ലിറ്ററിന് 28KM മൈലേജ്, ഇന്നോവയെ വരെ പിന്നിലാക്കി! 2 ലക്ഷം കുടുംബങ്ങൾ വാങ്ങിയത് വെറുതെയല്ല

പണ്ട് കാലം മുതലേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. ജാപ്പനീസ് വാഹന ഭീമനെ ഇടത്തരം കുടുംബങ്ങളിലേക്ക് അടുപ്പിച്ചതും ഇന്ത്യയിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിച്ചതും സുസുക്കിയുമായുള്ള ചങ്ങാത്തമാണ്. മാരുതി സുസുക്കിയുമായി ചേര്‍ന്ന് നിര്‍മിച്ച കോംപാക്ട് എസ്‌യുവി അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ (Toyota Urban Cruiser Hyryder) എന്ന പേരിലാണ് ടൊയോട്ട വില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയ ടൊയോട്ട പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടമാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കൈവരിച്ചത്.

2022 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ഹൈറൈഡര്‍ വെറും 40 മാസങ്ങള്‍ക്കുള്ളിലാണ് സുപ്രധാന വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. 2025 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഹൈറൈഡറിന്റെ ആകെ വില്‍പ്പന 2,03,312 യൂണിറ്റിലെത്തിയതായി ഓട്ടോകാര്‍ പ്രഫഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയില്‍ എത്തിയ ശേഷം ആദ്യത്തെ 50,000 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് 15 മാസം വേണ്ടിവന്നു. എന്നാല്‍, 15 മാസം കൊണ്ട് അവസാന 1 ലക്ഷം യൂണിറ്റ് വിറ്റഴിക്കാനും സാധിച്ചുവെന്നതാണ് ഇവിടെ ശ്രദ്ധേയം.

toyota hyryder 2 lakh sales milestone

2024 ഒക്ടോബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഹൈറൈഡറിന്റെ 1 ലക്ഷം യൂണിറ്റ് വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടൊയോട്ട മോഡലായി ഹൈറൈഡര്‍ മാറി. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 85,710 ഹൈറൈഡറുകളാണ് ടൊയോട്ട വിറ്റഴിച്ചത്. 2024-ല്‍ വിറ്റ 62,956 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ പോയ വര്‍ഷം ഇന്ത്യയില്‍ എറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 30 യുട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍ ഹൈറൈഡര്‍ 15-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷം ഈ പട്ടികയില്‍ 19-ാം സ്ഥാനത്തായിരുന്നു എസ്‌യുവി. ടൊയോട്ടയുടെ മൊത്തം വില്‍പ്പനയില്‍ ഹൈറൈഡര്‍ തന്റെ വിഹിതം ഓരോ വര്‍ഷവും വര്‍ധിപ്പിച്ച് വരികയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 22,839 യൂണിറ്റുമായി കമ്പനിയുടെ ആകെ വില്‍പ്പനയുടെ 13 ശതമാനമായിരുന്നു ഹൈറൈഡറിന്റെ സംഭാവന.

toyota hyryder rear profile

2024 സാമ്പത്തിക വര്‍ഷം 48,916 യൂണിറ്റും 2025 സാമ്പത്തിക വര്‍ഷ 60,338 യൂണിറ്റും വിറ്റതോടെ ഇത് 20 ശതമാനമായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ ടൊയോട്ടയുടെ ആകെ വില്‍പനയുടെ 26 ശതമാനവും ഹൈറൈഡറായിരുന്നു. ടൊയോട്ട വിപണിയിലെത്തിക്കുന്ന മാരുതി സുസുക്കി റീബാഡ്ജ്ഡ് കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് ഹൈറൈഡര്‍.

ഗ്ലാന്‍സ, ടൈസര്‍, റൂമിയോണ്‍ എന്നീ മോഡലുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഹൈറൈഡര്‍. 2025 ഒക്ടോബര്‍ മാസം കമ്പനിയുടെ ഐക്കണിക് എംപിവി മോഡലായ ഇന്നോവയെ മറികടന്ന് ടൊേയാട്ടയുടെ ബെസ്റ്റ് സെല്ലറായി ഹൈറൈഡര്‍ മാറിയിരുന്നു. ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയുമാണ് ഹൈറൈഡറിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന വളരെ കുറച്ച് വാഹനങ്ങളില്‍ ഒന്നാണ് ഹൈറൈഡര്‍.

toyota hyryder interior

ഹൈറൈഡര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 27.97 കിലോമീറ്ററാണ്. ഇതോടൊപ്പം പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ചോയ്സും ഉപഭോക്താക്കള്‍ക്കുണ്ട്. കയറ്റുമതിയിലും ഹൈറൈഡര്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെ ഏകദേശം 77,000 യൂണിറ്റ് ഹൈറൈഡര്‍ ഇന്ത്യയില്‍ നിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചതായാണ് കണക്കുകള്‍. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കൂടി ചേര്‍ത്ത് ഹൈറൈഡറിന്റെ ആകെ ഉത്പാദനം 2.65 ലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിര്‍മിത ടൊയോട്ട വാഹനങ്ങള്‍ക്ക് ആഗോള വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കുള്ള തെളിവാണിത്. സെഗ്‌മെന്റില്‍ കാലുകുത്താന്‍ വൈകിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ ഹൈറൈഡറിന് സാധിച്ചു. ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ കരുത്തരായ എതിരാളികള്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ ഹൈറൈഡറിനെ സഹായിച്ചത്. ന്യൂ ജെന്‍ എസ്‌യുവി അനുഭവം സമ്മാനിക്കുന്ന ഹൈറൈഡര്‍ വരും വര്‍ഷങ്ങളിലും കുതിപ്പ് തുടരുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Monday, January 19, 2026, 8:40 [IST]
English summary
Toyota urban cruiser hyryder crossed 2 lakh unit sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X