വിന്‍ഫാസ്റ്റ് വന്നത് ചുമ്മാ പോകാനല്ല! ഇന്ത്യയിൽ വേരൂന്നാൻ കൈയിൽ ബ്രഹ്മാണ്ഡ പദ്ധതികൾ

അടുത്ത കാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ച ഇവി ബ്രാന്‍ഡാണ് വിയറ്റ്നാമില്‍ നിന്നുള്ള വിന്‍ഫാസ്റ്റ് (VinFast). വെറുമൊരു പരീക്ഷണത്തിനപ്പുറം, ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് വലിയ തയാറെടുപ്പുകളോടെയാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയെ ലക്ഷ്യംവെച്ചുള്ള വിന്‍ഫാസ്റ്റിന്റെ പദ്ധതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ടെക് ക്രിയേറ്ററും ഗിസ്‌ബോട്ട് റിവ്യൂസ് ലീഡുമായ റോബിന്‍ ജോണിന്റെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് എപ്പിസോഡില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഡ്രൈവ്സ്പാര്‍ക്ക് റിവ്യൂസ് എഡിറ്റര്‍ പ്രോമീത് ഘോഷ്.

വിയറ്റ്നാമിലെ ഹായ് ഫോങ്ങിലുള്ള കൂറ്റന്‍ വാഹന നിര്‍മ്മാണശാല സന്ദര്‍ശിച്ചതിന്റെയും കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിന്റെയും വെളിച്ചത്തിലാണ് പ്രോമീത് ഘോഷ് വിന്‍ഫാസ്റ്റിന്റെ പദ്ധതികളെ കുറിച്ച് ഉള്ളുതുറന്നത്. 1,200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ഈ ഫാക്ടറി ഓട്ടോമേഷന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്ലാന്റിലെ ഭൂരിഭാഗം ജോലികളും കൈകാര്യം ചെയ്യുന്നത് റോബോട്ടുകള്‍ ആണെന്നത് തന്നെ സാങ്കേതികമായി വിന്‍ഫാസ്റ്റ് എത്രത്തോളം മുന്നിട്ട് നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.

സംസാരത്തിനിടെ നിരവധി ഇന്ത്യക്കാര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ഒരു ചോദ്യം റോബിന്‍ പ്രോമീത്തിനോട് ചോദിച്ചു. വിന്‍ഫാസ്റ്റിന് ഇന്ത്യഒരു താല്‍ക്കാലിക വിപണിയാണോ അതോ അവര്‍ക്ക് ദീര്‍ഘകാല പദ്ധതിയുണ്ടോ എന്നായിരുന്നു ആ ചോദ്യം. വിന്‍ഫാസ്റ്റിന്റെ മാതൃസ്ഥാപനമായ വിന്‍ഗ്രൂപ്പിന്റെ (Vingroup) പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു പ്രൊമീതിന്റെ മറുപടി. റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ടെക്‌നോളജി എന്നിങ്ങനെ വിവിധ മേഖലകളിലായി സാന്നിധ്യമുള്ള വിന്‍ഗ്രൂപ്പിന് ഏവേഷണം മുതല്‍ ബാറ്ററി നിര്‍മ്മാണം വരെ സ്വന്തമായി നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.

വെറും 21 മാസത്തിനുള്ളില്‍ ഹായ് ഫോങ് പ്ലാന്റ് നിര്‍മ്മിച്ചതില്‍ നിന്ന് തന്നെ വലിയ പ്രൊജക്ടുകള്‍ അതിവേഗം പൂര്‍ത്തീകരിക്കാനുള്ള ഇവരുടെ മിടുക്ക് മനസിലാക്കാം. ഇന്ത്യയില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ വിന്‍ഫാസ്റ്റ് തങ്ങളുടെ നിര്‍മ്മാണ കേന്ദ്രം പടുത്തുയര്‍ത്തുന്നത്. നിലവില്‍ 50,000 യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക നിര്‍മാണ ശേഷി. ഭാവിയില്‍ ഇത് 1,50,000 വാഹനങ്ങള്‍ വരെയായി ഉയര്‍ത്താന്‍ സാധിക്കും.

vinfast big india bet explained

ആഭ്യന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമല്ല വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വാഹനങ്ങളും ഇവിടെയാണ് നിര്‍മിക്കുക. ഇവി നിര്‍മാണശാലക്ക് പുറമെ ഒരു സ്മാര്‍ട്ട് ഇക്കോസിസ്റ്റം വികസിപ്പിക്കാനായി തെലങ്കാന സര്‍ക്കാരുമായി വിന്‍ഗ്രൂപ്പ് ധാരളാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി വികസനം, റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് മൊബിലിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഇക്കോ സിസ്റ്റമാണ് വിന്‍ഗ്രൂപ്പ് സ്ഥാപിക്കാന്‍ പോകുന്നത്.

