കമ്പനി രണ്ടാണെങ്കിലും ഒരേ 'ചോരയല്ലേ'... ഇബെല്ലയും ഇ-വിറ്റാരയും തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെത്തുന്ന രണ്ട് കരുത്തരായ എതിരാളികളാണ് മാരുതി സുസുക്കി ഇ-വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ലയും. മാരുതിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച ആദ്യത്തെ ഫുള്‍ ഇലക്ട്രിക് വാഹനങ്ങളാണ് ഇവ. മാരുതി സുസുക്കി ഇ-വിറ്റാര മാസങ്ങള്‍ക്ക് മുമ്പേ അരങ്ങേറിയെങ്കിലും വില പ്രഖ്യാപനം ഇനിയും ബാക്കിയാണ്. ഇന്നലെയാണ് (20 ജനുവരി 2026) ടൊയോട്ട ഇബെല്ലയുടെ മൂടുപടമഴിച്ചത്. ഒരേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിക്കുന്നതെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും ഇരു മോഡലുകളും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഈ രണ്ട് മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവികള്‍ തമ്മിലുള്ള സാമ്യതകളും അവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും പരിശോധിക്കാം.

വലിപ്പം

അവതരണം കഴിഞ്ഞിട്ട് മാസങ്ങൾ ആയെങ്കിലും ഇന്ത്യ സ്പെക് ഇ-വിറ്റരയുടെ മുഴുവന്‍ സ്പെസിഫിക്കേഷനുകളും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ടൊയോട്ട ഇബെല്ലയുടെ ഒട്ടുമിക്ക വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. യുകെ സ്പെക് മോഡലിന്റെ വലിപ്പം വെച്ച് താരതമ്യം ചെയ്താല്‍ ടൊയോട്ട ഇബെല്ലയ്ക്ക് ഇ-വിറ്റാരയേക്കാള്‍ 10 മില്ലിമീറ്റര്‍ നീളം കൂടുതലാണ്.

toyota ebella VS maruti e-vitara comparison

അതേസമയം ഉയരം 5 മില്ലിമീറ്റര്‍ കുറയും. ഇരു വാഹനങ്ങളുടെയും വീതി 1800 മില്ലിമീറ്ററും വീല്‍ബേസ് 2,700 മില്ലിമീറ്ററുമാണ്. ഇത് എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി എന്നിവയേക്കാള്‍ കൂടുതലാണ്. ടൊയോട്ട ഇന്ത്യ 18 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ മാത്രമായിരിക്കും ഇബെല്ലയില്‍ വാഗ്ദാനം ചെയ്യുക.

ഡിസൈന്‍

മാരുതി ഇ-വിറ്റാരയുടെ മുന്‍ഭാഗത്ത് Y ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും (LED DRLs) പ്ലാസ്റ്റിക് ക്ലാഡിംഗും നല്‍കിയിട്ടുണ്ട്. എന്നാല്‍ ടൊയോട്ട ഇബെല്ലയില്‍ സെഗ്മെന്റഡ് ഡിആര്‍എല്ലുകളും വളരെ സ്മൂത്തായ ബമ്പറുമാണുള്ളത്. ഫോഗ് ലൈറ്റുകള്‍ മാരുതി ഇവിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. മറ്റ് വശങ്ങളില്‍ രണ്ട് വാഹനങ്ങളും ഏറെക്കുറെ സമാനമാണ്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ടൊയോട്ടയില്‍ 'BEV' ബാഡ്ജിംഗ് കാണാം. ഇബെല്ല ഒരു ബാറ്ററി ഇലക്ട്രിക് വാഹനമാണെന്ന് സൂചിപ്പിക്കുകയാണ് ഇത്.

