ഇന്ത്യയിലെ ഏറ്റവും മൈലേജ് നൽകുന്ന 7 ടർബോ-പെട്രോൾ എസ്‌യുവികൾ! ഒന്നാമനെ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല
ഇന്ത്യന്‍ വാഹന വിപണിയില്‍ മിഡ്-സൈസ് എസ്‌യുവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. കരുത്തും വേഗതയും ആഗ്രഹിക്കുന്നവര്‍ക്ക് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളോടാണ് ഇന്ന് പ്രിയം. എന്നാല്‍ ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച മൈലേജ് നല്‍കുന്ന വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ടര്‍ബോ-പെട്രോള്‍ മിഡ്-സൈസ് എസ്യുവികളില്‍ എആര്‍എഐ (ARAI) സാക്ഷ്യപ്പെടുത്തിയ ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന 7 മോഡലുകളുടെ പട്ടിക ഞങ്ങളുടെ പക്കലുണ്ട്. പുതുതായി ഒരു മിഡ്‌സൈസ് എസ്‌യുവി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും.
കിയ സെല്‍റ്റോസ്
ഏഴാം സ്ഥാനത്ത് കിയ സെല്‍റ്റോസ് ആണ് ഇടംപിടിച്ചിരിക്കുന്നത്. സെല്‍റ്റോസിലെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ARAI കണക്കുകള്‍ പ്രകാരം ലിറ്ററിന് 17.9 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്. സ്‌പോര്‍ട്ടി ലുക്കും പ്രീമിയം ഇന്റീരിയറുമുള്ള സെല്‍റ്റോസ് പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ്. ഭാരവും എയറോഡൈനാമിക്‌സിലെ മാറ്റങ്ങളുമാണ് ഇതിനെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിച്ചത്.

ഹ്യുണ്ടായി ക്രെറ്റ
പട്ടികയില്‍ ആറാം സ്ഥാനത്ത് സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായി ക്രെറ്റയാണ്. ഇതിലെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചന്‍ 160hp പവര്‍് നല്‍കുന്നു. ഈ കരുത്തുറ്റ എഞ്ചിന് ലിറ്ററിന് 18.4 കിലോമീറ്റര്‍ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 7-സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനുമായി എത്തുന്ന ഈ പതിപ്പ് മികച്ച പ്രകടനവും അത്യാധുനിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. വന്‍ ഡിമാന്‍ഡ് ഉള്ള മോഡലായതിനാല്‍ തന്നെ ക്രെറ്റയുടെ ഈ ഇന്ധനക്ഷമത ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്.
സ്‌കോഡ കുഷാഖ് (1.5 ലിറ്റര്‍)
പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് സ്‌കോഡ കുഷാക്കിന്റെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വേരിയന്റാണ്. ഇതിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 18.72 കിലോമീറ്റര്‍ ആണ്്. 150hp പവറും 172Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനൊപ്പം മാത്രമാണ് ലഭ്യമാകുന്നത്. കുഷാക്കിന്റെ ഭാരക്കൂടുതല്‍ കാരണം ടൈഗൂണിനേക്കാള്‍ 0.13 കിലോമീറ്റര്‍ മൈലേജ് ഇതിന് കുറവാണ്. ദീര്‍ഘദൂര യാത്രകള്‍ക്കും ഹൈവേ ഡ്രൈവിംഗിനും കുഷാഖിന്റെ ഈ കരുത്തുറ്റ പതിപ്പ് ഏറെ മികച്ചതാണ്.
സ്‌കോഡയുടെ 1.5 ലിറ്റര്‍ പതിപ്പില്‍ നേരത്തെ മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമായിരുന്നുവെങ്കിലും 2024 അവസാനം അത് കമ്പനി നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ ഡിസിടി പതിപ്പ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. എഞ്ചിന്‍ കൂടുതല്‍ കരുത്തുറ്റതാകുമ്പോഴും ഇന്ധനക്ഷമത നിലനിര്‍ത്താന്‍ സിലിണ്ടര്‍ ഡിആക്ടിവേഷന്‍ സാങ്കേതികവിദ്യ സ്‌കോഡയും ഫോക്സ്വാഗണും ഉപയോഗിക്കുന്നുണ്ട്.
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ (1.5 ലിറ്റര്‍)
നാലാം സ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആണ് ഇടംപിടിച്ചിരിക്കുന്നത്. കരുത്തുറ്റ 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് ലിറ്ററിന് 18.85 കിലോമീറ്റര്‍ മൈലേജാണ് ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. 7-സ്പീഡ് ഡിസിടി (DCT) ഗിയര്‍ബോക്‌സുമായി മാത്രം ലഭ്യമായ ഈ പതിപ്പ് മികച്ച കരുത്തും വേഗതയും നല്‍കുന്നു. ഭാരക്കുറവ് തന്നെയാണ് ഇത്തവണയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള ടൈഗൂണിനെ പട്ടികയില്‍ മുന്നിലെത്തിക്കാന്‍ സഹായിച്ചത്. കരുത്തും ഇന്ധനക്ഷമതയും ഒരുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പതിപ്പ് അനുയോജ്യമാണ്.

