ഇനി ക്ലച്ച് ചവിട്ടി കാലു വേദനപ്പിക്കേണ്ട! ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5 ഓട്ടോമാറ്റിക് എസ്‌യുവികൾ
നഗരങ്ങളിലെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കുകളില്‍ ആശ്വാസമാകുന്നതിനാല്‍ ഇന്ന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള വാഹനങ്ങള്‍ക്ക് പ്രിയമേറുകയാണ്. ട്രാഫിക്കില്‍ ക്ലച്ചിന്റെ ഉപയോഗമില്ലാതെ സുഖകരമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഒരുകാലത്ത് പ്രീമിയം വാഹനങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ സൗകര്യം ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള എന്‍ട്രി ലെവല്‍ എസ്‌യുവികളിലും ലഭ്യമാണ്. ബജറ്റില്‍ ഒതുങ്ങുന്നതും എന്നാല്‍ എസ്‌യുവി ഗമ ഒട്ടും കുറയാത്തതുമായ ചില മോഡലുകള്‍ ഇന്ന് വാങ്ങാനാകും. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 5 ഓട്ടോമാറ്റിക് എസ്‌യുവികള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
5. മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx)
ബലേനോയെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഫ്രോങ്ക്‌സിന്റെ ഡെല്‍റ്റ എജിഎസ് വേരിയന്റ് 8.15 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. 88.5 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. മാരുതിയുടെ ഏജിഎസ് സാങ്കേതികവിദ്യ മികച്ച മൈലേജും സുഗമമായ ഡ്രൈവിംഗും ഉറപ്പാക്കുന്നു. മെയിന്റനന്‍സ് കുറഞ്ഞ കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.
4. ടാറ്റ പ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ മൈക്രോ എസ്‌യുവി എന്ന ഖ്യാതിയുള്ള ടാറ്റ പഞ്ച് പട്ടികയില്‍ നാലാം സ്ഥാനത്താണ്. പഞ്ച് ഫേസ്ലിഫറ്റിന്റെ പ്യുവര്‍ പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിന് 7.55 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇതിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 86.6 bhp പവറും 115 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് പഞ്ചിന് ലഭിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുള്ള എസ്‌യുവി കൂടിയാണ് പഞ്ച്.
3. റെനോ കൈഗര്‍ (Renault Kiger)
സ്‌റ്റൈലിഷ് ഡിസൈന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റെനോ കൈഗര്‍ മികച്ച ഓപ്ഷനാണ്. കൈഗറിന്റെ ഇവല്യൂഷന്‍ എഎംടി വേരിയന്റ് 6.95 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എസ്‌യുവി വിശാലമായ ബൂട്ട് സ്‌പേസിനും പ്രശസ്തമാണ്.

2. ഹ്യുണ്ടായി എക്സ്റ്റര്‍ (Hyundai Exter)
ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ എക്സ്റ്ററാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എക്സ്റ്ററിന്റെ HX3 എഎംടി വേരിയന്റിന് 6.91 ലക്ഷം രൂപയാണ് വില വരുന്നത്. മൈക്രോ എസ്‌യുവിയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81.9 bhp പവറും 113.8 Nm ടോര്‍ക്കും നല്‍കുന്നു. ബേസ് വേരിയന്റിലടക്കം 6 എയര്‍ബാഗുകള്‍ ലഭിക്കുന്ന എക്‌സ്റ്റര്‍ സേഫ്റ്റിയിലും മുന്‍പന്തിയിലാണ്.
1. നിസാന്‍ മാഗ്നൈറ്റ് (Nissan Magnite)
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് എസ്‌യുവി എന്ന പദവി നിസാന്‍ മാഗ്നൈറ്റിനാണ്. ഇതിന്റെ EZ-ഷിഫ്റ്റ് വിസിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില വെറും 6.21 ലക്ഷം രൂപയാണ്. 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. നഗര യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിത്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാങ്കേതികമായി നോക്കിയാല്‍, ഈ അഞ്ച് എസ്‌യുവികളിലും എഎംടി എന്ന് നാം ചുരുക്കി വിളിക്കുന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (Automated Manual Transmission) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. മാഗ്നൈറ്റിന്റെയും കൈഗറിന്റെയും ടര്‍ബോ വേരിയന്റുകളില്‍ സിവിടി (CVT) ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ടെങ്കിലും അവയുടെ വില 9 ലക്ഷത്തിന് മുകളിലാണെന്ന് പ്രത്യേകം ഓര്‍ക്കുക. അതിനാല്‍ 8 ലക്ഷത്തിന് താഴെ ബജറ്റില്‍ ഓട്ടോമാറ്റിക് എസ്‌യുവി തപ്പുന്നവര്‍ക്ക് എഎംടി പതിപ്പുകള്‍ തന്നെയാണ് ഏറ്റവും ലാഭകരമായ ഓപ്ഷന്‍.
ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് മാനുവലിനെ അപേക്ഷിച്ച് മൈലേജില്‍ നേരിയ വ്യത്യാസം വരാറുണ്ട്. എന്നാല്‍ മോഡേണ്‍ എഎംടി സംവിധാനങ്ങള്‍ ഇത് പരിഹരിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞത് കാറുകളുടെ എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ്. സംസ്ഥാനങ്ങളിലെ നികുതി നിരക്കുകള്‍ അനുസരിച്ച് ഓണ്‍-റോഡ് വിലയില്‍ മാറ്റങ്ങള്‍ വരാം. നഗരത്തിരക്കില്‍ ആയാസരഹിതമായ ഡ്രൈവിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ അഞ്ച് എസ്‌യുവി മോഡലുകളില്‍ ഏതെങ്കിലും ഒന്ന് ധൈര്യമായി തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








