വാങ്ങിയാൽ ലാഭം മാത്രം തരുന്ന ഇവി! WINDSOR EV-യും പെട്രോൾ കാറും തമ്മിലൊരു താരതമ്യം
കേരളത്തിലെ തിരക്കേറിയ നഗരങ്ങളിലൂടെ പെട്രോളും കത്തിച്ച് യാത്ര ചെയ്യുന്നതിനേക്കാൾ ഏറെ ലാഭകരമായിരിക്കുമോ ഒരു ഇലക്ട്രിക് വാഹനം ഉപയോഗിച്ചാൽ എന്ന് എല്ലാവർക്കും തോന്നുന്ന ഒരു സംശയമാണ്. വർധിച്ച് വരുന്ന ഇന്ധനവില, ഗതാഗത കുരുക്ക്, മെയിൻ്റെനൻസ് ചിലവ് എന്നീ കാരണങ്ങൾ കൊണ്ട് തന്നെ ആളുകളെ ഇവിയിലേക്ക് ആകർഷിക്കുന്നുണ്ട്. ഒരു ഇവി 5 വർഷത്തേക്ക് വാങ്ങിയാൽ നിങ്ങൾക്ക് ഗുണമാണോ എന്ന് വിശദമായി തന്നെ നോക്കിയാലോ. അതിനൊപ്പം തന്നെ ഒരു പെട്രോൾ വാഹനവും വാങ്ങി ഉപയോഗിക്കുന്നതിനുളള ചിലവുമായി താരതമ്യം ചെയ്യാം. കേരളത്തിലെ തിരക്കേറിയ നഗരമാണല്ലോ കൊച്ചി. കൊച്ചി ഉദാഹരണമായി എടുത്തു കൊണ്ട് രണ്ട് വാഹനങ്ങളേയും താരതമ്യം ചെയ്തു നോക്കാം.
കൊച്ചിയിലെ ഭൂരിഭാഗം യാത്രകളും നഗരത്തിനുള്ളിലോ, ചെറുദൂരങ്ങളിലോ ആയതിനാൽ ഇവികൾക്ക് അനുയോജ്യമായ സാഹചര്യമാണ്. സ്റ്റോപ്പ്-ഗോ ട്രാഫിക്, കുറഞ്ഞ ശരാശരി വേഗത, ദിനംപ്രതി യാത്രകൾ - ഇവിടെയൊക്കെയാണ് ഇവികൾ നിങ്ങളുടെ പോക്കറ്റ് കീറാതെ രക്ഷപ്പെടുത്തുന്നത്. ഇവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ വിൻഡ്സർ ഇവി ഉദാഹരണമായി എടുക്കാം. 5 വർഷത്തേക്ക് 90000 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് കിലോമീറ്ററിന് 1 രൂപയോളം ചിലവേ വരുന്നുളളു.

5 വർഷം അല്ലെങ്കിൽ 90,000 കിലോമീറ്റർ ഉപയോഗം എന്ന കണക്കിൽ, Total Cost of Ownership (TCO) പരിശോധിക്കുമ്പോൾ 15 കിലോമീറ്റർ മൈലേജുളള ഒരു പെട്രോൾ എസ്‌യുവിക്ക് ഒരു കിലോമീറ്റർ ഓടാൻ 7 രൂപയോളം ചിലവ് വരും. പെട്രോളി് 106 രൂപയാണ് മുടക്കേണ്ടത്. എന്നാൽ വിൻഡ്സർ ഇവിയിലേക്ക് നോക്കിയാൽ 8 കിലോമീറ്റ ഓടാൻ 1 യൂണിറ്റ് വൈദ്യുതി മതി. 1 യൂണിറ്റിന് കൊച്ചിയിലെ ഏകദേശ കണക്ക് നോക്കിയാൽ 8 മുതൽ 10 രൂപ വരെയാണ്.
അങ്ങനെ നോക്കുമ്പോൾ 90000 കിലോമീറ്റർ ഓടാൻ വിൻഡ്സർ ഇവിക്ക് വെറും 1.2 ലക്ഷം രൂപ മുടക്കുമ്പോൾ പെട്രോൾ എസ്‌യുവിക്ക് വേണ്ടി 6.3 ലക്ഷം രൂപയുടെ ഇന്ധനം നിറയ്ക്കണം. 5 ലക്ഷം രൂപയോളമാണ് ഇവി നിങ്ങൾക്ക് ലാഭിച്ച് തരുന്നത് എന്ന് പ്രത്യേകം ഓർക്കണം. അത് മാത്രല്ല 5 വർഷത്തേക്ക് ഇവിക്ക് 35 രൂപയോളം മാത്രമേ മെയിൻ്റെനൻസ് ചിലവായി മുടക്കേണ്ടി വരു.

എന്നാൽ പെട്രോൾ വാഹനത്തിനോ 45000 രൂപയോളം വരും.ഓൺറോഡ് വില ഇവികളേക്കാൾ കുറവായിരിക്കും പെട്രോൾ എസ്‌യുവകൾക്ക്. പക്ഷേ നിങ്ങളുടെ അഞ്ച് വർഷത്തെ ചിലവുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ. വിൻഡ്സർ ഇവിക്ക് 1 ലക്ഷം രൂപയുടെ വർധനവാണെങ്കിൽ ഇന്ധനത്തിന് വേണ്ടി മാത്രം നിങ്ങൾ 6 ലക്ഷം രൂപയോളം മുടക്കി. അങ്ങനെ വരുമ്പോൾ 15 ലക്ഷം രൂപയ്ക്കാണ് നിങ്ങൾ വാഹനം വാങ്ങിയതെങ്കിൽ 5 വർഷത്തിന് ശേഷം 6 ലക്ഷം രൂപയോളം നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഇറക്കേണ്ടി വരും.
കൊച്ച പോലൊരു നഗരതതിൽ ഇവികൾ ദീർഘകാലത്ത് ലാഭകരമാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണെങ്കിൽ ഉയർന്ന പെട്രോൾ വില കാരണവും, അത് പോലെ തന്നെ ചെറിയ യാത്രകൾക്ക് അനുയോജ്യവും, കുറഞ്ഞ മെയിന്റനൻസ് ചെലവ്, ഹോം ചാർജിങ്ങ് സംവിധാനം എന്നീ ഘടകങ്ങൾ കൊണ്ടാണ്. അത് കൊണ്ട് തന്നെ ഇവി ഉപഭോക്താക്കൾക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യും.

വാങ്ങുന്നവർക്ക് ലാഭം മാത്രം തരുന്ന ഒരു മോഡലായത് കൊണ്ടാണല്ലോ വിൻഡ്സർ ഇവിക്ക് ബുക്കിങ്ങുകൾ കുമിഞ്ഞുകൂടുന്നത്.കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി (MG Windsor EV). റും 400 ദിവസങ്ങള്‍കൊണ്ട് 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ ഈ ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








