ഉടമകളില്‍ ലാലേട്ടനും സുരേഷ് ഗോപിയും വരെ! 19.28KM മൈലേജുള്ള 1.20 കോടിയുടെ ടൊയോട്ട MPV ആ മാജിക് നമ്പർ തൊട്ടു
ഇന്ത്യയിലെ അതിസമ്പന്നരും സെലിബ്രിറ്റികളും ഒരേപോലെ നെഞ്ചിലേറ്റിയ ടൊയോട്ടയുടെ ഏറ്റവും വിലകൂടിയ ആഡംബര എംപിവി മോഡല്‍ ഇപ്പോള്‍ വിപണിയില്‍ അവിശ്വസനീയമായ ഒരു വില്‍പ്പന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ആഡംബര വാഹനമായ വെല്‍ഫെയര്‍ (Toyota Vellfire) ആണ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ വലിയ സ്വീകാര്യത നേടിയ ഈ ലക്ഷ്വറി മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു വില്‍പ്പന നേട്ടം കൈവരിക്കുന്നത്.
കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ 5,000 യൂണിറ്റുകളുടെ വില്‍പ്പനയെന്ന ചരിത്ര നേട്ടമാണ് ഇപ്പോള്‍ ടൊയോട്ട വെല്‍ഫെയര്‍ വിജയകരമായി പിന്നിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ ആഡംബര എംപിവിക്ക് ഈ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഏകദേശം ആറ് വര്‍ഷത്തെ നീണ്ട കാലയളവാണ് വേണ്ടി വന്നത്.

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മാര്‍ച്ച് മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തുടനീളം ആകെ 5,001 വെല്‍ഫെയര്‍ എംപിവികളാണ് ടൊയോട്ട വിറ്റഴിച്ചിട്ടുള്ളത്. ഈ വാഹനത്തിന്റെ വിപണി ചരിത്രം പരിശോധിച്ചാല്‍, ലോഞ്ച് ചെയ്ത ആദ്യ മാസമായ 2020 മാര്‍ച്ചില്‍ തന്നെ ഏകദേശം 168 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
തുടര്‍ന്ന് വന്ന 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 294 യൂണിറ്റുകളും, 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 416 യൂണിറ്റുകളും വില്‍പ്പന നടത്തിക്കൊണ്ട് ഈ ആഡംബര വാഹനം വിപണിയില്‍ തങ്ങളുടെ പടിപടിയായുള്ള മുന്നേറ്റം കൃത്യമായി നിലനിര്‍ത്തിപ്പോന്നു. ടൊയോട്ട വെല്‍ഫെയറിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത് 2026 സാമ്പത്തിക വര്‍ഷത്തിലാണ്.
2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഈ ഒറ്റ വര്‍ഷത്തിനുള്ളില്‍ 1,483 വെല്‍ഫെയര്‍ കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷം (FY2025) കാലയളവില്‍ 1,155 യൂണിറ്റുകളായിരുന്നു വില്‍പ്പന. 2026 ഏപ്രില്‍ മാസത്തിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ 118 വെല്‍ഫെയര്‍ കാറുകളാണ് ടൊയോട്ട രാജ്യത്ത് വിറ്റഴിച്ചിട്ടുള്ളത്. 2025 ഏപ്രില്‍ മാസത്തില്‍ വെറും 20 യൂണിറ്റുകള്‍ മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വലിയ കുതിച്ചുചാട്ടം ഈ ആഡംബര മോഡല്‍ കാഴ്ചവെച്ചിരിക്കുന്നത്.
വെല്‍ഫെയറിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ഭീമാകാരമായ ബോഡിക്ക് ആവശ്യമായ മികച്ച പെര്‍ഫോമന്‍സ് നല്‍കുന്നതിനായി വളരെ പവര്‍ഫുള്‍ ആയ 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ടഘടിപ്പിച്ചിരിക്കുന്നത്. ഈ അത്യാധുനിക ഹൈബ്രിഡ് എഞ്ചിന്‍ പരമാവധി 193 hp പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മികച്ച യാത്രാസുഖം നല്‍കുന്ന ഈ എഞ്ചിനോടൊപ്പം ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനമാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ വലിയ ആഡംബര എംപിവി ലിറ്ററിന് പരമാവധി 19.28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും ടൊയോട്ട അവകാശപ്പെടുന്നു. റോഡില്‍ കണ്ടാല്‍ ആരും നോക്കിപ്പോകുന്ന രൂപഭംഗിയുള്ള വെല്‍ഫെയറിന് 5 മീറ്ററിലധികം നീളമാണുള്ളത്. ഇതിന്റെ വീല്‍ബേസ് വരുന്നത് 3 മീറ്ററാണ്.
വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ലോഞ്ചിന് സമാനമായ യാത്രാസുഖം നല്‍കുന്ന വെല്‍ഫെയറിന്റെ അകത്തളത്തില്‍ 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ഡ് ഓട്ടോമന്‍ രണ്ടാം നിര സീറ്റുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, റൂഫ്-മൗണ്ടഡ് പാസഞ്ചര്‍ കണ്‍ട്രോളുകള്‍ എന്നിവയുണ്ട്.
ടോപ്പ്-സ്‌പെക്ക് വിഐപി വേരിയന്റില്‍ രണ്ടാം നിരയില്‍ എക്സിക്യൂട്ടീവ് ലോഞ്ച് ക്യാപ്റ്റന്‍ സീറ്റുകളും ഉണ്ട്.

6 എയര്‍ബാഗുകള്‍, ഇഎസ്സി, ഇബിഡിയുള്ള എബിഎസ്, ISOFIX ് മൗണ്ടുകള്‍, റഡാര്‍, ക്യാമറ അധിഷ്ഠിത സിസ്റ്റങ്ങള്‍ പിന്തുണയ്ക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഫംഗ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കസിന്‍ മോഡല്‍ ആയ ലെക്‌സസ് LM 350h ഹൈബ്രിഡ് എംപിവിയെ കൂടാതെ മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് എന്ന പുത്തന്‍ എതിരാളി കൂടി വെല്‍ഫെയറിന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫെയറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 1.20 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിനു പുറമെ ആര്‍ടിഒ (RTO) രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, ഇന്‍ഷുറന്‍സ് നിരക്കുകള്‍, റോഡ് നികുതി എന്നിവ കൂടി ചേരുമ്പോള്‍ വാഹനത്തിന്റെ ഓണ്‍-റോഡ് വില പിന്നെയും ലക്ഷങ്ങള്‍ വര്‍ദ്ധിക്കും. ഉയര്‍ന്ന വിലയുണ്ടായിട്ടും ഇന്ത്യയിലെ ആഡംബര എംപിവി സെഗ്മെന്റില്‍ ഈ വാഹനം മികച്ച രീതിയില്‍ വിറ്റഴിക്കപ്പെടുന്നുവെന്നത് ഇതിന്റെ ജനപ്രീതിക്കുള്ള തെളിവാണ്.


Click it and Unblock the Notifications