ക്രിസ്റ്റ അടുത്ത വർഷം വിടവാങ്ങും! പകരക്കാരനായി 15 KM മൈലേജുള്ള ബജറ്റ് ഹൈബ്രിഡ് ഇന്നോവ, ലാഭം ₹7 ലക്ഷത്തോളം

ഇന്ത്യന്‍ നിരത്തുകളില്‍ പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ടൊയോട്ട ഇന്നോവയെന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ രണ്ട് തലമുറ മോഡലുകളാണ് നിലവില്‍ വിപണിയിലുള്ളത്. പുതിയ തലമുറ പതിപ്പ് പുറത്തിറങ്ങുമ്പോള്‍ പഴയ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയെന്ന പതിവ് ടൊയോട്ട തെറ്റിച്ചത് ഇന്നോവ ക്രിസ്റ്റയുടെ (Toyota Innova Crysta) കാര്യത്തിലായിരുന്നു. 2022-ല്‍ ഇന്നോവ ഹൈക്രോസ് പുറത്തിറക്കിയിട്ടും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായി ക്രിസ്റ്റ നിലനിര്‍ത്തുകയായിരുന്നു ജാപ്പനീസ് ബ്രാന്‍ഡ്. എന്നാല്‍ ക്രിസ്റ്റ വാങ്ങാന്‍ ആലോചിക്കുന്നവര്‍ ആ തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നതാണ് നല്ലതെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഓട്ടോകാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, 2027-ന്റെ ആദ്യ പാദത്തോടെ ക്രിസ്റ്റ വിപണിയില്‍ നിന്നും അപ്രത്യക്ഷമായേക്കും. ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മനദണ്ഡങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന 'CAFE 3' മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ലാഡര്‍-ഫ്രെയിം ഡീസല്‍ എഞ്ചിനുകള്‍ക്ക് പ്രയാസകരമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2016-ല്‍ പുറത്തിറങ്ങിയ ഇന്നോവ ക്രിസ്റ്റ ടൊയോട്ടയുടെ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മാനിക്കുന്ന മോഡലുകളില്‍ ഒന്നാണ്.

toyota innova crysta discontinue 2027

ഈടുറ്റ ബോഡി ഘടനയും കരുത്തുറ്റ എഞ്ചിനുമാണ് ക്രിസ്റ്റയെ ടാക്‌സി ഓപ്പറേറ്റര്‍മാരുടെയും വലിയ കുടുംബങ്ങളുടെയും പ്രിയപ്പെട്ട വാഹനമാക്കി മാറ്റിയത്. കുറഞ്ഞ പരിപാലനച്ചെലവും ഉയര്‍ന്ന റീസെയില്‍ വാല്യൂവും ക്രിസ്റ്റയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നിലവില്‍ 18.85 ലക്ഷം രൂപ മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ വില ആരംഭിക്കുന്നത്.

ടാക്‌സി വിപണിയില്‍ വലിയ സ്വാധീനമുള്ള ഈ മോഡല്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകുന്ന വിടവ് നികത്താന്‍ ടൊയോട്ടയ്ക്ക് പ്രത്യേക പദ്ധതികളുണ്ട്. ക്രിസ്റ്റയ്ക്ക് പകരമായി ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ കുറഞ്ഞ വിലയിലുള്ള വേരിയന്റ് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഹൈക്രോസ് പെട്രോള്‍ പതിപ്പിന്റെ പ്രാരംഭ വില 18.33 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ഇതിന് മൈലേജ് കുറവാണെന്നാണ് ടാക്‌സിക്കാരുടെ പരാതി.

toyota innova hycross

ഹൈക്രോസ് പെട്രോള്‍ പതിപ്പിന് ലിറ്ററിന് ഏകദേശം 10 കിലോമീറ്റര്‍ മാത്രമാണ് മൈലേജ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്രിസ്റ്റ ഡീസല്‍ ഇതിനേക്കാള്‍ മികച്ച ഇന്ധനക്ഷമത നല്‍കിയിരുന്നു. ക്രിസ്റ്റ് പിന്‍വലിക്കുന്നതോടെ ടാക്‌സിക്കാര്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ ഹൈക്രോസ് ഹൈബ്രിഡിന്റെ വില കുറഞ്ഞ വേരിയന്‍ിനെ കൊണ്ട് സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് പതിപ്പ് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ലിറ്ററിന് 14 മുതല്‍ 15 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്. എന്നാല്‍ ഹൈബ്രിഡ് മോഡലിന്റെ വില 26.30 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ക്രിസ്റ്റ ഡീസല്‍ ബേസ് വേരിയന്റിനേക്കാള്‍ ഏകദേശം 7.50 ലക്ഷം രൂപയോളം അധികം മുടക്കേണ്ടതുണ്ട്. ഈ വില വ്യത്യാസമാണ് സാധാരണ ഉപഭോക്താക്കളെയും ടാക്‌സി ഓപറേറ്റര്‍മാരെയും ഹൈക്രോസ് ഹൈബ്രിഡ് മോഡലില്‍ നിന്ന് അകറ്റുന്നത്.

toyota innova crysta discontinue 2027

വിലയിലെ വലിയ വിടവ് നികത്തുന്നതിനായി ഹൈക്രോസ് ഹൈബ്രിഡിന്റെ ഫീച്ചറുകള്‍ വെട്ടിക്കുറച്ച 'സ്ട്രിപ്പ്ഡ്-ഡൗണ്‍' (Stripped-down) വേര്‍ഷന്‍ ടൊയോട്ട തയാറാക്കും. ലക്ഷ്വറി ഫീച്ചറുകള്‍ ഒഴിവാക്കി അവശ്യമായ സവിശേഷതകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് താങ്ങാവുന്ന വിലയില്‍ വാഹനം ലഭ്യമാക്കാനാണ് നീക്കം. ഇതോടെ ക്രിസ്റ്റ ഡീസലിന് പകരം വെക്കാവുന്ന മികച്ച ഓപ്ഷനായി ഹൈക്രോസ് ഹൈബ്രിഡ് മാറും.

ഇന്ധന ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് ഇന്ത്യന്‍ വിപണിയെ പൂര്‍ണമായും മാറ്റാനാണ് ടൊയോട്ടയുടെ ശ്രമം. ഡീസല്‍ എഞ്ചിനുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് ക്രിസ്റ്റയെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകള്‍ ടൊയോട്ടയില്‍ നിന്നും പ്രതീക്ഷിക്കാം. ഇത് വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും.

ക്രിസ്റ്റ ഇന്ത്യന്‍ വിപണിയോട് വിടപറയാന്‍ പോകുന്ന വാര്‍ത്ത വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പുതിയ ഡീസല്‍ ഇന്നോവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇനി ഏകദേശം 1 വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. വിശ്വാസ്യതയുടെ പര്യായമായ ഇന്നോവ നെയിംപ്ലെയിറ്റ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ നിലനിര്‍ത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എങ്കിലും, ക്രിസ്റ്റയുടെ പകരക്കാരന്‍ വിപണിയില്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ക്രിസ്റ്റ നിര്‍ത്തലാക്കി പകരം ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റിനെ അവരോധിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Sunday, April 5, 2026, 17:46 [IST]
English summary
Toyota innova crysta to be discontinued early 2027 successor affordable hycross hybrid variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X