ഇന്ത്യയിൽ മൈലേജിൽ ഒന്നാമൻ ആര്? 28.65 കി.മീ മൈലേജുമായി മാരുതിയുടെ ഈ പുത്തൻ SUV മുന്നിൽ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഉപഭോക്താക്കള്‍ ഒരു കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇന്നും ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് മൈലേജിനാണ്. പെട്രോള്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സാധാരണക്കാരന്റെ മാസ ബജറ്റിനെ ബാധിക്കാതിരിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി കാറുകളിലേക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്കും ചുവടുമാറുകയാണ്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന 5 മോഡലുകളുടെ പട്ടിക താഴെ നല്‍കുന്നു. കിലോഗ്രാമിന് 30 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്ന സിഎന്‍ജി മോഡലുകളെ തല്‍ക്കാലം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

5. മാരുതി സുസുക്കി സ്വിഫ്റ്റ്

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ സ്വിഫ്റ്റാണ്. ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജാണ് (പെട്രോള്‍ എഎംടി) പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 82 hp പവറും 112 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് പുത്തന്‍ സ്വിഫ്റ്റിന്റെ ഹൃദയം. കണക്റ്റഡ് കാര്‍ ടെക്‌നോളജിയും വയര്‍ലെസ് ചാര്‍ജറും ഇതിന്റെ പ്രധാന ഫീച്ചറുകളാണ്. നിലവില്‍ 5.78 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്.

maruti celerio

4. മാരുതി സുസുക്കി സെലേറിയോ

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാരുതി സെലേറിയോ നാലാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു. ലിറ്ററിന് 26 കിലോമീറ്റര്‍ എന്ന മികച്ച മൈലേജാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 69 hp പവറും 91 Nm ടോര്‍ക്കും നല്‍കുന്നു. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ സുഗമമായി ഓടിക്കാന്‍ കഴിയുന്ന മികച്ചൊരു ഫാമിലി കാറാണിത്. 4.70 ലക്ഷം മുതല്‍ 6.73 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ വില പോകുന്നത്.

3. ഹോണ്ട സിറ്റി e:HEV

പട്ടികയിലെ ഏക സെഡാനായ ഹോണ്ട സിറ്റി ഹൈബ്രിഡ് മൂന്നാം സ്ഥാനത്താണ്. ലിറ്ററിന് 27.26 കിലോമീറ്റര്‍ മൈലേജാണ് പ്രീമിയം സെഡാന്‍ ഉറപ്പുനല്‍കുന്നത്. 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്നാണ് ഇതിന് കരുത്ത് പകരുന്നത്. 125 hp പവറും 253 Nm ടോര്‍ക്കും നല്‍കുന്ന സെഡാൻ മികച്ച യാത്രാസുഖവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 20 ലക്ഷം രൂപ മുതലാണ് ഹൈബ്രിഡ് സെഡാനിന്റെ വില തുടങ്ങുന്നത്.

maruti grand vitara vs toyota hyryder

2. മാരുതി ഗ്രാന്‍ഡ് വിറ്റാര & ടൊയോട്ട ഹൈറൈഡര്‍

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും രണ്ടാം സ്ഥാനം പങ്കിടുന്നു. ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജാണ് ഈ രണ്ട് എസ്യുവികളും നല്‍കുന്നത്. 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും ഇ-സിവിടി (e-CVT) ഗിയര്‍ബോക്‌സുമാണ് ഇവയില്‍ വരുന്നത്. വിപുലമായ സുരക്ഷാ സംവിധാനങ്ങളും പനോരമിക് സണ്‍റൂഫുമടക്കമുള്ള നൂതന ഫീച്ചറുകളുമായാണ് എസ്‌യുവികള്‍ പുറത്തിറങ്ങുന്നത്.