സിട്രണ്‍ ബസാള്‍ട്ട്
ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണിന്റെ കൂപ്പെ-എസ്‌യുവിയായ ബസാള്‍ട്ട് ആണ് മൂന്നാം സ്ഥാനത്ത്. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുള്ള ഈ വാഹനം മാനുവല്‍ പതിപ്പില്‍ 19.50 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഓട്ടോമാറ്റിക് പതിപ്പില്‍ ഇത് 18.7 കിലോമീറ്റര്‍ ആണ്. അതിന്റെ എയറോഡൈനാമിക്‌സ് ഡിസൈനാണ് ബസാള്‍ട്ടിന്റെ പ്രത്യേകത. ഇത് വായുപ്രതിരോധം കുറച്ച് മൈലേജ് കൂട്ടാന്‍ സഹായിക്കുന്നു. കൂടാതെ, മറ്റ് മോഡലുകളെ അപേക്ഷിച്ച് ഭാരം കുറവായതും ഇതിന് ഗുണകരമായിട്ടുണ്ട്.
സ്‌കോഡ കുഷാഖ്
ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തും സ്‌കോഡ കുഷാക്ക് ആണ്. ഇതിലും ടൈഗൂണിന് സമാനമായ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സില്‍ ലിറ്ററിന് 19.66 കിലോമീറ്ററും 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കില്‍ 19.09 കിലോമീറ്ററുമാണ് ഇതിന് മൈലേജ് ലഭിക്കുന്നത്. ടൈഗൂണിനേക്കാള്‍ ഏകദേശം 17 കിലോഗ്രാം ഭാരം കൂടുതലായതിനാലാണ് മൈലേജില്‍ നേരിയ കുറവുണ്ടായത്. എങ്കിലും പെര്‍ഫോമന്‍സിലും മൈലേജിലും കുഷാഖ് വിപണിയിലെ ശക്തമായ സാന്നിധ്യമായി തുടരുന്നു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ (1.0 ലിറ്റര്‍ ടര്‍ബോ)
ഇന്ത്യന്‍ വിപണിയിലെ ടര്‍ബോ-പെട്രോള്‍ എസ്‌യുവികളില്‍ മൈലേജിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ടൈഗൂണ്‍ ആണ്. ഇതിലെ 1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 19.98 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പില്‍ 19.54 കിലോമീറ്ററും മൈലേജ് ലഭിക്കും. സമാനമായ എഞ്ചിനുള്ള മറ്റ് മോഡലുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതാണ് ടൈഗൂണിന് ഈ മേല്‍ക്കൈ നല്‍കുന്നത്. മികച്ച ഡ്രൈവിംഗ് അനുഭവത്തിനൊപ്പം ലാഭകരമായ യാത്രയും ഈ വാഹനം ഉറപ്പാക്കുന്നു.
ഇന്ത്യന്‍ നിരത്തുകളില്‍ ARAI സാക്ഷ്യപ്പെടുത്തിയ ഈ മൈലേജ് കണക്കുകള്‍ ഡ്രൈവിംഗ് രീതിയും ട്രാഫിക്കും അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ടര്‍ബോ-പെട്രോള്‍ മിഡ്-സൈസ് എസ്‌യുവി കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കണക്കുകള്‍ ഒരു ഗൈഡായി വര്‍ത്തിക്കും. കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിംഗിനുമായി അതത് ഷോറൂമുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. വാഹന ലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് തുടര്‍ന്നും സന്ദര്‍ശിക്കുക.


Click it and Unblock the Notifications