മാരുതിയുടെ കുത്തക തകർത്ത് പുതിയ രാജാവ്! ജനുവരിയിലെ ടോപ് 10 കാറുകൾ ഇതാ, ഒന്നാം സ്ഥാനത്ത് സർപ്രൈസ്

കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മാസമായതിനാല്‍ ജനുവരിയിലെ വാഹന വില്‍പ്പന കണക്കുകള്‍ എല്ലാവരും ഉറ്റുനോക്കാറുണ്ട്. 2026 ജനുവരിയിലെ ഇന്ത്യന്‍ വിപണിയിിെല വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ടോപ് 10 പട്ടികയില്‍ (Top 10 Cars January 2026) 6 മോഡലുകളുമായി മാരുതി സുസുക്കി ആധിപത്യം തുടരുന്നുണ്ടെങ്കിലും വിപണിയിലെ ഒന്നാം സ്ഥാനം കരുത്തനായ ഒരു എതിരാളിക്ക് മുമ്പില്‍ അടിയറവ് വെച്ചു. 2025 ജനുവരി മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

10. മാരുതി സുസുക്കി വിക്ടോറിസ്

പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത് മാരുതിയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ വിക്ടോറിസ് ആണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ പകുതിയോടെ പുറത്തിറങ്ങിയ ഈ വാഹനം ചുരുങ്ങിയ കാലയളവില്‍ തന്നെ ജനപ്രീതി നേടി. വിക്‌ടോറിസിന്റെ 15,240 യൂണിറ്റുകളാണ് 2026 ജനുവരിയില്‍ വിറ്റഴിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും മാരുതി സുസുക്കി വിക്‌ടോറിസ് പിന്നിട്ടു.

mahindra scorpio n black

9. മഹീന്ദ്ര സ്‌കോര്‍പ്പിയോ

2026 ജനുവരിയിലെ ടോപ് 10 കാറുകളുടെ പട്ടികയിലെ ഏക മഹീന്ദ്ര മോഡല്‍ സ്‌കോര്‍പിയോ ആണ്. സ്‌കോര്‍പ്പിയോയുടെ N, ക്ലാസിക് വേരിയന്റുകള്‍ ചേര്‍ത്ത് പോയ മാസം 15,542 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. 2025 ജനുവരിയില്‍ വിറ്റ 15442 യൂണിറ്റില്‍ നിന്ന് നേരിയ വളര്‍ച്ച നേടാന്‍ ഇക്കുറി സാധിച്ചു. പരുക്കന്‍ രൂപവും ഓഫ്-റോഡ് കരുത്തും സ്‌കോര്‍പ്പിയോയെ ഗ്രാമീണ-നഗര വിപണികളില്‍ ഒരുപോലെ പ്രിയങ്കരമാക്കുന്നു.

8. മാരുതി സുസുക്കി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ രാജാവായ ബലേനോ ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബലേനോയുടെ 16,782 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചത്. 2025 ജനുവരിയിലെ 19965 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന ഇടിഞ്ഞു. മികച്ച മൈലേജും ആധുനിക സവിശേഷതകളുമാണ് ബലേനോയെ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാക്കി മാറ്റുന്നത്. എങ്കിലും എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് പ്രീമിയം ഹാച്ച്ബാക്ക് വില്‍പ്പനയെയും നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

7. മാരുതി സുസുക്കി ബ്രെസ

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ മാരുതിയുടെ കരുത്തനായ പോരാളി ബ്രെസ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ബ്രെസക്ക് 17486 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. 12 മാസം മുമ്പ് 14747 യൂണിറ്റ് മാത്രമായിരുന്നു എസ്‌യുവിയുടെ വില്‍പ്പന. സുരക്ഷയിലും വിശ്വാസ്യതയിലും മുന്‍പന്തിയിലുള്ള ഈ എസ്‌യുവി നഗരവാസികള്‍ക്കിടയില്‍ ഇപ്പോഴും ജനപ്രിയമാണ്. മാരുതിയുടെ വിശ്വസ്തമായ സര്‍വീസ് ശൃംഖലയും ഈ മോഡലിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്.

6. മാരുതി സുസുക്കി സ്വിഫ്റ്റ്

വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായ സ്വിഫ്റ്റ് ഇത്തവണ ആറാം സ്ഥാനത്താണ്. പോയമാസം ഹാച്ചിന്റെ 17,806 യൂണിറ്റുകളാണ് വിറ്റുപോയത്. 2025 ജനുവരിയിലെ 17081 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന ചെറിയ രീതിയില്‍ കൂടിയിട്ടുണ്ട്. സ്‌പോര്‍ട്ടി ലുക്കും മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റ് യുവാക്കളുടെ ഹരമാണ്. 2024-ല്‍ പുതിയ ഡിസൈന്‍ പരിഷ്‌കാരങ്ങളും എഞ്ചിനുമെല്ലാം ചേര്‍ത്ത് പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ പുതുതലമുറ പതിപ്പ് വില്‍പ്പന നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

