517 കി.മീ റേഞ്ചുള്ള പ്രീമിയം എംപിവി 24.49 ലക്ഷത്തിന്! ഇനിയും ഇന്നോവ വേണോ?

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ വിന്‍ഫാസ്റ്റ് (Vinfast) തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് എംപിവി മോഡലായ VF MPV 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 24.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ 7 സീറ്റര്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത്. വിന്‍ഫാസ്റ്റ് VF6, VF7 എന്നീ മോഡലുകള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ബ്രാന്‍ഡിന്റെ മൂന്നാമത്തെ ഉല്‍പ്പന്നമാണിത്. നിലവില്‍ വിപണിയിലുള്ള കിയ കാരെന്‍സ് ക്ലാവിസ് ഇവി, ബിവൈഡി eMax 7 തുടങ്ങിയ മോഡലുകളോടാണ് വിന്‍ഫാസ്റ്റ് MPV7 മത്സരിക്കുന്നത്. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമായ ഈ സെവന്‍ സീറ്റര്‍ ഇവിക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പഴയ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ പ്രത്യേക ഇന്‍സെന്റീവ് വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനത്തിന് 75 ശതമാനം ബൈബാക്ക് മൂല്യവും കമ്പനി ഉറപ്പുനല്‍കുന്നു. ഏഴ് വര്‍ഷത്തെ വെഹിക്കിള്‍ വാറണ്ടിയും പത്ത് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും ഉള്‍പ്പെടുന്ന ഓണര്‍ഷിപ്പ് പാക്കേജ് ഈ പുത്തന്‍ സിറോ എമിഷന്‍ വാഹനത്തിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

vinfast vf mpv 7 india launch

ബോക്‌സി ഡിസൈനാണ് പുതിയ വിന്‍ഫാസ്റ്റ് എംപിവിക്കുള്ളത്. വിന്‍ഫാസ്റ്റ് ലോഗോയിലേക്ക് ചേരുന്ന സ്ലിം ഒഎല്‍ഇഡി ലൈറ്റ് ബാറുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളും മുന്‍വശത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 19 ഇഞ്ച് ഏയ്‌റോഡൈനാമിക് അലോയ് വീലുകളും പിന്നിലെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും MPV 7 ഇവിയുടെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ അല്ലെങ്കില്‍ ഓള്‍-ബ്ലാക്ക് തീമുകളിലാണ് ക്യാബിന്‍ വരുന്നത്. എല്ലാ സീറ്റുകളിലും ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകളും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷ്ബോര്‍ഡിന്റെ പ്രധാന ആകര്‍ഷണം. ഇന്‍സ്ട്രുമെന്റേഷനും ക്ലൈമറ്റ് കണ്‍ട്രോളും ഈ സ്‌ക്രീന്‍ വഴി നിയന്ത്രിക്കാം.

vinfast vf mpv 7 india launch

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി ഇലക്ട്രിക് എംപിവിയിൽ ആറ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ നല്‍കിയിരിക്കുന്നു.

60.13kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് ആക്സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 204hp പവറും 280Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇവിക്ക് വെറും 9 സെക്കന്‍ഡില്‍ താഴെ സമയം മതിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫുള്‍ ചാര്‍ജില്‍ 517 കിലോമീറ്ററാണ് MPV7 ഇവിയുടെ ARAI സര്‍ട്ടിഫൈഡ് റേഞ്ച്.

vinfast vf mpv 7 india launch

ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഇതിലുണ്ട്. 80kW DC ഫാസ്റ്റ് ചാര്‍ജിംഗ് വഴി വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി 10-ല്‍ നിന്നും 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ വിന്‍ഫാസ്റ്റ് MPV 7 ആധുനിക സാങ്കേതിക വിദ്യയും മികച്ച റേഞ്ചും ഒത്തുചേരുന്ന ഒരു സമ്പൂര്‍ണ പാക്കേജാണ്.

ഈ വാഹനം വാങ്ങുന്നവര്‍ക്ക് 2029 മാര്‍ച്ച് വരെ കമ്പനിയുടെ വി-ഗ്രീന്‍ സ്റ്റേഷനുകളില്‍ സൗജന്യമായി ചാര്‍ജ് ചെയ്യാം. ഒപ്പം മൂന്ന് വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സ് പാക്കേജും വാഹനത്തോടൊപ്പം ലഭിക്കുന്നുണ്ട്. ഘട്ടംഘട്ടമായി തങ്ങളുടെ ആഗോള വാഹന നിരയിലെ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുന്ന വിന്‍ഫാസ്റ്റ് അധികം വൈകാതെ തന്നെ വിപണി വിഹിതം ഗണ്യമായി ഉയര്‍ത്തി ഇവി വിഭാഗത്തിലെ മുന്‍നിരക്കാരാകുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, April 15, 2026, 14:04 [IST]
English summary
Vinfast vf mpv 7 electric launched india price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X