110 രൂപയോളം മുടക്കി പെട്രോളടിക്കണോ? ഇപ്പോള്‍ മാറാന്‍ പറ്റിയ 5 മികച്ച ഇലക്ട്രിക് എസ്‌യുവികള്‍

സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിച്ച് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടിയത്. ഇന്ധനവില ഉയര്‍ന്നുതന്നെ നില്‍ക്കുന്ന പശ്ചാത്തലത്തില്‍, പ്രതിദിന യാത്രാ ചെലവുകള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പര്യപ്പെടുന്നുണ്ട്. നിലവിലെ വിപണി സാഹചര്യത്തില്‍ പ്രായോഗികത, ആകര്‍ഷകമായ വില, അത്യാധുനിക ഫീച്ചറുകള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമായ ഇലക്ട്രിക് എസ്‌യുവി (Electric SUV) മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവിയിലേക്ക് ചുവടുമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് രാജ്യത്ത് ലഭ്യമായ 5 മുന്‍നിര മോഡലുകളെ കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.

1. ടാറ്റ പഞ്ച് ഇവി (Tata Punch EV)

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സിന്റെ പഞ്ച് ഇവി. 30 kWh, 40 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ഈ വാഹനം വിപണിയില്‍ ലഭ്യമാണ്. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 355 കിലോമീറ്റര്‍ വരെയുള്ള ട്രൂ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു.

electric suvs to switch during petrol price hike

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ പരമാവധി 129 bhp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് പഞ്ച് ഇവിയിലുള്ളത്. നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ കോംപാക്ട് ഡിസൈനിലാണ് ഈ ഇവി നിര്‍മ്മിച്ചിരിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ ആധുനിക ഫീച്ചറുകളോടെ എത്തുന്ന ഈ മോഡലിന്റെ പ്രാരംഭ വില 9.69 ലക്ഷം രൂപയാണ്. ബാറ്ററി ആസ് എ സര്‍വീസ് സ്‌കീമിന് കീഴിലുള്ള വിലയാണ് ഇത്.

2. എംജി വിന്‍ഡ്സര്‍ ഇവി (MG Windsor EV)

എംജി നഗര കേന്ദ്രീകൃത യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കംഫര്‍ട്ട് ഓറിയന്റഡ് ഇലക്ട്രിക് വാഹനമാണ് എംജി വിന്‍ഡ്സര്‍ ഇവി. ഈ വാഹനത്തില്‍ 38 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഒറ്റ ചാര്‍ജില്‍ പരമാവധി 332 കിലോമീറ്റര്‍ റേഞ്ച് ആണ് ഈ മോഡലിന് ക്ലെയിം ചെയ്യുന്നത്.

135 bhp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വിന്‍ഡ്‌സര്‍ ഇവിയുടെ കരുത്ത്. യാത്രക്കാര്‍ക്ക് മികച്ച വിശ്രമം ഉറപ്പാക്കുന്ന ലോഞ്ച് ശൈലിയിലുള്ള റീക്ലൈനിംഗ് റിയര്‍ സീറ്റുകളും 15.6 ഇഞ്ചിന്റെ വലിയ ടാബ്ലെറ്റ് സ്‌റ്റൈല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. ബാസ് പദ്ധതിക്ക് കീഴില്‍ വിന്‍ഡ്‌സര്‍ ഇവിയുടെ പ്രാരംഭ വില വെറും 9.99 ലക്ഷം രൂപയാണ്.

3. മാരുതി സുസുക്കി ഇ വിറ്റാര (Maruti Suzuki e Vitara)

ഇന്ത്യന്‍ വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ച ആദ്യ ഫുള്‍ ഇലക്ട്രിക് എഎസ്‌യുവി മോഡലാണ് മാരുതി ഇ വിറ്റാര. ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രീതിയില്‍ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകള്‍ ഈ സീറോ എമിഷന്‍ വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലെ വലിയ ബാറ്ററി പതിപ്പ് ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ വരെയുള്ള റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

electric suvs to switch during petrol price hike

മെക്കാനിക്കല്‍ പെര്‍ഫോമന്‍സിലേക്ക് വരുമ്പോള്‍ പരമാവധി 172 bhp വരെ പവര്‍ പുറത്തെടുക്കാന്‍ ഈ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. പതിവായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണിത്. മുന്നോട്ടും പിന്നോട്ടും നീക്കാവുന്ന സ്ലൈഡിംഗ് റിയര്‍ സീറ്റുകളും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും അടങ്ങുന്ന ഇ വിറ്റാര ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിലൂടെ 10.99 ലക്ഷം രൂപയ്ക്ക് വാങ്ങാം.

4. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് (Hyundai Creta EV)

മിഡ്-സൈസ് എസ്‌യുവി വിപണിയിലെ ജനപ്രിയ മോഡലായ ക്രെറ്റയുടെ അതേ പരിചിതമായ ഡിസൈനിലാണ് ഹ്യുണ്ടായി തങ്ങളുടെ പുതിയ ക്രെറ്റ ഇലക്ട്രിക് പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്. ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ഈ വാഹനത്തിന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

electric suvs to switch during petrol price hike

സാങ്കേതിക വശങ്ങളില്‍ പരമാവധി 171 bhp വരെ പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ള ശക്തമായ മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അകത്തളത്തില്‍ 10.25 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീന്‍ (Dual screens) സെറ്റപ്പും പനോരമിക് സണ്‍റൂഫും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി ലെവല്‍ 2 ADAS സാങ്കേതികവിദ്യയും നല്‍കിയിട്ടുള്ള ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 18.02 ലക്ഷം രൂപയാണ്.

5. വിന്‍ഫാസ്റ്റ് VF6 (Vinfast VF6)

പ്രമുഖ വിയറ്റ്‌നാമീസ് ബ്രാന്‍ഡായ വിന്‍ഫാസ്റ്റിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയാണ് വിന്‍ഫാസ്റ്റ് VF6. അത്യാധുനിക ഡിസൈനില്‍ എത്തുന്ന ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലെ പ്രീമിയം ഇവി ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. സുരക്ഷയ്ക്കും പ്രായോഗികതയ്ക്കും ഈ വാഹനം വലിയ മുന്‍ഗണന നല്‍കുന്നു. വിന്‍ഫാസ്റ്റ് എസ്‌യുവിയിലെ 59.6 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 204 bhp പവറും 468 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. പനോരമിക് സണ്‍റൂഫ്, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ എന്നിവയടക്കമുള്ള അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ക്യാബിനും ഇവിക്ക് ലഭിക്കുന്നു. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും കാര്യക്ഷമമായ എയറോഡൈനാമിക്‌സ് ഘടനയും ഈ ഇലക്ട്രിക് എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

നിലവില്‍ 17.29 ലക്ഷം രൂപ മുതല്‍ ആണ് VF6 ഇവിയുടെ വില തുടങ്ങുന്നത്. ഇന്ത്യയിലെ ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ബ്രാന്‍ഡുകളുടെ വരവ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ നല്‍കും. ഈ 5 ഇലക്ട്രിക് എസ്‌യുവികളും ഇന്ധന ചെലവ് ലഘൂകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ദീര്‍ഘകാല നിക്ഷേപങ്ങളാണ്.

Article Published On: Saturday, May 16, 2026, 13:14 [IST]
English summary
Top 5 electric suv to switch escape from petrol diesel price hike india tata punch ev to vinfast vf6
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X