maruti ertiga

5. മാരുതി സുസുക്കി എര്‍ട്ടിഗ

എംപിവി (MPV) വിഭാഗത്തില്‍ നിന്ന് ടോപ് 10 കാറുകളുടെ പട്ടികയില്‍ ഇടംനേടിയ ഏക വാഹനമാണ് എര്‍ട്ടിഗ. 17,892 യൂണിറ്റ് വില്‍പനയുമായി അഞ്ചാം സ്ഥാനത്താണ് ഈ 7 സീറ്റര്‍ വാഹനം. 2025 ജനുവരിയിലെ 14248 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വളര്‍ച്ചയാണ് ഈ വര്‍ഷം ജനുവരിയില്‍ എര്‍ട്ടിഗക്ക് നേടാനായത്. താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്ന എര്‍ട്ടിഗ വര്‍ഷങ്ങളായി എംപിവി വിപണിയില്‍ അജയ്യനായി മുന്നേറുകയാണ്.

4. ഹ്യുണ്ടായി ക്രെറ്റ

മിഡ്സൈസ് എസ്‌യുവി വിഭാഗത്തിലെ നേതാവായ ഹ്യുണ്ടായി ക്രെറ്റ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 2025 ജനുവരിയില്‍ 18522 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ക്രെറ്റയുടെ 17,921 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. എതിരാളികളുടെ എണ്ണം കൂടിയതാകാം വില്‍പ്പന ഇടിയാന്‍ കാരണം. ഫീച്ചറുകളുടെ ധാരാളിത്തവും പനോരമിക് സണ്‍റൂഫ് പോലുള്ള ട്രെന്‍ഡി ഫീച്ചറുകളും കരുത്തുറ്റ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ സാന്നിധ്യവുമെല്ലാമാണ് ക്രെറ്റയെ ഇപ്പോഴും ആളുകളുടെ സ്വപ്ന വാഹനമാക്കി മാറ്റുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലും ഇതുതന്നെ.


റാങ്ക് വാഹന മോഡൽ വിൽപന (Units)
1 Tata Nexon (ICE + EV) 23,365
2 Maruti Dzire 19,629
3 Tata Punch 19,257
4 Hyundai Creta 17,921
5 Maruti Ertiga 17,892
6 Maruti Swift 17,806
7 Maruti Brezza 17,486
8 Maruti Baleno 16,782
9 Mahindra Scorpio (N + Classic) 15,542
10 Maruti Victoris 15,240

3. ടാറ്റ പഞ്ച്

മൈക്രോ എസ്‌യുവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ച് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കാറായി . അടുത്തിടെ മുഖംമിനുക്കലിന് വിധേയമായ പഞ്ചിന്റെ 19,257 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 16231 യൂണിറ്റായിരുന്നു പഞ്ചിന്റെ വില്‍പ്പന. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മോഡലാണ് പഞ്ച്. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്കൊപ്പം പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും വില്‍പ്പനയില്‍ മികച്ച സംഭാവന ചെയ്യുന്നു.

2. മാരുതി സുസുക്കി ഡിസയര്‍

എസ്‌യുവികളോട് പടവെട്ടി പട്ടികയിലെ ഏക സെഡാന്‍ മോഡലായ മാരുതി സുസുക്കി ഡിയര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 2025 ജനുവരിയിലുണ്ടായിരുന്ന 15,383 യൂണിറ്റില്‍ നിന്ന് വില്‍പ്പന 19,629 യൂണിറ്റാക്കി ഉയര്‍ത്തി ഡിസയര്‍ മികച്ച വാര്‍ഷിക വളര്‍ച്ച നേടി. വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ടാക്‌സി ഫ്ീറ്റ് സര്‍വീസുകാര്‍ക്കിടയിലും ഡിസയര്‍ ഒരുപോലെ വിശ്വസ്തമാണ്. ഹാച്ച്ബാക്കുകളെയും എസ്‌യുവികളെയും മറികടന്ന് ഒരു സെഡാന്‍ രണ്ടാം സ്ഥാനത്ത് എത്തിയത് വിപണിയിലെ കൗതുകകരമായ മാറ്റമാണ്.

tata nexon ev side creative ocean

1. ടാറ്റ നെക്‌സോണ്‍

മാരുതി മോഡലുകളെയും ക്രെറ്റയടക്കമുള്ള ബെസ്റ്റ് സെല്ലിംഗ് എസ്‌യുവികളെയും മറികടന്ന് 2026 ജനുവരിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ടാറ്റ നെക്‌സോണ്‍ ആണ്. 23,365 യൂണിറ്റ് വില്‍പ്പനയുമായാണ് നെക്‌സോണ്‍ മാരുതിയുടെ ആധിപത്യം തകര്‍ത്തത്. 12 മാസം മുമ്പ് 15397 യൂണിറ്റ് മാത്രം വില്‍പ്പനയുണ്ടായിരുന്ന നെക്‌സോണ്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന ശേഷം മാരക വില്‍പ്പനയാണ് നേടുന്നത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളും 5-സ്റ്റാര്‍ സേഫ്റ്റിമാണ് നെക്‌സേണിന്റെ വിജയരഹസ്യം.

More from DriveSpark

Article Published On: Monday, February 2, 2026, 19:14 [IST]
English summary
Top 10 cars india january 2026 tata nexon tops sales chart overtaking maruti models malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X