ക്രിസ്റ്റ വിടപറഞ്ഞാലും വിഷമിക്കേണ്ട, പുതിയ 'രാജാവ്' അധികാരമേറും! ഞെട്ടിക്കാനൊരുങ്ങി ടൊയോട്ട
ഇന്ത്യന്‍ കുടുംബങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രീമിയം എംപിവിയായ ടൊയോട്ട ഇന്നോവയുടെ ഹൈക്രോസിന്റെ പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് ഉടന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള മോഡലില്‍ നിര്‍ണായകമായ ഡിസൈന്‍ പരിഷ്‌കാരങ്ങളും പുതിയ ടെക് ഫീച്ചറുകളും കൂട്ടിച്ചേര്‍ത്താണ് ജാപ്പനീസ് ബ്രാന്‍ഡ് ഐക്കണിക് മോഡലിന്റെ പുത്തന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഐതിഹാസിക മോഡലായ ക്വാളിസിന്റെ ഔദ്യോഗിക പിന്‍ഗാമിയായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഇന്നോവ നിരയിൽ നിലവില്‍ ക്രിസ്റ്റ, ഹൈക്രോസ് എന്നീ രണ്ട് മോഡലുകളാണ് വിപണം ചെയ്യുന്നത്.
എന്നാല്‍ വരാനിരിക്കുന്ന കര്‍ശന CAFE 3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഇന്നോവ ക്രിസ്റ്റയുടെ വില്‍പന ഇന്ത്യയില്‍ ഉടന്‍ നിര്‍ത്തുമെന്നും പകരം ഹൈക്രോസ് മാത്രമായിരിക്കും വിപണിയില്‍ തുടകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന ഈ പുത്തന്‍ ഇന്നോവ ഫെയ്‌സ്ലിഫ്റ്റ് പതിപ്പില്‍ ആദ്യ ഘട്ട പരീക്ഷണയോട്ടണ്‍ ഇന്ത്യന്‍ റോഡുകളില്‍ ഇതിനോടകം തന്നെ സജീവമാണ്.

ഇതൊരു ചെറിയ മിഡ്-ലൈഫ് അപ്ഡേറ്റ് മാത്രമായതുകൊണ്ട് തന്നെ കാറിന്റെ അടിസ്ഥാന രൂപകല്‍പ്പനയിലും ബോഡി ലൈനുകളിലും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പുതിയ ഹൈക്രോസ് ഫെയ്‌സ്ലിഫ്റ്റ് മോഡലില്‍ കമ്പനി മെക്കാനിക്കലായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. നിലവില്‍ സേവനത്തിലുള്ള കരുത്തുറ്റതും ഉയര്‍ന്ന ഇന്ധനക്ഷമതയുമുള്ളതുമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും ഈ പുതിയ പതിപ്പിലും കമ്പനി നിലനിര്‍ത്തുക.
വിശ്വസനീയമായ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മികച്ച ഇന്ധനക്ഷമതയും ഡ്രൈവിംഗ് സുഖവും നല്‍കുന്ന 2.0 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും ഈ പുതിയ പതിപ്പിലും വാഗ്ദാനം ചെയ്യും. നിലവിലുള്ള ഹൈക്രോസ് മോഡലില്‍ 17.8 സെന്റിമീറ്റര്‍ വലിപ്പമുള്ള ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ, 25.65 സെന്റിമീറ്റര്‍ വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ടൊയോട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ മികച്ച ശ്രവ്യാനുഭവം സമ്മാനിക്കുന്ന 9 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ ഓഡിയോ സിസ്റ്റം, യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ എന്നിവയും ഈ ഫാമിലി കാറില്‍ ലഭ്യമാണ്. കൂടാതെ അറുപത്തിയഞ്ചിലധികം മികച്ച സ്മാര്‍ട്ട് കണക്റ്റഡ് ഫീച്ചറുകള്‍ അടങ്ങിയ അത്യാധുനിക ഐ-കണക്ട് സാങ്കേതികവിദ്യ, സുഖകരമായ യാത്രയ്ക്കുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, വലിയ പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ആഡംബര സവിശേഷതകളും ഈ കാറിലുണ്ട്.
വരാനിരിക്കുന്ന പുത്തന്‍ ഫെയ്സ്ലിഫ്റ്റ് മോഡലിലും ഈ പ്രീമിയം സവിശേഷതകളെല്ലാം കമ്പനി നിലനിര്‍ത്തുമെന്നാണ് സൂചന. നിലവിലെ ടോപ് എന്‍ഡ് വേരിയന്റിലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം അഥവാ അഡാസ് (ADAS) എന്ന ആധുനിക സേഫ്റ്റി പാക്കേജില്‍ കൂടുതല്‍ നൂതനമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പിന്റെ വരവെന്നും പ്രതീക്ഷിക്കുന്നു.

യാത്രക്കാരുടെയും സുരക്ഷയ്ക്ക് എപ്പോഴും വലിയ മുന്‍ഗണന നല്‍കുന്ന ടൊയോട്ട ഈ ഫെയ്‌സ്ലിഫ്റ്റ് മോഡലില്‍ ചില അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഏകദേശം 18.70 ലക്ഷം രൂപ മുതല്‍ 32.95 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ എക്‌സ്-ഷോറൂം വില വരുന്നത്.
എന്നാല്‍ പുതിയ അപ്‌ഡേറ്റുകളുടെ ഫലമായി ഹൈക്രോസ് ഫെയ്സ്ലിഫ്റ്റ് പതിപ്പിന് നേരിയ രീതിയില്‍ വില കൂടാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം ക്രിസ്റ്റ ഡീസല്‍ പതിപ്പ് വിടവാങ്ങുകയാണെങ്കില്‍ ഹൈക്രോസിന്റെ കൂടുതല്‍ താങ്ങാവുന്ന വിലയുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് മോഡല്‍ കമ്പനി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. വിപണിയില്‍ ഇന്നോവ ബ്രാന്‍ഡിന്റെ മേധാവിത്തം നിലനിര്‍ത്താന്‍ ഈ നീക്കം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റഡ് ഹൈക്രോസിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടും.


Click it and Unblock the Notifications