മൈലേജ് 31 കിലോമീറ്റര്‍, സുരക്ഷയ്ക്ക് 6 എയര്‍ബാഗുകള്‍! ടൊയോട്ട കാര്‍ വാങ്ങാന്‍ ഷോറൂമില്‍ വന്‍ തിരക്ക്
ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറുകയാണ് ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സ. 2025 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഈ വാഹനം രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് പതിപ്പായ ഗ്ലാന്‍സ, ടൊയോട്ടയുടെ വിശ്വാസ്യതയും മികച്ച മൈലേജും ഒത്തുചേരുന്ന മോഡലായാണ് വിപണിയില്‍ അറിയപ്പെടുന്നത്. ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബറില്‍ 6,451 യൂണിറ്റ് ഗ്ലാന്‍സ കാറുകളാണ് ടൊയോട്ട വിറ്റഴിച്ചത്. 2024 ഡിസംബറില്‍ വിറ്റ 3,487 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 85 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണുണ്ടായത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2,964 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ ടൊയോട്ടയ്ക്ക് ഈ മാസം സാധിച്ചു.സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ആഗോള സഖ്യത്തിന്റെ ഭാഗമായാണ് ഗ്ലാന്‍സ നിര്‍മ്മിക്കപ്പെടുന്നത്. E, S, G, V എന്നീ നാല് വേരിയന്റുകളില്‍ ഗ്ലാന്‍സ ലഭ്യമാണ്. ഇന്‍സ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സില്‍വര്‍, സ്പോര്‍ട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.

ബലേനോയുടെ പ്ലാറ്റ്ഫോമിലാണെങ്കിലും ടൊയോട്ടയുടെ തനതായ ഗ്രില്ലും ബ്രാന്‍ഡിംഗും ഈ വാഹനത്തിന് പ്രത്യേക ഐഡന്റിറ്റി നല്‍കുന്നു. ബലേനോക്ക് പുറമെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നീ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഗ്ലാന്‍സ ഉയര്‍ത്തുന്നത്. അത്യാധുനിക സവിശേഷതകളാല്‍ സമ്പന്നമാണ് ടൊയോട്ട ഗ്ലാന്‍സയുടെ അകത്തളം.
22.86 സെന്റിമീറ്റര്‍ വലിപ്പമുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാന ആകര്‍ഷണം. കൂടാതെ ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD), കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. ക്രൂയിസ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ സഹായിക്കുന്നുവെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ച 1.2-ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സക്ക് തുടിപ്പേകുന്നത്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഗ്ലാന്‍സ ഓഫര്‍ ചെയ്യുന്നുണ്ട്. പ്രീമിയം ഹാച്ചിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്ക് വേരിയന്റ് ലിറ്ററിന് 22.94 കിലോമീറ്റര്‍ മൈലോജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗ്ലാന്‍സ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 30.61 കിലോമീറ്ററാണ്.

സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട വിട്ടുവീഴ്ച ചെയ്യുന്നില്ല. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി ആറ് എയര്‍ബാഗുകള്‍ നല്‍കുന്നു എന്നതാണ് ഗ്ലാന്‍സയുടെ ഏറ്റവും വലിയ പ്രത്യേകത. വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയോട് കൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ സുരക്ഷാ സവിശേഷതകളാണ് ഗ്ലാന്‍സയില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്.
മിതമായ വിലയും കുറഞ്ഞ പരിപാലനച്ചെലവുമാണ് ഗ്ലാന്‍സയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍. ജിഎസ്ടി 2.0 പരിഷ്‌കാരത്തിന് ശേഷം കാറിന്റെ പ്രാരംഭ വില 6.39 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. 5 സീറ്റര്‍ സബ് കോംപാക്ട് കാറിന്റെ ടോപ് എന്‍ഡ് വേരിയന്റിന്റെ വില 9.15 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.

ടൊയോട്ടയുടെ മികച്ച ആഫ്റ്റര്‍ സെയില്‍സ് സര്‍വീസും വാറണ്ടി ആനുകൂല്യങ്ങളും വില്‍പന വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ടൊയോട്ടയുടെ സാധാരണ 3 വര്‍ഷം / 100,000 കി.മീ വാറണ്ടി ഈ കാറിന് ലഭിക്കും. ഇത് 5 വര്‍ഷം / 220,000 കി.മീ വരെ നീട്ടാവുന്നതാണ്. വിപണിയില്‍ കടുത്ത മത്സരം നേരിടുമ്പോഴും 85 ശതമാനം വളര്‍ച്ച നേടാനായത് ടൊയോട്ട ഗ്ലാന്‍സയുടെ ഇന്ത്യന്‍ വിപണിയിലെ ശക്തമായ തിരിച്ചുവരവായി കണക്കാക്കാം.


Click it and Unblock the Notifications








