ഈ SUV ഇങ്ങ് വന്നാല്‍ 5 സ്റ്റാര്‍ ഹോട്ടലുകാര്‍ക്ക് 'പാരയാകും'! ആദ്യ ഹൈബ്രിഡ് കാര്‍ അവതരിപ്പിച്ച് ഷവോമി

ആഗോള ടെക് ഭീമന്മാരായ ഷവോമി പുതിയ സബ് ബ്രാന്‍ഡിന് കീഴില്‍ ആദ്യ മൂന്ന് വരി ഹൈബ്രിഡ് എസ്‌യുവി മോഡലായ സ്‌കൈനൊമാഡ് N90 (SkyNomad N90) ചൈനയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഡ്രൈവിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ SU7 സെഡാന്‍, YU7 എസ്‌യുവി എന്നിവയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ക്യാബിന്‍ സ്‌പേസിനും ആഡംബര യാത്രയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് ഈ പുത്തന്‍ വാഹനം. ചൈനീസ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MIIT) ഔദ്യോഗിക ഫയലിംഗിലൂടെയാണ് ഷവോമി സ്‌കൈനൊമാഡ് N90 ലക്ഷ്വറി എസ്‌യുവിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കമ്പനിയുടെ അത്യാധുനികമായ പുതിയ കുന്‍ലൂണ്‍ ആര്‍ക്കിടെക്ചറിനെ (Kunlun Architecture) അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ വാഹനം ഷവോമി ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ റേഞ്ച് എക്‌സ്റ്റെന്‍ഡര്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. ആഡംബര വാഹനത്തിന്റെ വേരിയന്റായ സ്‌കൈനൊമാഡ് എന്‍90 മാക്‌സിന് 5,285 mm നീളവും 1,998 mm വീതിയും 1,825 mm ഉയരവുമുണ്ട്.

xiaomi skynomad n90 suv

ഏകദേശം 3,080 mm വലിയ വീല്‍ബേസുമായി എത്തുന്ന ഈ കൂറ്റന്‍ എസ്‌യുവിയുടെ ആകെ ഭാരം 2.8 ടണ്‍ ആണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. മികച്ച റോഡ് പ്രസന്‍സ് നല്‍കുന്ന മനോഹരമായ ഒരു ഡിസൈനാണ് ഇതിനുള്ളത്. കൂടുതല്‍ ബോക്‌സി ഡിസൈനില്‍ എത്തുന്ന സ്‌കൈനൊമാഡ് എസ്യുവിയുടെ മുന്‍വശത്ത് വലിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ടി-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും നല്‍കിയിട്ടുണ്ട്.

കൂടാതെ 21 ഇഞ്ച് വലിപ്പമുള്ള സ്‌റ്റൈലിഷ് അലോയ് വീലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡ്യുവല്‍ പേന്‍ സണ്‍റൂഫ് എന്നിവയാണ് ഈ പ്രീമിയം ആഡംബര വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകള്‍. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളില്‍ ഈ പ്രീമിയം വാഹനം വിപണിയില്‍ നിന്ന് വാങ്ങാനാകും.

xiaomi skynomad n90 suv

സ്‌കൈനൊമാഡ് N90 കാറിന്റെ മുന്‍സീറ്റുകള്‍ രണ്ടാം നിരയിലേക്ക് തിരിച്ചു വെക്കാവുന്ന രീതിയിലാണ് മനോഹരമായി ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനിക കാപ്റ്റന്‍ സീറ്റുകളുള്ള 7 സീറ്റര്‍ പതിപ്പതിന് പുറമെ ഫ്രണ്ട് സീറ്റുകള്‍ക്ക് ഇടയില്‍ മടക്കി ടേബിളുള്ള പ്രത്യേക 5 സീറ്റര്‍ ലക്ഷ്വറി പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഇതിന്റെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പൂര്‍ണമായും ഒരു ജനറേറ്ററായി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വീലുകള്‍ക്ക് നേരിട്ട് പവര്‍ എത്തിക്കുന്ന രണ്ട് കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് ആവശ്യമായ വൈദ്യുതി തടസമില്ലാതെ ഉത്പാദിപ്പിക്കുക മാത്രമാണ് ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പ്രധാനമായും ചെയ്യുന്നത്.

xiaomi skynomad n90 suv

രണ്ട് ഇലക്ട്രിക് മോട്ടോറുകളും പെട്രോള്‍ ജനറേറ്ററും ചേര്‍ന്ന് ഈ വലിയ എസ്‌യുവിക്ക് പരമാവധി 421 hp പവര്‍ നല്‍കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുള്ള ഈ ഹൈബ്രിഡ് വാഹനത്തില്‍ 76 കിലോവാട്ട് ശേഷിയുള്ള ഉയര്‍ന്ന എന്‍എംസി (NMC)? ബാറ്ററി പായ്ക്കാണുള്ളത്. ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇത് ഇലക്ട്രിക് മോഡില്‍ മാത്രം 370 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം.

ബാറ്ററി ചാര്‍ജ് നിശ്ചിത ശതമാനത്തില്‍ താഴെയാകുമ്പോള്‍ 1.5 ലിറ്റര്‍ എഞ്ചിന്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുകയും മോട്ടോറുകള്‍ക്ക് ആവശ്യമായ പവര്‍ നല്‍കുകയും ചെയ്യും. ഈ ഹൈബ്രിഡ് മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാഹനത്തിന് ലിറ്ററിന് 15.9 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും ഷവോമി അവകാശപ്പെടുന്നു. റൂഫില്‍ ഘടിപ്പിച്ച പ്രത്യേക അഡ്വാന്‍സ്ഡ് ലിഡാര്‍ (LiDAR) സെന്‍സറുകള്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കും.

Article Published On: Wednesday, July 15, 2026, 8:00 [IST]
English summary
Xiaomi skynomad n90 hybrid suv revealed specs features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X