നാനോ ഇലക്ട്രിക് വരാത്ത സങ്കടം മറന്നേക്കൂ..! ₹5 ലക്ഷത്തിന്റെ ഇവി ഇങ്ങെത്താറായി, 215KM റേഞ്ചുമുണ്ട്

പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ വില കൂടുതലായതിനാലാണ് നമ്മളില്‍ പലരും ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ ഒരു പ്രീമിയം ബൈക്ക് വാങ്ങുന്ന പൈസയ്ക്ക് വെയിലും മഴയും കൊള്ളാതെ കുടുംബത്തോടൊപ്പം എസി കാറില്‍ രാജാവായി യാത്ര ചെയ്താല്‍ എങ്ങനെയിരിക്കും?. പ്രീമിയം ബൈക്കുകളുടെ വിലയെ വെല്ലുവിളിച്ചുകൊണ്ട് ഏകദേശം 5 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വിന്‍ഫാസ്റ്റ് VF 3 എന്ന ഇലക്ട്രിക് കാര്‍ ആണ് ഇന്ത്യയിലെത്താന്‍ പോകുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള പ്രമുഖ ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിറ്റി ഡ്രൈവുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ 3-ഡോര്‍ ഇലക്ട്രിക് കാര്‍ ഈ കലണ്ടര്‍ വര്‍ഷം തന്നെ ഇന്ത്യന്‍ നിരത്തുകളിലെത്തും. കഴിഞ്ഞ വര്‍ഷം VF 6, VF 7 എന്നീ മോഡലുകള്‍ പരിചയപ്പെടുത്തിക്കൊണ്ടാണ് വിന്‍ഫാസ്റ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

vinfast vf 3 india launch

ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള മറ്റ് ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയില്‍ ഈ വാഹനം ലഭ്യമാക്കാന്‍ കമ്പനിയെ സഹായിക്കുക ബാറ്ററി ആസ് എ സര്‍വീസ് (BaaS) പദ്ധതിയാണ്. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ ഈടാക്കു ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഈ വിപണി തന്ത്രം ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ നടപ്പാക്കുന്നുണ്ട്.

ബാസ് സ്‌കീം വഴി വിന്‍ഫാസ്റ്റ് VF 3 ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില ഏകദേശം 5 ലക്ഷം രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിക്കും. വിന്‍ഫാസ്റ്റ് മോഡലിന്റെ പ്രധാന എതിരാളിയായ എംജി കോമെറ്റ് ഇവിയും (MG Comet EV) ഇതേ ബാസ് പദ്ധതി പ്രകാരം 5 ലക്ഷം രൂപയോട് അടുത്ത വിലയിലാണ് രാജ്യത്ത് വില്‍ക്കപ്പെടുന്നത്.

നിര്‍മ്മാണ ചെലവിലും വില്‍പ്പന വിലയിലും വലിയൊരു ശതമാനം വരുന്ന ബാറ്ററിയുടെ വില ഉപഭോക്താവ് തുടക്കത്തില്‍ നല്‍കേണ്ടതില്ല എന്നത് മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. ലളിതമായി പറഞ്ഞാല്‍, ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ അതിനുള്ളിലെ ബാറ്ററിയുടെ മുഴുന്‍ വില ഉപഭോക്താവ് നല്‍കേണ്ടതില്ല. പകരം വാഹനത്തിന്റെ ബോഡി മാത്രം കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും,

ബാറ്ററി ഒരു നിശ്ചിത മാസ വാടകയ്‌ക്കോ അല്ലെങ്കില്‍ ഉപയോഗിക്കുന്ന കിലോമീറ്ററിന്റെ അടിസ്ഥാനത്തിലോ കമ്പനിയില്‍ നിന്നും ലീസിന് എടുക്കുകയുമാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇലക്ട്രിക് കാറുകളുടെ പ്രാരംഭ വില്‍പ്പന വില ഗണ്യമായി കുറയ്ക്കുന്നതിനും കൂടുതല്‍ ആളുകളെ ഇവികളിലേക്ക് ആകര്‍ഷിക്കുന്നതിനുമായി മിക്ക കമ്പനികളും ഇപ്പോള്‍ ഈ തന്ത്രമാണ് പിന്തുടരുന്നത്.

