വിമാന സമാനമായ യാത്രാ സുഖം! ക്യാപ്റ്റൻ സീറ്റുകളുമായെത്തുന്ന ഇന്ത്യയിലെ ടോപ് 5 എംപിവികൾ

ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ കുടുംബങ്ങള്‍ക്കായി എത്തുന്ന മള്‍ട്ടി പര്‍പ്പസ് വാഹന (MPV) മോഡലുകളില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇപ്പോള്‍ ജനപ്രീതി വര്‍ദ്ധിച്ചുവരികയാണ്. സാധാരണ ബെഞ്ച് സീറ്റുകള്‍ക്ക് പകരം രണ്ടാം നിരയില്‍ നല്‍കുന്ന ഇത്തരം വ്യക്തിഗത സീറ്റുകള്‍ യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖവും പ്രീമിയം അനുഭവവുമാണ് സമ്മാനിക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ പിന്നിലിരിക്കുന്ന യാത്രക്കാരുടെ കംഫര്‍ട്ടിന് മുന്‍ഗണന നല്‍കുന്ന മിഡ്-സൈസ്, ലക്ഷ്വറി എംപിവികളിലാണ് ഈ സീറ്റുകള്‍ സാധാരണയായി കണ്ടുവരുന്നത്. ബെഞ്ച് സീറ്റുകളെ അപേക്ഷിച്ച് ക്യാപ്റ്റന്‍ സീറ്റുകള്‍ രണ്ടാം നിരയില്‍ രണ്ട് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും മികച്ച സ്‌പെയ്‌സ് നല്‍കുക.

ഇവ കൂടുതല്‍ പേഴ്‌സണല്‍ സ്‌പേസും ഇരുവശങ്ങളിലും പ്രത്യേക ഹാന്‍ഡ് റെസ്റ്റുകളും നല്‍കുന്നു. മാത്രമല്ല, ബാക്ക് റെസ്റ്റ് ചരിയ്ക്കാനുള്ള റിക്ലൈനിംഗ് ഫംഗ്ഷനും മുന്നോട്ടും പിന്നോട്ടും നീക്കാനുള്ള സ്ലൈഡിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ മൂന്നാം നിരയിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും ഇത്തരം ഡിസൈനുകള്‍ സഹായിക്കും. നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുന്ന ക്യാപ്റ്റന്‍ സീറ്റ് സജ്ജീകരിച്ചെത്തുന്ന 5 മികച്ച എംപിവികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

maruti suzuki xl6

5. മാരുതി സുസുക്കി XL6 (Maruti Suzuki XL6)

മാരുതിയുടെ പ്രീമിയം നെക്‌സ (NEXA) ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന XL6, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡലുകളില്‍ ഒന്നാണ്. സ്ലൈഡ്, റിക്ലൈന്‍ ഫീച്ചറുകളുള്ള ഇതിന്റെ സീറ്റുകള്‍ക്കിടയിലൂടെ മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ സാധിക്കും. മികച്ച ഫീച്ചറുകള്‍ക്കൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വാഹനം ഉറപ്പുനല്‍കുന്നുണ്ട്.

സാങ്കേതികമായി 1.5 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ലിറ്ററിന് 20.27 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഈ എഞ്ചിന്‍ പെര്‍ഫോമന്‍സിലും മികച്ചുനില്‍ക്കുന്നു. കൂടുതല്‍ ലാഭകരമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കിലോയ്ക്ക് 26.32 കിലോമീറ്റര്‍ മൈലേജ് തരുന്ന സിഎന്‍ജി (CNG) വേരിയന്റും ഓഫറിലുണ്ട്. ഈ മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.52 ലക്ഷം രൂപയാണ്.

4. കിയ കാരെന്‍സ് (Kia Carens)

സമീപകാലത്ത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ച എംപിവിയായ കിയ കാരെന്‍സും ഉയര്‍ന്ന വേരിയന്റുകളില്‍ ക്യാപ്റ്റന്‍ സീറ്റ് നല്‍കുന്നു. എംപിവിയുടെ ചില വേരിയന്റുകളില്‍ രണ്ടാം നിര സീറ്റുകള്‍ക്ക് ഇലക്ട്രിക് ടംബിള്‍, വണ്‍-ടച്ച് ഫോള്‍ഡിംഗ് ഫീച്ചറുകള്‍ ലഭ്യമാണ്. ഇത് വഴി ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ രണ്ടാം നിര സീറ്റുകള്‍ മടക്കി മൂന്നാം നിരയിലേക്ക് സുഗമമായി പ്രവേശിക്കാം.

രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ക്കായി പ്രത്യേക എസി വെന്റുകളും പ്രത്യേക ആംറെസ്റ്റുകളും നല്‍കിയിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ , 1.5 ലിറ്റര്‍ CRDi ഡിസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ പ്രീമിയം വാഹനം ലഭ്യമാണ്. ദീര്‍ഘദൂര യാത്രകള്‍ സുഖകരമാക്കുന്ന ഈ എംപിവിയുടെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്.

maruti suzuki invicto seats

3. മാരുതി സുസുക്കി ഇന്‍വിക്‌റ്റോ (Maruti Suzuki Invicto)

മാരുതി സുസുക്കിയുടെ ഏറ്റവും വില കൂടിയ മോഡലായ ഇൻവിക്റ്റോ നെക്സ ഡീലർഷിപ്പ് വഴിയാണ് വിറ്റഴിക്കപ്പെടുന്നത്. ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് സീറ്റ പ്ലസ് (Zeta Plus) വേരിയന്റുകളിലാണ് ക്യാപ്റ്റന്‍ സീറ്റുകള്‍ വരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച എംപിവിയുടെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സ്ലൈഡിംഗ്, റെക്ലൈനിംഗ് ഫീച്ചറുകളുണ്ട്.

പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ഈ പ്രീമിയം എംപിവിയില്‍ 2.0 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണുള്ളത്. ലിറ്ററിന് 22.16 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ മൈലേജു്ം ഇന്‍വിക്‌റ്റോ വാഗ്ദാനം ചെയ്യുന്നു. 24.97 ലക്ഷം രൂപയാണ് മാരുതി ഇന്‍വിക്‌റ്റോയുടെ എക്‌സ്-ഷോറൂം വില.

2. BYD ഇ-മാക്‌സ് 7 (BYD eMAX 7)

ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഫുള്‍ ഇലക്ട്രിക് എംപിവിയാണ് BYD ഇമാക്‌സ്7. അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ചൈനീസ്എംപിവിയുടെ 6-സീറ്റര്‍ പതിപ്പില്‍ പ്രീമിയം അപ്‌ഹോള്‍സ്റ്ററിയില്‍ പൂര്‍ത്തിയാക്കിയ ലക്ഷ്വറി ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇമാക്‌സ്7 എംപിവി 530 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

വെറും 8.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിക്കും. ഡിസി (DC) ഫാസ്റ്റ് ചാര്‍ജിംഗ് വഴി വെറും 37 മിനിറ്റില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നിലവില്‍ 26.90 ലക്ഷം രൂപയാണ് ഈ ഫാമിലി ഇലക്ട്രിക് കാറിന്റെ എക്‌സ്‌ഷോറൂം വില.

toyota innova crysta

1. ടൊയോട്ട ഇന്നോവ ക്രിസ്റ്റ & ഹൈക്രോസ് (Toyota Innova)

ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ എംപിവി ബ്രാന്‍ഡായ ടൊയോട്ട ഇന്നോവയുടെ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ മികച്ച ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ക്രിസ്റ്റയില്‍ വണ്‍-ടച്ച് ടംബിള്‍ സീറ്റുകളാണെങ്കില്‍, ഹൈക്രോസില്‍ ബിസിനസ് ക്ലാസ് യാത്രാസുഖം നല്‍കുന്ന ഓട്ടോമന്‍ (Ottoman) സീറ്റുകളാണുള്ളത്. ഇതിലെ വിപുലമായ സ്ലൈഡിംഗ് ഫീച്ചര്‍ കാലുകള്‍ നീട്ടിവെച്ച് സുഖമായി യാത്ര ചെയ്യാന്‍ അനുവദിക്കും.

ഇന്നോവ ക്രിസ്റ്റ ഡിസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഹൈക്രോസ് പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭിക്കും. സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സംവിധാനമുള്ള ഹൈക്രോസ് പതിപ്പ് ലിറ്ററിന് 22.16 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ സീരീസിന്റെ വില ആരംഭിക്കുന്നത് 18.70 ലക്ഷം രൂപ മുതലാണ്. ഈ 5 പ്രീമിയം എംപിവികളില്‍ നിങ്ങളുടെ പ്രിയപ്പെട്ട വാഹനം ഏതാണെന്ന് കമന്റ് ചെയ്യൂ.

Article Published On: Saturday, May 16, 2026, 8:00 [IST]
English summary
Top 5 mpvs in india with captain seats invicto xl6 carens emax7 innova
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X