ഇന്നോവയുടെ വിശ്വാസ്യത ഇനി ഇലക്ട്രിക്കിലും; 543 KM റേഞ്ചുമായി ടൊയോട്ട 'ഇബെല്ല' എത്തുന്നു! എതിരാളികൾ ജാഗ്രതൈ...
ഇന്നോവയിലൂടെയും ക്വാളിസിലൂടെയും ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിയ ടൊയോട്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ല (Toyota Urban Cruiser Ebella) ഉടന്‍ വിപണിയിലിറക്കാന്‍ പോകുന്നു. അത്യാധുനിക സവിശേഷതകളുമായാണ് ഇവി സെഗ്മെന്റിലേക്ക് ചുവടുവെക്കുന്നത്. മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ 'ഇ വിറ്റാര' അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ടയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ ഇലക്ട്രിക് കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുന്നത്. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള സഖ്യത്തിന്റെ ഭാഗമായി വികസിപ്പിച്ച ഹാര്‍ടെക്റ്റ് ഇ സ്‌കേറ്റ്‌ബോര്‍ഡ് ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഇബെല്ലയും നിര്‍മിക്കുന്നത്.
അര്‍ബന്‍ ക്രൂയിസര്‍ ഇബെല്ലയും ഗുജറാത്തിലെ സുസുക്കി പ്ലാന്റിലാണ് നിര്‍മിക്കുന്നത്.രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇബെല്ല വിപണിയിലെത്തുന്നത്; 49 kWh, 61 kWh എന്നിവയാണവ. ഇതില്‍ ഉയര്‍ന്ന ശേഷിയുള്ള 61 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 543 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കും ഹ്രസ്വദൂര സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ എസി ചാര്‍ജിംഗിനൊപ്പം ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഈ എസ്‌യുവിയില്‍ ലഭ്യമാണ്. വെറും 45 മിനിറ്റിനുള്ളില്‍ ബാറ്ററി 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍ ചാര്‍ജിംഗിനായി ചിലവഴിക്കേണ്ടി വരുന്ന സമയം ലാഭിക്കാന്‍ ഇത് സഹായിക്കും. മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളും സവിശേഷതകളുമാണ് ഇബെല്ല ഇലക്ട്രിക് എസ്‌യുവിയില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.
പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിലുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയ്ക്ക് പുറമെ പ്രീമിയം ജെബിഎല്‍ (JBL) സൗണ്ട് സിസ്റ്റവും ഈ ഇലക്ട്രിക് എസ്‌യുവിക്ക് ആഡംബര പരിവേഷം നല്‍കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയാണ് ഇതിന്റെ സേഫ്റ്റി കിറ്റിലെ പ്രധാന ആകര്‍ഷണം. ഏഴ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൊയോട്ട ഈ സീറോ എമിഷന്‍ വാഹനത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്.
പ്രീമിയം ഫീച്ചറുകളും മികച്ച സുരക്ഷയുാ വാഗ്ദാനം ചെയ്യുന്ന ഇബെല്ലക്ക് ജാപ്പനീസ് ബ്രാന്‍ഡ് മത്സരാധിഷ്ഠിത വില തന്നെ നല്‍കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഏകദേശം 17 ലക്ഷം രൂപയാണ് ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇവിറ്റാരയടക്കം സമീപകാലത്ത് പുറത്തിറക്കിയ ഇവികളെല്ലാം ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴിലും ഓഫര്‍ ചെയ്യുന്നുണ്ട്.

ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ടൊയോട്ടയും നടപ്പാക്കുകയാണെങ്കില്‍ ഇബെല്ലെയുടെ പ്രാരംഭ വില 11 ലക്ഷം രൂപ വരെയായി താഴാന്‍ സാധ്യതയുണ്ട്. ബാസ് പദ്ധതി പ്രകാരം വാഹനം വാങ്ങുന്നവര്‍ക്ക് പ്രാരംഭ ചെലവ് കുറയുമെങ്കിലും കിലാമീറ്ററിന് നിശ്ചിത തുക (ഏകദേശം 4 രൂപ) കമ്പനിക്ക് വാടകയായി നല്‍കേണ്ടി വരും.ടാറ്റ കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവികളുമായും ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമായ എംജി വിന്‍ഡ്‌സര്‍ ഇവിയുമായും ഇബെല്ല മത്സരിക്കും.
നിലവില്‍ രാജ്യത്തുടനീളമുള്ള ടൊയോട്ട ഷോറൂമുകളില്‍ ഇബെല്ലയുടെ ബുക്കിംഗ് തകൃതിയായി നടക്കുന്നുണ്ട്. അത്യാധുനിക ഇലക്ട്രിക് സാങ്കേതികവിദ്യക്കൊപ്പം ടൊയോട്ടയുടെ വിശ്വാസ്യത കൂടി ചേരുന്നതോടെ ഇബെല്ല ഇന്ത്യന്‍ ഇവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അധികം വൈകാതെ വരും മാസങ്ങളില്‍ തന്നെ ഇവിയുടെ ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ പങ്കുവെക്കൂ.


Click it and Unblock the Notifications