സ്‌ട്രോംഗ് ഹൈബ്രിഡിന് പുറമെ മൈല്‍ഡ് ഹൈബ്രിഡ്, സിഎന്‍ജി ഫ്യുവല്‍ ഒാപ്ഡനുകളിലും ഈ മിഡ്‌സൈസ് എസ്‌യുവികള്‍ വാങ്ങാം. നിലവില്‍ 16.63 ലക്ഷം മുതല്‍ 19.72 ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന്റെ വില പോകുന്നത്. അതേസമയം ഹൈറൈഡറിന്റെ ഹൈബ്രിഡ് വേരിയന്റിന്റെ വില 16.72 ലക്ഷം രൂപ മുതല്‍ 20.19 ലക്ഷം രൂപ വരെ പോകുന്നു.

maruti victoris

1. മാരുതി സുസുക്കി വിക്ടോറിസ്

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന കാറുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് മാരുതി സുസുക്കി വിക്ടോറിസ് ആണ്. ലിറ്ററിന് 28.65 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് മൈലേജാണ് ഈ ഹൈബ്രിഡ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയുക്തമായാണ് ഇതിന് കരുത്ത് പകരുന്നത്.

ലെവല്‍ 2 ADAS അടക്കമുള്ള അത്യാധുനിക സവിശേഷതകളും ഈ മിഡ്‌സൈസ് എസ്‌യുവിയില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്. വിക്‌ടോറിസ് ഹൈബ്രിഡിന്റെ വില തുടങ്ങുന്നത് 16.37 ലക്ഷം രൂപ മുതലാണ്. സാങ്കേതികമായി പരിശോധിക്കുമ്പോള്‍ സ്മാര്‍ട്ട് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനങ്ങളാണ് കാറുകളില്‍ ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്നത്. എഞ്ചിന്‍ ലോഡ് കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും ഇലക്ട്രിക് മോട്ടോറുകള്‍ സഹായിക്കുന്നു.

റാങ്ക് വാഹനം മൈലേജ് (kmpl) ഓൺ-റോഡ് വില (ഏകദേശം)
1 മാരുതി വിക്ടോറിസ് (Strong Hybrid) 28.65 ₹22.50 L - ₹24.80 L
2 ഗ്രാൻഡ് വിറ്റാര / ടൊയോട്ട ഹൈറൈഡർ 27.97 ₹21.80 L - ₹23.90 L
3 ഹോണ്ട സിറ്റി e:HEV 27.26 ₹23.10 L - ₹24.50 L
4 മാരുതി സെലേറിയോ 26.00 ₹6.40 L - ₹8.20 L
5 മാരുതി സ്വിഫ്റ്റ് (Z-Series) 25.75 ₹7.90 L - ₹11.20 L

ഹൈബ്രിഡ് കാറുകള്‍ക്ക് പുറമെ സിഎന്‍ജി വേരിയന്റുകളും ഈ മോഡലുകളില്‍ ലഭ്യമാണ് എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സ് നല്‍കുന്നു. ഓണര്‍ഷിപ്പ് കോസ്റ്റ് കുറവായതിനാല്‍ മേല്‍പ്പറഞ്ഞ കാറുകള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. ARAI സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക കണക്കുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വാഹനങ്ങളുടെ ഇന്ധനക്ഷമത ഡ്രൈവിംഗ് രീതിയെയും റോഡ് അവസ്ഥയെയും ആശ്രയിച്ചിരിക്കും എന്ന കാര്യം വായനക്കാര്‍ പ്രത്യേകം ഓര്‍മിക്കുക.

ഈ വാഹനങ്ങളില്‍ മൈലേജിനൊപ്പം മോഡേണ്‍ ഫീച്ചറുകളും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പാക്കുന്നുണ്ട്. 2026 ഫെബ്രുവരി മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളുടെ പട്ടികയാണ് മുകളില്‍. മൈലേജ് വീരന്‍മാരായ കാര്‍ തപ്പി നടക്കുന്ന നിങ്ങളുടെ പരിചയക്കാര്‍ക്ക് ഇത് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Saturday, February 14, 2026, 19:05 [IST]
English summary
Top 5 fuel efficient cars india february 2026 from maruti swift to victoris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X