vinfast vf 3 india launch

സാധാരണ പെട്രോള്‍, ഡീസല്‍ കാറുകളുടെ വിലയില്‍ തന്നെ മോഡേണ്‍ ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ ഈ സംവിധാനം വഴി സാധിക്കുന്നു. സാങ്കേതിക വശങ്ങള്‍ നോക്കിയാല്‍, നഗര യാത്രകള്‍ക്ക് ആവശ്യമായ കൃത്യമായ മെക്കാനിക്കല്‍ ഘടനയാണ് കമ്പനി വിന്‍ഫാസ്റ്റ് VF3 മോഡലില്‍ നഒരുക്കിയിട്ടുള്ളത്. കനത്ത ട്രാഫിക്കുകളിലും ഇടുങ്ങിയ സിറ്റി റോഡുകളിലും സുഗമമായി ഓടിക്കാന്‍ അനുയോജ്യമായ പ്രകടനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ കരുത്ത്.

8.6 kWh ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ബാറ്ററിയോടൊപ്പം പരമാവധി 43.5 hp പവര്‍ നല്‍കാന്‍ ശേഷിയുള്ള അത്യാധുനിക ഇലക്ട്രിക് മോട്ടോര്‍ സെറ്റപ്പും ഈ കൊച്ചു കാറില്‍ വിന്‍ഫാസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ ബാറ്ററിയാണെങ്കിലും മികച്ച സാങ്കേതികവിദ്യയുടെ പിന്തുണയില്‍ വിന്‍ഫാസ്റ്റ് VF 3 ഫുള്‍ ചാര്‍ജില്‍ പരമാവധി 215 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

vinfast vf 3 india launch

ദിവസവും ജോലിക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി നഗരങ്ങളിലൂടെ മാത്രം ചുറ്റിക്കറങ്ങുന്നവര്‍ക്ക് ഈ റേഞ്ച് മതിയാകും. കോംപാക്ട് വലിപ്പം കാരണം നഗരങ്ങളിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്കുകള്‍ക്കും ഇതൊരു മികച്ച പരിഹാരമായിരിക്കും എന്ന് ഉറപ്പിക്കാം. വീട്ടിലെ സാധാരണ പവര്‍ സോക്കറ്റുകള്‍ ഉപയോഗിച്ചും എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ബാറ്ററി ചാര്‍ജിംഗ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇന്ധനച്ചെലവ് ലാഭിക്കാന്‍ ആഗ്രഹിക്കുന്ന നഗരവാസികളായ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്‌ലി ഫോര്‍-വീലര്‍ ഓപ്ഷനായിരിക്കും ഈ വിന്‍ഫാസ്റ്റ് VF3. എക്‌സ്റ്റീരിയര്‍ ഡിസൈനിലേക്ക് നോക്കിയാല്‍ എംജി കോമെറ്റ് ഇവിയെപ്പോലെ തന്നെ രണ്ട് സൈഡ് ഡോറുകളും പിന്‍വശത്ത് ബൂട്ട് ഡോറും അടങ്ങുന്ന 3-ഡോര്‍ ലേഔട്ടിലാണ് VF 3 നിര്‍മ്മിച്ചിട്ടുള്ളത്.

വലിപ്പത്തില്‍ ചെറുതാണെങ്കിലും നാല് യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാനുള്ള സീറ്റിംഗ് ക്രമീകരണം ക്യാബിനില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. മോഡേണ്‍ ഡിജിറ്റല്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ആവശ്യമായ സുരക്ഷാ ഫീച്ചറുകള്‍, മികച്ച എയര്‍ കണ്ടീഷണര്‍ സംവിധാനം എന്നിവയും ഈ ബജറ്റ് കാറിന്റെ ഉള്‍വശത്ത് കാണുമെന്ന് പ്രതീക്ഷിക്കാം.

വിന്‍ഫാസ്റ്റ് VF 3 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളോ ലോഞ്ച് തീയതിയോ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇന്ത്യന്‍ വിപണിയിലെ കടുത്ത മത്സരം കണക്കിലെടുത്ത് ഈ മോഡല്‍ അധികം വൈകാതെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. ലോഞ്ച് അടുക്കുമ്പോള്‍ കാറിനെ കുറിച്ചുള്ള വിശദാംശങ്ങളും ബുക്കിംഗ്, വില വിവരങ്ങളും കമ്പനി പുറത്തുവിടും.

Article Published On: Sunday, May 24, 2026, 8:00 [IST]
English summary
Vinfast vf 3 electric car india launch expected price range features malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X