കോൺഗ്രസിന്റെ CM കസേരയേക്കാൾ പിടിവലിയാണ് ഈ സീറ്റിന്! കുറഞ്ഞ വിലയിൽ കിട്ടുന്ന മോഡലുകൾ

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിക്കസേരക്കായി പിടിവലി തുടങ്ങിയ വാര്‍ത്തകള്‍ നാം കാണുന്നുണ്ട്. ഇന്ത്യയിലെ കത്തുന്ന ചൂടില്‍ കാര്‍ യാത്ര വെല്ലുവിളിയായി മാറുമ്പോള്‍, ആശ്വാസത്തിന്റെ 'കുളിര്‍ക്കാറ്റുമായി' എത്തുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ക്കായാണ് (Ventilated Seats) വാഹനലോകത്ത് പിടിവലി. ഇന്ത്യന്‍ വാഹന വിപണിയില്‍ ഉപഭോക്താക്കള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറുകളില്‍ ഒന്നായി വെന്റിലേറ്റഡ് സീറ്റുകള്‍ മാറിയിരിക്കുന്നു.

ദീര്‍ഘദൂര യാത്രകളിലും കടുത്ത വേനലിലും ശരീരത്തിന് കുളിര്‍മയേകുന്ന ഈ സാങ്കേതികവിദ്യ പ്രീമിയം സെഡാനുകളുടെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ കോംപാക്ട് എസ്യുവികളുടെ കുത്തൊഴുക്ക് കാരണം വിപണിയില്‍ മത്സരം കടുത്തതോടെ സാരണക്കാര്‍ക്കും ഈ ആഡംബര സൗകര്യം കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. വിയര്‍പ്പും അസ്വസ്ഥതയുമില്ലാതെ യാത്രകള്‍ ആനന്ദകരമാക്കാന്‍ സഹായിക്കുന്ന, നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5 കാറുകളെ നമുക്ക് പരിചയപ്പെടാം.

affordable cars with ventilated seats

റെനോ കൈഗര്‍

ഈ പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു മോഡലാണ് റെനോ കൈഗര്‍ (Renault Kiger). ഇതിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന കൈഗര്‍, മികച്ച ഇന്ധനക്ഷമതയ്‌ക്കൊപ്പം പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഏകദേശം 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ചില വേരിയന്റുകളില്‍ പോലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണെന്നത് റെനോയുടെ വലിയൊരു നേട്ടമാണ്.

കിയ സോനെറ്റ്

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ സോനെറ്റാണ് (Kia Sonet) ഈ വിഭാഗത്തിലെ മറ്റൊരു കരുത്തന്‍. ഫീച്ചറുകളുടെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന സോനെറ്റ്, സെഗ്മെന്റില്‍ ആദ്യമായി ഈ സൗകര്യം ലഭിച്ച മോഡലുകളില്‍ ഒന്നാണ്. ഇതിന്റെ HTX+, ജിടി ലൈന്‍ വേരിയന്റുകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളും അത്യാധുനികമായ ഐഎംടി, ഡിസിടി ട്രാന്‍സ്മിഷനുകളും സോനെറ്റിനെ മികച്ച ചോയ്‌സാക്കി മാറ്റുന്നു.

skoda kylaq

സ്‌കോഡ കൈലാക്

സ്‌കോഡയുടെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ എസ്‌യുവി കൈലാക്കും (Skoda Kylaq) വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ബില്‍ഡ് ക്വാളിറ്റിക്കും സുരക്ഷയക്കുമൊപ്പം കൈലാക്കില്‍ ആഡംബര ഫീച്ചറുകള്‍ക്കും മുന്‍ഗണന നല്‍കുന്നു. കുറഞ്ഞ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം യ്യെുന്ന ആദ്യത്തെ യൂറോപ്യന്‍ വാഹനമാണ് കൈലാക്. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ തുടിപ്പേകുന്ന കൈലാക് അതിന്റെ പെര്‍ഫോമന്‍സും ഡ്രൈവിംഗ് നിലവാരവും കൊണ്ട് ഇതിനോടകം ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ ആയിക്കഴിഞ്ഞു.

