ബൈക്കിന്റെ വിലയിൽ പുതിയ കാർഗോ 3W പുറത്തിറക്കി TVS! കൂടുതൽ ലോഡ് കയറ്റാം, 60KM വരെ സ്പീഡിൽ പായും

ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ടിവിഎസ് കിംഗ് കാര്‍ഗോ HD സിഎന്‍ജി (TVS King Kargo HD CNG) വിപണിയിലിറക്കി. ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ഈ പുതിയ ത്രീ-വീലര്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 2,70,648 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഇത് ആമുഖ വില മാത്രമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വാണിജ്യ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വാഹനം ഘട്ടം ഘട്ടമായാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ലഭ്യമാക്കുക.

ഡല്‍ഹി എന്‍സിആര്‍, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിതരണം ആരംഭിക്കുന്നത്. നഗരങ്ങളിലെയും അര്‍ദ്ധ നഗരങ്ങളിലെയും ചരക്ക് നീക്കം ലളിതമാക്കാന്‍ ഈ സിഎന്‍ജി മോഡല്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടാന്‍ ടിവിഎസ് കിംഗ് കാര്‍ഗോ HD സിഎന്‍ജി ഓപറേറ്റര്‍മാരെ സഹായിക്കും.

tvs king kargo hd cng launched

മികച്ച കരുത്തും പ്രകടനവും വാഗ്ദാനം ചെയ്യുന്ന 301.1 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 9.1 kW പവറും 22.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 62 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാര്‍ഗോ ത്രീവീലറിന് സാധിക്കും. ഭാരമുള്ള ലോഡ് വഹിക്കുമ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ എഞ്ചിന്‍ പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ടിവിഎസ് പറഞ്ഞു.

6.6 അടി നീളമുള്ള ലോഡ് ഡെക്കാണ് ടിവിഎസ് കിംഗ് കാര്‍ഗോ HD സിഎന്‍ജിയുടെ പ്രധാന ആകര്‍ഷണം. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ ലോഡ് ഡെക്ക് ആണ് ഇതില്‍ വരുന്നത്. കൂടുതല്‍ ചരക്കുകള്‍ ഒരേസമയം കൊണ്ടുപോകാന്‍ ഇത് ഉടമകളെ സഹായിക്കും. ഇടുങ്ങിയ റോഡുകളിലും സുഗമമായി സഞ്ചരിക്കാവുന്ന തരത്തില്‍ 235 mm ഗ്രൗണ്ട് ക്ലിയറന്‍സും 3,420 mm ടേണിംഗ് റേഡിയസും വാഹനത്തിന് ലഭിക്കുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനം കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതിനായി ലീഫ് സ്പ്രിംഗ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ത്രീവീലറില്‍ ടിവിഎസ് ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് മികച്ച കംഫര്‍ട്ട് നല്‍കുന്നതിനായി ഫുള്ളി റോളിംഗ് വിന്‍ഡോകളും പവര്‍ ഗിയര്‍ സംവിധാനവും ക്യാബിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരമേറിയ ചരക്കുമായി കയറ്റങ്ങള്‍ കയറുന്ന സമയത്തും മറ്റും പവര്‍ ഗിയര്‍ ഡ്രൈവര്‍ക്ക് വലിയ സഹായമാകും.

മികച്ച വില്‍പ്പനാനന്തര സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനി കൂടിയാണ് ടിവിഎസ്. പുതിയത്രീവീലറിന് 3 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയാണ് ലഭിക്കുക. രാജ്യത്തുടനീളമുള്ള 470-ലധികം അംഗീകൃത സര്‍വീസ് സെന്ററുകള്‍ വഴി വാഹനം സര്‍വീസ് ചെയ്യാം. ഇതിന് പുറമെ മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA) സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. സ്വകാര്യ മെക്കാനിക്കുകള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നതിനുള്ള പ്രത്യേക സര്‍വീസ് ശൃംഖലയും ടിവിഎസ് സജ്ജീകരിച്ചിട്ടുണ്ട്.

ലാസ്റ്റ് മൈല്‍ ഡെലിവറി വിഭാഗത്തിന്റെ വലിയൊരു വിഹിതം പിടിച്ചെടുക്കാനാണ് കമ്പനി പുത്തന്‍ ലോഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തന്നെ സിഎന്‍ജി വിപണിയും സജീവമാകുന്ന സാഹചര്യത്തില്‍ ടിവിഎസിന്റെ ഈ നീക്കം ശ്രദ്ധേയമാണ്. വിശ്വാസ്യതയും കുറഞ്ഞ മെയിന്റനന്‍സ് ചെലവും ആഗ്രഹിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും പുതിയ ടിവിഎസ് കിംഗ് കാര്‍ഗോ HD സിഎന്‍ജി മികച്ച ഓപ്ഷനായിരിക്കും. വിപണിയില്‍ ബജാജ്, പിയാജിയോ തുടങ്ങിയ മോഡലുകള്‍ക്കാണ് ഇത് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 6, 2026, 13:40 [IST]
English summary
Tvs king kargo hd cng launched india price specifications features malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X