വലിയ ഇലക്ട്രിക് ടാക്‌സി ഫ്‌ളീറ്റ്, ഗ്രൂപ്പിന്റെ തന്നെ ഉപസ്ഥാപനത്തിന്റെ കീഴില്‍ മൊബിലിറ്റി-ആസ്-എ-സര്‍വീസ് പ്ലാറ്റ്‌ഫോം എന്നിവ സ്ഥാപിക്കാനും അവര്‍ക്ക് പ്ലാനുണ്ട്. കേവലം വാഹന വില്‍പ്പന മാത്രമല്ല, ഇന്ത്യയുടെ മൊത്തത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റി വികാസത്തില്‍ പങ്കാളിയാവാനാണ് വിന്‍ഫാസ്റ്റ് ആഗ്രഹിക്കുന്നത്. ഇത് വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും.

vinfast vf7

ഉല്‍പ്പന്ന നിരയിലേക്ക് നോക്കിയാല്‍ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളുമായാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സുരക്ഷയ്ക്കും പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കുന്ന ഈ മോഡലുകള്‍ ആദ്യം കൊണ്ടുവന്നത്. അത്യാധുനിക ഡിസൈനും മികച്ച ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന ഈ സീറോ എമിഷന്‍ വാഹനങ്ങള്‍ വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്.

ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്കുകളാണ് ഈ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഇവ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 510 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് വഴി വെറും 25 മിനിറ്റിനുള്ളില്‍ ബാറ്ററി70 ശതമാനം വരെ ചാര്‍ജ് ചെയ്യാം. കൂടാതെ ലെവല്‍ 2 ADAS , ഇന്റലിജന്റ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റംസ്, കണക്റ്റഡ് ഇന്‍ഫോടെയിന്‍മെന്റ്, ഓവര്‍-ദ-എയര്‍ (OTA) അപ്‌ഡേറ്റ് ശേഷി എന്നിവയും ലഭിക്കുന്നു.

മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കാന്‍ വിന്‍ഫാസ്റ്റ് ഇതിനോടകം തന്നെ ഇന്ത്യയില്‍ 45 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് വൈകാതെ 75 ആയി ഉയര്‍ത്താനാണ് ലക്ഷ്യം. കാസ്‌ട്രോള്‍, മൈടിവിഎസ് (MyTVS) തുടങ്ങിയ പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് സര്‍വീസ് നെറ്റ്വര്‍ക്ക് സജ്ജമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത മെയിന്റനന്‍സ് സൗകര്യങ്ങള്‍ രാജ്യത്തെവിടെയും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയ്ക്കും റോഡ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയിലായിരിക്കും ഇവികളുടെ നിര്‍മാണം. പ്രാദേശിക ഉല്‍പ്പാദനം വാഹന വില കുറയ്ക്കാനും ഭാവി അപ്ഡേറ്റുകള്‍ എളുപ്പമാക്കാനും സഹായിക്കും. കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബസുകളും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് വിന്‍ഫാസ്റ്റ് അധികൃതര്‍ ഡ്രൈവ്‌സ്പാര്‍ക്ക് പ്രതിനിധിയോട് വ്യക്തമാക്കിയിട്ടുണ്ട്.

vinfast ev plant

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്

ഇവി നിര്‍മാണശാല സ്ഥാപിക്കാനായി കോടികള്‍ നിക്ഷേപിച്ചതിന്റെ കൂടെ വിന്‍ഗ്രൂപ്പിന്റെ വിശാലമായ കുടക്കീഴില്‍ ഒരു സ്മാര്‍ട്ട് ഇക്കോ സിസ്റ്റം വികസിപ്പിച്ച് കൃത്യമായ പ്ലാനിംഗുമായാണ് വിയറ്റ്‌നാമുകാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തിയത്. ദീര്‍ഘകാലത്തേക്കുള്ള പ്ലാനുകളും വന്‍ പ്രൊജക്ടുകള്‍ കുറഞ്ഞ സമയത്തില്‍ നടപ്പാക്കി വിജയിപ്പിച്ച വിന്‍ഗ്രൂപ്പിന്റെ പൂര്‍വകാല ചരിത്രവുമെല്ലാം പരിശോധിക്കുമ്പോള്‍ വിന്‍ഫാസ്റ്റ് ഇന്ത്യന്‍ ഇവി വിപണിയിലെ കരുത്തന്‍മാരായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

More from DriveSpark

Article Published On: Thursday, March 26, 2026, 11:00 [IST]
English summary
Vinfast india long term plan manufacturing investment product launches ecosystem development explain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X