ഹ്യുണ്ടായി വെന്യു

സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യുവിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഹ്യുണ്ടായി വെന്റിലേറ്റഡ് സീറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറിനൊപ്പം രാജ്യമൊട്ടാകെ പടര്‍ന്ന് കിടക്കുന്ന ഹ്യൂണ്ടായിയുടെ സര്‍വീസ് നെറ്റ്‌വര്‍ക്കും കാരണം ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയപ്പെട്ട എസ്‌യുവികളില്‍ ഒന്നാക്കി വെന്യു മാറിയിരുന്നു. ലെവല്‍ 1 ADAS, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ക്കൊപ്പം സീറ്റ് വെന്റിലേഷന്‍ കൂടി എത്തുന്നതോടെ വെന്യു എസ്‌യുവി ആരാധകര്‍ക്കുള്ള ഒരു കംപ്ലീറ്റ് പാക്കേജായി മാറുന്നു.

kia syros

കിയ സിറോസ്

കിയയുടെ ഏറ്റവും പുതിയ എസ്‌യുവി മോഡലായ സിറോസ് (Kia Syros) ആണ് ഈ നിരയിലെ അഞ്ചാമത്തെ വാഹനം. കിയ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിലായി സ്ഥാനം പിടിക്കുന്ന സിറോസ് നിരവധി സെഗ്‌മെന്റ് ഫസ്്റ്റ് ഫീച്ചറുകളുമായാണ് പുറത്തിറങ്ങിയത്. ഇതിന്റെ പ്രീമിയം വേരിയന്റുകളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ബോക്‌സി ഡിസൈനും വിശാലമായ ഇന്റീരിയറും കൂടുതല്‍ ലെഗ് റൂമും സിറോസിനെ എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

സാങ്കേതിക വശങ്ങള്‍

സാങ്കേതികമായി നോക്കിയാല്‍, സീറ്റുകള്‍ക്കുള്ളിലെ ചെറിയ ഫാനുകള്‍ ഉപയോഗിച്ച് വായു സഞ്ചാരം ഉറപ്പാക്കിയാണ് വെന്റിലേറ്റഡ് സീറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വേനല്‍ക്കാലത്ത് സീറ്റുകളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. പെര്‍ഫോറേറ്റഡ് ലെതറെറ്റ് സീറ്റുകളിലാണ് സാധാരണയായി ഈ സംവിധാനം കാണപ്പെടുന്നത്. ഡ്രൈവര്‍ക്കും കോ പാസഞ്ചര്‍ സീറ്റിലെ യാത്രക്കാരനും പ്രത്യേക സ്വിച്ചുകള്‍ വഴി എയര്‍ സ്പീഡ് മൂന്ന് ഘട്ടങ്ങളായി എയർഫ്ലോ ക്രമീകരിക്കാന്‍ സാധിക്കും. ഇത് ദീര്‍ഘദൂര യാത്രകളില്‍ തളര്‍ച്ചയില്ലാതെ ഉന്‍മേഷത്തോടെയിരിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നു.

ഭാവി ട്രെന്‍ഡുകള്‍

ബജറ്റ് കാറുകളില്‍ ഇത്തരം നൂതന സവിശേഷതകള്‍ എത്തുന്നത് വിപണിയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്‌സ് തുടങ്ങിയ ജനപ്രിയ മോഡലുകളിലും അടുത്ത തലമുറ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. 8 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള എസ്യുവികളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നിങ്ങളുടെ അടുത്ത കാര്‍ വാങ്ങുമ്പോള്‍ ഈ സൗകര്യം പരിഗണിക്കുന്നത് യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ സഹായിക്കും.

More from DriveSpark

Article Published On: Sunday, April 19, 2026, 10:00 [IST]
English summary
Top 5 affordable cars with ventilated seats india 2026 renault kiger tokia syros
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X