കെടുന്നതിന് മുമ്പുള്ള ആളിക്കത്തല്‍! ടൊയോട്ട ഷോറൂമില്‍ ആളെ നിറച്ച് ഇന്നോവ

ഇന്ത്യന്‍ മള്‍ട്ടിപ്പസ് വാഹന വിപണിയില്‍ പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ടൊയോട്ട ഇന്നോവയുടെ രണ്ട് മോഡലുകള്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നുണ്ട്. പരമ്പരാഗത ഡീസല്‍ മോഡലായ ഇന്നോവ ക്രിസ്റ്റയും (Toyota Innova Crysta), ആധുനിക സാങ്കേതികവിദ്യയുള്ള ഇന്നോവ ഹൈക്രോസ് (Innova Hycross) എന്നീ രണ്ട് വ്യത്യസ്ത പതിപ്പുകളിലാണ് ഈ കാര്‍ വില്‍ക്കപ്പെടുന്നത്. പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ ഗാഡിവാഡി പുറത്തുവിട്ട 2026 മെയ് മാസത്തിലെ സംയോജിത വില്‍പ്പന കണക്കുകള്‍ പ്രകാരം മൊത്തം 10,325 ഇന്നോവ കാറുകളാണ് ടൊയോട്ട ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിമാന്‍ഡ് വലിയ രീതിയില്‍ വര്‍ദ്ധിച്ചതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 മെയ് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ടൊയോട്ട ഇന്നോവ 16.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പ്രകടനത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മികച്ച പത്ത് 7-സീറ്റര്‍ കാറുകളുടെ പട്ടികയില്‍ ഇന്നോവ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഈ പട്ടികയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ ഒന്നാം സ്ഥാനത്തും, മഹീന്ദ്ര സ്‌കോര്‍പിയോ രണ്ടാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളത്.

toyota innova crysta

പ്രീമിയം വില പരിധിയിലും വിപണിയില്‍ ഇത്ര വലിയ വില്‍പ്പന നേട്ടം കൈവരിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ പ്രധാനമായും 7-സീറ്റര്‍, 8-സീറ്റര്‍ എന്നീ രണ്ട് വ്യത്യസ്ത സിറ്റിംഗ് കോണ്‍ഫിഗറേഷനുകളിലാണ് വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഈ വിശ്വസനീയമായ ഡീസല്‍ എംപിവിയുടെ പ്രാരംഭ വില നിലവില്‍ 19.72 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്.

അതേസമയം, അത്യാധുനിക സുഖസൗകര്യങ്ങളുള്ള ക്രിസ്റ്റയുടെ ഏറ്റവും ഉയര്‍ന്ന ടോപ്പ്-എന്‍ഡ് വേരിയന്റ് സ്വന്തമാക്കാന്‍ ഏകദേശം 26.77 ലക്ഷം രൂപ വരെ വിലയായി മുടക്കേണ്ടി വരും. ദൂര യാത്രകള്‍ക്കും ദീര്‍ഘകാലത്തെ ഹാര്‍ഡായ ഉപയോഗങ്ങള്‍ക്കും ഇന്ത്യന്‍ യാത്രികര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ കരുത്തുറ്റ എംപിവി മോഡലിനെയാണ്. മറുഭാഗത്ത്, മോഡേണ്‍ ഡിസൈനും സാങ്കേതിക വിദ്യകളുമുള്ള ഇന്നോവ ഹൈക്രോസ് മോഡലും 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്.

toyota innova crysta interior

മികച്ച മൈലേജ് നല്‍കുന്ന ഹൈക്രോസിന്റെ ബേസ് വേരിയന്റിന്റെ എക്സ്-ഷോറൂം വില 18.70 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ടോപ്പ് വേരിയന്റുകള്‍ക്ക് വിപണിയില്‍ 32.95 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ടൊയോട്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചുള്ള ഏറ്റവും പുതിയ വില നിലവാരമാണിത്.

വന്‍ വിജയമായി തുടരുമ്പോഴും, ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ടൊയോട്ട തയാറെടുക്കുകയാണെന്ന നിര്‍ണായക റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ തീരുമാനം വിശ്വസ്തരായ ലക്ഷക്കണക്കിന് ഇന്നോവ ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. 2027 മാര്‍ച്ച് മാസത്തോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പ്പാദനം ഔദ്യോഗികമായി അവസാനിപ്പിക്കുമെന്നാണഎ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

toyota innova htcross

വിപണിയില്‍ ഒരു സുവര്‍ണ യുഗത്തിന്റെ അവസാനമായിട്ടാണ് ഈ അപ്രതീക്ഷിത് തീരുമാനത്തെ വാഹന ലോകത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. നിലവില്‍ കരുത്തുറ്റ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തുന്നത്. കര്‍ശന മലിനീകരണ നിന്ത്രണ മാനദണ്ഡങ്ങളും ഇന്ധന നയങ്ങളുമാണ് ഡീസല്‍ മോഡലുകള്‍ വിപണിയില്‍ നിന്നും ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളെ പ്രധാനമായി പ്രേരിപ്പിക്കുന്നത്.

ക്രിസ്റ്റയുടെ ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തുന്നതോടെ, ഭാവിയില്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന പെട്രോള്‍-ഹൈബ്രിഡ് (Hybrid) വാഹനങ്ങളുടെ വിപുലീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ വില്‍ക്കുന്ന മുന്‍നിര കമ്പനിയാണ് ടൊയോട്ട. യഥാര്‍ത്ഥ ഡീസല്‍ എഞ്ചിന്റെ കരുത്തും മികച്ച റൈഡിംഗ് കംഫര്‍ട്ടുമുള്ള പഴയ ഇന്നോവ ക്രിസ്റ്റ തന്നെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ വരും മാസങ്ങളില്‍ തന്നെ വാഹനം ബുക്ക് ചെയ്ത് വാങ്ങുന്നതായിരിക്കും ഏറ്റവും ഉചിതം.

കാരണം നിര്‍ത്തലാക്കാന്‍ പോകുന്നതിനാല്‍ വിപണിയില്‍ ഇതിന്റെ ലഭ്യത ഇനി പരിമിതമായിരിക്കും. ഇന്ത്യന്‍ മണ്ണില്‍ ഇന്നോവ ക്രിസ്റ്റ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയും റീസെയില്‍ വാല്യും മറ്റൊരു കാറിനും ഇതുവരെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ലാത്ത ഒന്നാണ്. വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും ഹൈക്രോസ് മോഡലുകളിലേക്ക് മാറുന്നതോടെ ടൊയോട്ടയുടെ തന്ത്രങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Article Published On: Friday, June 12, 2026, 17:49 [IST]
English summary
Toyota innova hycross crysta sales may 2026 production discontinue next year march details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X