വീലുകളുടെ എയ്റോ ഒപ്റ്റിമൈസ്ഡ് ഡിസൈന്‍, സി പില്ലറിലെ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡി ക്ലാഡിംഗ് എന്നിവ രണ്ട് മോഡലുകളിലും ഒരുപോലെയാണ്. പിന്‍ഭാഗത്തും വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമാണുള്ളത്. ടെയില്‍ ലൈറ്റ് സിഗ്നേച്ചറില്‍ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്. ചെറുതായി ചരിഞ്ഞ റൂഫ്ലൈനും ചങ്കി ബമ്പറുകളും രണ്ട് ഇവികളിലും ഏകദേശം സമാനമാണ്. വൈറ്റ്, സില്‍വര്‍, റെഡ്, ബ്ലാക്ക്, ഗ്രേ എന്നീ അഞ്ച് മോണോടോണ്‍ നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ഇവ ലഭ്യമാകും.

ബാറ്ററി, മോട്ടോര്‍, റേഞ്ച്

49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് രണ്ട് ഇവികളിലും ലഭിക്കുന്നത്. ഫ്രണ്ട് വീലുകളിലേക്ക് പവര്‍ എത്തുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റമാണ് രണ്ട് മോഡലുകളിലുമുള്ളത്. ടൊയോട്ട ഇബെല്ലയിലെ ചെറിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 440 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ബാറ്ററി പായ്ക്കിന്റെ ക്ലെയിംഡ് റേഞ്ച് ഏകദേശം 543 കിലോമീറ്ററാണ്.

toyota ebella VS maruti e-vitara battery

ഇന്റീരിയറും ഫീച്ചറുകളും

ബ്രാന്‍ഡ് ബാഡ്ജിംഗുകള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ട് മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവികളുടെയും അകത്തളം സമാനമാണ്. ബ്രൗണ്‍-ബ്ലാക്ക് നിറങ്ങളിലുള്ള ഇന്റീരിയര്‍, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇരു വാഹനങ്ങളിലും ഒരുപോലെയാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 12 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ജെബിഎല്‍ (JBL) സൗണ്ട് സിസ്റ്റം എന്നിവ രണ്ട് മോഡലുകളിലും ഉണ്ടാകും. സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറയും ലെവല്‍ 2 അഡാസ് (ADAS) സാങ്കേതികവിദ്യയും ഇലക്ട്രിക് എസ്‌യുവികളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെറ്റ ഇലക്ട്രിക്, കര്‍വ് ഇവി തുടങ്ങിയ മോഡലുകളുമായി മത്സരിക്കാന്‍ മികച്ച റേഞ്ചും പ്രീമിയം സൗകര്യങ്ങളുമായാണ് ഇ-വിറ്റാരയും ഇബെല്ലയും വരുന്നത്

toyota ebella VS maruti e-vitara interior

ഗുജറാത്തിലെ സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയും ഇബെല്ലയും നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിച്ച ഇവികളാണ് ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സുസുക്കി ഇതിനോടകം ഇ-വിറ്റാരയുടെ നിര്‍മാണവും കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് മോഡലുകളുടെയും വില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു രാജ്യം മൊത്തം കാത്തിരിക്കുകയാണ് മാരുതിയുടെ കന്നി ഇവിയുടെ വില അറിയാന്‍.

സാങ്കേതിക വിവരങ്ങൾ ഒറ്റനോട്ടത്തിൽ

സവിശേഷതകൾ ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല മാരുതി ഇ-വിറ്റാര (UK-Spec)
നീളം 4285 mm 4275 mm
വീതി 1800 mm 1800 mm
ഉയരം 1630 mm 1635 mm
വീൽബേസ് 2700 mm 2700 mm
ബാറ്ററി പാക്ക് 49kWh / 61kWh 49kWh / 61kWh
പ്രതീക്ഷിക്കുന്ന റേഞ്ച് 440 കി.മീ (49kWh) 440 കി.മീ (49kWh)

More from DriveSpark

Article Published On: Wednesday, January 21, 2026, 10:12 [IST]
English summary
Toyota ebella vs maruti e vitara design dimensions battery range features compared in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X