ബാറ്ററിക്ക് കാശ് കൊടുക്കണ്ട, ലക്ഷങ്ങൾ ലാഭിക്കാം! ഇന്ത്യയിൽ 'BaaS' പ്ലാനിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇവികള്‍

ഇലക്ട്രിക് കാറുകള്‍ (Electric Car) വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അവയുടെ ഉയര്‍ന്ന പ്രാരംഭ വില. എന്നാല്‍ ഇതിന് പരിഹാരമായി പ്രമുഖ കമ്പനികള്‍ അവതരിപ്പിച്ച ബാറ്ററി-ആസ്-എ-സര്‍വീസ് അഥവാ 'ബാസ്' (BaaS) പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. വാഹനത്തിന്റെ വിലയില്‍ നിന്ന് ബാറ്ററിയുടെ തുക ഒഴിവാക്കി നല്‍കുന്നതാണ് ഈ പുതിയ ബിസിനസ് രീതി. ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും ചെലവേറിയ ഘടകമായ ബാറ്ററി ഒഴിവാക്കുന്നതിലൂടെ പ്രാരംഭ പര്‍ച്ചേസ് ചെലവ് വലിയ രീതിയില്‍ കുറയുന്നു.

ഉപഭോക്താക്കള്‍ പിന്നീട് ബാറ്ററിയുടെ ഉപയോഗത്തിന് മാത്രം പ്രതിമാസമോ അല്ലെങ്കില്‍ കിലോമീറ്റര്‍ അടിസ്ഥാനമാക്കിയോ ഉള്ള നിശ്ചിത സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കിയാല്‍ മതിയാകും. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മാരുതി സുസുക്കി എന്നിവര്‍ ബാസ് സ്‌കീമിന് കീഴില്‍ ഇവികള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ബാസ് പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന കുറഞ്ഞ വിലയുള്ള ഏറ്റവും മികച്ച 5 ഇവികള്‍ പരിശോധിക്കാം.

maruti suzuki e vitara

മാരുതി സുസുക്കി ഇ വിറ്റാര (Maruti Suzuki e Vitara)

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ 'ഇ വിറ്റാര' വിപണിയില്‍ എത്തിച്ചുകൊണ്ട് ഇവി രംഗത്തേക്ക് ഔദ്യോഗികമായി പ്രവേശിച്ചിരിക്കുകയാണ്. നഗര യാത്രകള്‍ക്ക് അനുയോജ്യമായ ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില 15.99 ലക്ഷം രൂപയാണ്. എന്നാല്‍ കമ്പനിയുടെ പ്രത്യേക ബാസ് (BaaS) പ്രോഗ്രാം വഴി ബാറ്ററിയുടെ വിലയില്ലാതെ വെറും 10.99 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

ഇതിന്റെ ബേസ് ഡെല്‍റ്റ (Delta) വേരിയന്റില്‍ 49 kWh ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിട്ടുള്ളത്. സിംഗിള്‍-മോട്ടോര്‍ ഫ്രണ്ട്-വീല്‍ ഡ്രൈവ് സംവിധാനമുള്ള ഈ കാറിന് ഒറ്റ ചാര്‍ജിംഗില്‍ പരമാവധി 440 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിന്റെ ബാറ്ററി ഉപയോഗത്തിനുള്ള സബ്സ്‌ക്രിപ്ഷന്‍ നിരക്കായി ഉപഭോക്താക്കള്‍ കിലോമീറ്ററിന് 3.99 രൂപ വീതമാണ് കമ്പനിക്ക് നല്‍കേണ്ടി വരുന്നത്.

എംജി വിന്‍ഡ്സര്‍ ഇവി (MG Windsor EV)

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോഡലുകളില്‍ ഒന്നാണ് എംജി മോട്ടോറിന്റെ വിന്‍ഡ്സര്‍ ഇവി. ഈ ഇലക്ട്രിക് കാറിന്റെ യഥാര്‍ത്ഥ എക്‌സ്-ഷോറൂം വില 14.09 ലക്ഷം രൂപയാണ്. എന്നാല്‍ സ്മാര്‍ട്ട് ബാസ് (BaaS) പദ്ധതി പ്രകാരം ബാറ്ററിയുടെ വില ഒഴിവാക്കി വെറും 9.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയില്‍ ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. ഇതിന്റെ ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ നിരക്ക് കിലോമീറ്ററിന് 3.99 രൂപയാണ്.

