ക്രിസ്റ്റയേക്കാൾ ₹10 ലക്ഷം കുറവ്, 26 കി.മീ മൈലേജ്! ടൊയോട്ടയുടെ ഈ 7 സീറ്റർ എംപിവിക്ക് വൻ വിൽപ്പന

ഇന്ത്യയിലെ വലിയ കുടുംബങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ടൊയോട്ടയില്‍ നിന്നും പുതിയൊരു 7 സീറ്റര്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇപ്പോള്‍ നല്ല സമയമാണ്. ജാപ്പനീസ് ബ്രാന്‍ഡിന്റെ വിശ്വസ്ത എംപിവി മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വിപണിയില്‍ നിന്ന് വിടവാങ്ങുന്നുവെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ക്കിടയില്‍, മറ്റൊരു മിടുക്കന്‍ എംപിവി മോഡലായ ടൊയോട്ട റൂമിയോണ്‍ (Toyota Rumion) വിപണിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തുന്നു. വരാനിരിക്കുന്ന കര്‍ശനമായ CAFE 3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മൂലം ജനപ്രിയ ഡീസല്‍ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പന 2027 മാര്‍ച്ചോടെ ടൊയോട്ട പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തില്‍ ഇന്നോവയ്ക്ക് പകരമായി ടൊയോട്ട ബ്രാന്‍ഡില്‍ നിന്നും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ബജറ്റ് ഫാമിലി കാറായി റൂമിയോണ്‍ മാറിയിരിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 19.72 ലക്ഷം രൂപയാണ്. എന്നാല്‍ ഇതിന് പകരക്കാരനായി എത്തുന്ന ടൊയോട്ട റൂമിയോണിന്റെ പ്രാരംഭ വില വെറും 9.55 ലക്ഷം രൂപ മാത്രമാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

toyota rumion

അതായത് ഇന്നോവ ക്രിസ്റ്റയുടെ ബേസ് മോഡലിന്റെ വിലയേക്കാള്‍ കൃത്യം 10.17 ലക്ഷം രൂപ കുറഞ്ഞ നിരക്കില്‍ റൂമിയോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. പകുതി വിലയ്ക്ക് വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാവുന്ന വിശ്വസ്തമായ ഒരു ടൊയോട്ട വാഹനം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വിലക്കുറവ് മാത്രമല്ല, ഇന്നോവ ക്രിസ്റ്റയേക്കാള്‍ മികച്ച ഇന്ധനക്ഷമതയും (ARAI Mileage) റൂമിയോണ്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.

നിലവിലുള്ള ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പുകള്‍ പരമാവധി 15 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, റൂമിയോണ്‍ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കും. കൂടാതെ റൂമിയോണിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ ലിറ്ററിന് 20.30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്. ഇന്ധനച്ചെലവ് ഇനിയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) ഓപ്ഷനും ഈ വണ്ടിയില്‍ നല്‍കുന്നുണ്ട്.

toyota rumion display

മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന റൂമിയോണ്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ദീര്‍ഘദൂര യാത്രകള്‍ പതിവായി ചെയ്യുന്നവര്‍ക്ക് പോക്കറ്റ് ചോരാതെ യാത്ര ചെയ്യാന്‍ ഈ ഓപ്ഷന്‍ ഏറെ സഹായിക്കും. നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കേവലം ഡീസല്‍ മാനുവല്‍ ഓപ്ഷനില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുമ്പോള്‍, റൂമിയോണില്‍ പെട്രോള്‍, സിഎന്‍ജി, ഓട്ടോമാറ്റിക് തുടങ്ങി വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ചോയ്‌സുകള്‍ ലഭ്യമാണ്.

സിറ്റി ഡ്രൈവുകള്‍ സുഗമമാക്കാന്‍ ഈ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വലിയ അനുഗ്രഹമാണ്. ഉയര്‍ന്ന മൈലേജും ആകര്‍ഷകമായ വിലയും കാരണം ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട റൂമിയോണിന്റെ വില്‍പ്പന പ്രതിമാസം വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓട്ടോമോട്ടീവ് ഡേറ്റ പോര്‍ട്ടലായ ഓട്ടോ പണ്ഡിറ്റ്‌സ് (Auto Punditz) പുറത്തുവിട്ട 2026 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതിന് അടിവരയിടുന്നു.

toyota rumion

മെയ് മാസത്തില്‍ മാത്രം ആകെ 2,119 റൂമിയോണ്‍ കാറുകളാണ് ടൊയോട്ട രാജ്യത്തുടനീളം വിറ്റഴിച്ചത്. 2025 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുത്തന്‍ എംപിവി മോഡല്‍ 10.50 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനമാണെങ്കിലും ടൊയോട്ടയുടെ പ്രീമിയം ലുക്കും വാറണ്ടിയും ഇതിന്റെ പ്ലസ് ആണ്.

വിപണിയില്‍ എര്‍ട്ടിഗയെ കൂടാതെ കിയ കാരെന്‍സ് ക്ലാവിസ് എംപിവിയോടും ടൊയോട്ട റൂമിയോണ്‍ മത്സരിക്കുന്നു. ടൊയോട്ടയുടെ വിശ്വസ്തമായ എഞ്ചിനും മികച്ച റീസെയില്‍ വാല്യുവും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന മികച്ച മോഡലാണിത്. ഇന്നോവ ക്രിസ്റ്റയേക്കാള്‍ ലാഭത്തില്‍ വാങ്ങാവുന്ന ഈ ടൊയോട്ട കാറിന്റെ മുന്നേറ്റത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Article Published On: Saturday, June 27, 2026, 6:00 [IST]
English summary
Toyota rumion mpv sales growth 2026 may price mileage innova crysta alternative
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X