വൈകിയാലെന്താ... ലോകത്തിന് മൊത്തമുള്ള 'ബേബി' ലാന്‍ഡ് ക്രൂയിസര്‍ നിര്‍മിക്കുക ഇന്ത്യയിലെന്ന്! ടൊയോട്ട ഒരുങ്ങി

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മഹാരാഷ്ട്രയില്‍ പുതിയ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നു. ഛത്രപതി സംഭാജി നഗറിന് (ഔറംഗാബാദ്) സമീപമുള്ള ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഈ അത്യാധുനിക പ്ലാന്റ് ഒരുങ്ങുന്നത്. 2029-ന്റെ ആദ്യ പകുതിയോടെ പ്ലാന്റില്‍ വാഹന ഉല്‍പ്പാദനം ആരംഭിക്കുമെന്നും ടൊയോട്ട അറിയിച്ചു. എസ്‌യുവികള്‍ക്കും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ടൊയോട്ട രാജ്യത്ത് വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നത്.

ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ കാറുകള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രധാന കയറ്റുമതി ഹബ് ആക്കിയും ഈ പ്ലാന്റിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് ഈ ഫാക്ടറിയുടെ നിര്‍മ്മാണം. തുടക്കത്തില്‍ പ്രതിവര്‍ഷം 1 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുണ്ടാവുക.

toyota land cruiser fj india

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഏകദേശം 2,800 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റാമ്പിംഗ്, വെല്‍ഡിംഗ്, പെയിന്റിംഗ്, അസംബ്ലിംഗ് തുടങ്ങിയ എല്ലാ പ്രധാന നിര്‍മ്മാണ പ്രക്രിയകളും ഈ പ്ലാന്റില്‍ തന്നെ നടക്കും. പുത്തന്‍ പ്ലാന്റ് വരുന്നതിനൊപ്പം തന്നെ വാഹനപ്രേമികള്‍ക്ക് സന്തോഷം തരുന്ന മറ്റൊരു വാര്‍ത്ത കൂടി ടൊയോട്ട പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഫാക്ടറിയില്‍ ഒരു പുത്തന്‍ എസ്‌യുവി നിര്‍മാണത്തിന് കയറുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്. പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ലാന്‍ഡ് ക്രൂയിസര്‍ FJ (Land Cruiser FJ) ആയിരിക്കും ആ എസ്‌യുവിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും തായ്ലന്‍ഡുമായിരിക്കും ഈ എസ്‌യുവിയുടെ ലോകത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍.

toyota land cruiser fj india

2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ FJ ഇതിനോടകം തന്നെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ലാന്‍ഡ് ക്രൂയിസര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും FJ ക്രൂയിസര്‍. ഓഫ്-റോഡ് യാത്രകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ വാഹനം കോംപാക്ട് ഡിസൈനിലും ആധുനിക ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലുമായിരിക്കും എത്തുക.

ലാന്‍ഡ് ക്രൂയിസര്‍ എന്ന ഐതിഹാസിക നെയിംപ്ലേറ്റിന്റെ കരുത്തും വിശ്വാസ്യതയും സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ടൊയോട്ട ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് വിദഗ്ധ വിലയിരുത്തല്‍. ഫോര്‍ച്യൂണര്‍, ഹൈലക്‌സ്, ഇന്നോവ ക്രിസ്റ്റ എന്നിവയില്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഐഎംവി (IMV) ലാഡര്‍-ഫ്രെയിം പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എസ്‌യുവി നിര്‍മ്മിക്കുക.

toyota land cruiser fj india

ഏകദേശം 4.57 മീറ്റര്‍ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് ചെറിയ വീല്‍ബേസ് ആയിരിക്കും നല്‍കുക. ഇത് ഓഫ്-റോഡ് സാഹചര്യങ്ങളില്‍ കൂടുതല്‍ ചടുലതയോടെ സഞ്ചരിക്കാന്‍ സഹായിക്കും. ഡിസൈനിലും ഈ പ്ലാറ്റ്ഫോം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ആഗോള വിപണില്‍ പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ഇന്ത്യയില്‍ എസ്‌യുവിയുടെ പവര്‍ട്രെയിന്‍ നിരയില്‍ നിന്ന് ഡീസല്‍ ഒഴിവാക്കിയേക്കും. എസ്‌യുവിക്ക് 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കാനാണ് സാധ്യത. ഹൈബ്രിഡ് മോഡലുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ടൊയോട്ടയുടെ പുതിയ നയം ഇന്ത്യയിലെ വരാനിരിക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ളതാണ്.

മഹാരാഷ്ട്രയിലെ ഈ പുതിയ പ്ലാന്റ് ടൊയോട്ടയുടെ ഇന്ത്യയിലെ മൂന്നാമത്തെ നിര്‍മാണ കേന്ദ്രമായിരിക്കും. നിലവില്‍ കര്‍ണാടകയിലെ ബിദാഡിയിലാണ് ജാപ്പനീസ് ബ്രാന്‍ഡിന്റെ രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോര്‍ച്യൂണര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഈ പ്ലാന്റുകളിലാണ് നിര്‍മിക്കുന്നത്. കയറ്റുമതി കൂടി ലക്ഷ്യമിട്ട് ടൊയോട്ട ആരംഭിക്കുന്ന പ്ലാന്റ് കമ്പനിക്ക് മാത്രമല്ല രാജ്യത്തിന് മൊത്തത്തില്‍ ഗുണകരമാണ്. മഹാരാഷ്ട്രയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ പോകുന്ന എസ്‌യുവി ഏതാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരുംദിവസങ്ങളില്‍ വരും.

Article Published On: Monday, May 11, 2026, 18:24 [IST]
English summary
Toyota new suv launch 2029 maharashtra plant land cruiser fj details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X