്യാബിനുള്ളില്‍ കൂടുതല്‍ സ്‌പെയ്‌സ് ഉറപ്പാക്കുന്നു. വലിയ കുടുംബങ്ങള്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ ഇത് സഹായകമാണ്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ Y-യുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. പുതിയ 19-ഇഞ്ച് മെഷീന 2.0 അലോയ് വീലുകള്‍ മോഡല്‍ Y L ഇവിക്ക് കൂടുതല്‍ ആകര്‍ഷണീയത സമ്മാനിക്കുന്നു. കോസ്മിക് സില്‍വര്‍ ഉള്‍പ്പെടെയുള്ള പുതിയ നിറങ്ങള്‍ ഇതില്‍ ലഭ്യമാണ്. ലേഡണ്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 122 mm ആയി കുറഞ്ഞത് മോശം റോഡുകളില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

tesla model y l launched india

2+2+2 എന്ന രീതിയിലുള്ള ക്യാപ്റ്റന്‍ സീറ്റ് ലേഔട്ട് യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നു. രണ്ടാം നിര സീറ്റുകള്‍ക്ക് റിട്രാക്ടബിള്‍ ഇന്നര്‍ ആംറസ്റ്റ്, ഹീറ്റിംഗ് സംവിധാനം, ഫോള്‍ഡിംഗ് സൗകര്യവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വെന്റിലേഷന്‍ സൗകര്യം ഇതിലില്ല എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്നാം നിര സീറ്റുകളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

യുഎസ്ബി ടൈപ്പ്-C പോര്‍ട്ടുകള്‍, കപ്പ് ഹോള്‍ഡറുകള്‍, C-പില്ലറില്‍ ഘടിപ്പിച്ച എസി വെന്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണ്. സീറ്റുകള്‍ മടക്കിയാല്‍ 2,539 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭ്യമാക്കാം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റ് ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും ഉപകരിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് സംവിധാനവും ഇതിലുണ്ട്. പവര്‍ സപ്ലൈക്കായി ഇവിയെ ഒരു പവര്‍ ബാങ്ക് പോലെ ഉപയോഗിക്കാം എന്നത് വലിയ സൗകര്യമാണ്.

tesla model y l launched india

കരുത്തുറ്റ ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഇവിയിൽ ടെസ്‌ല നൽകിയിട്ടുണ്ട്. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. പരമാവധി വേഗത 201 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ റേഞ്ച് (WLTP) നല്‍കാന്‍ ഇ-എസ്‌യുവിക്ക് സാധിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു.

ആഡംബരവും സൗകര്യങ്ങളുള്ള ടെസ്‌ലയുടെ ഫാമിലി കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും. വരും ദിവസങ്ങളില്‍ മുംബൈയില്‍ നടക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവന്റില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.ടെസ്‌ലയുടെ ഈ പുതിയ ചുവടുവയ്പ്പ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കടുത്ത മത്സരം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ നല്‍കി വിപണി പിടിച്ചടക്കാനാണ് അമേരിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഈ ടെസ്‌ല ഇലക്ട്രിക് എസ്‌യുവി എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Wednesday, April 22, 2026, 11:20 [IST]
English summary
Tesla model y l launched india price range features specs malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X