136 PS പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇവിയുടെ ക്യെിംഡ് റേഞ്ച് ഒറ്റ ചാര്‍ജിംഗില്‍ പരമാവധി 449 കിലോമീറ്റര്‍ ആണ്. 135 ഡിഗ്രി ചരിവുള്ള ഏറോ ലോഞ്ച് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, 604 ലിറ്റര്‍ ബൂട്ട് സ്‌പേസ്, വിഹിക്കിള്‍-ടു-ലോഡ് (V2L) തുടങ്ങിയ അത്യാധുനിക ആഡംബര സവിശേഷതകള്‍ ഈ ഇവിയില്‍ എംജി സജ്ജീകരിച്ചിട്ടുണ്ട്.

tata punch ev facelift

ടാറ്റ പഞ്ച് ഇവി (Tata Punch EV)

ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് പഞ്ച് ഇവി. വിപണിയില്‍ 9.69 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ മൈക്രോ എസ്യുവി ബാസ് (BaaS) സ്‌കീം വഴി വെറും 6.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും. കിലോമീറ്ററിന് വെറും 2.60 രൂപ മാത്രമാണ് ഇതിന്റെ ബാറ്ററി സബ്സ്‌ക്രിപ്ഷനായി ഈടാക്കുന്നത്.

വലിയ 40 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജിംഗില്‍ പരമാവധി 468 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഇത് ഏകദേശം 355 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് വെറും 26 മിനിറ്റില്‍ ഇതിന്റെ ബാറ്ററി 20 ശതമാനത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ഇതിന് ആജീവനാന്ത ഹൈ-വോള്‍ട്ടേജ് ബാറ്ററി വാറണ്ടിയും ലഭിക്കും.

എംജി കോമൈറ്റ് ഇവി (MG Comet EV)

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പം കുറഞ്ഞതും എന്നാല്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞതുമായ ടു-ഡോര്‍ ഇലക്ട്രിക് കാറാണ് എംജി കോമെറ്റ് ഇവി. വിപണിയില്‍ 7.62 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വില്‍ക്കുന്ന ഈ കുഞ്ഞന്‍ കാര്‍ ബാസ് (BaaS) പ്ലാന്‍ തിരഞ്ഞെടുക്കുന്നതിലൂടെ വെറും 4.99 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലെത്തിക്കാം. കിലോമീറ്ററിന് 3.20 രൂപയാണ് ഇതിന്റെ ബാറ്ററി വാടക വരുന്നത്.

17.2 kWh ശേഷിയുള്ള ചെറിയ ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞന്‍ ഇവിക്ക് ശക്തി പകരുന്നത്. ഇത് ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. നഗര യാത്രകള്‍ക്ക് അനുയോജ്യമായ ഡ്രൈവിംഗ് റേഞ്ച് ആണ് ഇത്. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഇതില്‍ ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 55-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്.

tata tiago ev fgacelift

ടാറ്റ ടിയാഗോ ഇവി (Tata Tiago EV)

ഈ പട്ടികയിലെ ഏറ്റവും വിലകുറഞ്ഞതും ജനപ്രിയവുമായ മോഡലാണ് അടുത്തിടെ പരിഷ്‌കരിച്ച രൂപകല്‍പ്പനയോടെ വിപണിയിലെത്തിയ ടാറ്റ ടിയാഗോ ഇവി. വിപണിയില്‍ 6.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വില്‍ക്കുന്ന ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ബാസ് (BaaS) പദ്ധതി വഴി വെറും 4.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാം. പ്രാരംഭ ചെലവ് ഏറ്റവും കുറഞ്ഞ ഇലക്ട്രിക് കാറുകളില്‍ ഒന്നാണിത് എന്ന പ്രത്യേകതയുമുണ്ട്.

24 kWh ബാറ്ററി പായ്ക്കുമായി എത്തുന്ന ഈ കാര്‍ ഫുള്‍ ചാര്‍ജില്‍ 285 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് വെറും 18 മിനിറ്റില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള റേഞ്ച് ഇതില്‍ വേഗത്തില്‍ ലഭ്യമാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭ്യമാക്കിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ലഭിച്ച വാഹനത്തിന്റെ ബാറ്ററിക്കും കമ്പനി ആജീവനാന്ത വാറണ്ടി ഉറപ്പുനല്‍കുന്നുണ്ട്.

Article Published On: Tuesday, June 2, 2026, 11:21 [IST]
English summary
Top 5 affordable evs in india with baas tata tiago punch mg windsor comet maruti evitara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X