ടെസ്‌ലയ്ക്കും ബി‌വൈഡിക്കും ചങ്കിടിപ്പ്! ഷവോമി ഇവി വിപണി പിടിക്കുന്നത് ഇങ്ങനെ;വിൽപ്പന കണ്ട് മുതലാളി വരെ ഞെട്ടി

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഷവോമി. ഇന്ത്യയിലടക്കം ബജറ്റ് വിലയില്‍ സ്മാര്‍ട്ഫോണുകള്‍ ലഭ്യമാക്കി വിപണി പിടിച്ച ബ്രാന്‍ഡ് അടുത്തിടെ ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്കും ചുവടുവെച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത ഷവോമി ഇവി വിപണിയിലും വില്‍പ്പന റെക്കോഡുകള്‍ കടപുഴക്കി മുന്നേറുകയാണ്. 2025-ല്‍ ആഗോളതലത്തില്‍ 4.10 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചാണ് കമ്പനി റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഷവോമി സിഇഒ ലെയ് യുവാന്‍ ചൈനയില്‍ നിന്ന് ലൈസ്സ്ട്രീമിംഗിലൂടെയാണ് 2025-ലെ വില്‍പ്പന നേട്ടം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.

2026-ല്‍ 5.50 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി എന്ന നിലയില്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഷവോമിയുടെ ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും വലിയ വിജയമായിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയിലെ വൈദഗ്ധ്യവും അനുഭവസമ്പത്തുമാണ് ഇവി നിര്‍മ്മാണത്തിലും തിളങ്ങാന്‍ ഷവോമിക്ക് തുണയായത്.

xiaomi su7

2025 ഡിസംബര്‍ മാസത്തില്‍ മാത്രം 50,000 കാറുകളാണ് ഷവോമി വിറ്റഴിച്ചത്. 2025 ജനുവരി മുതല്‍ നവംബര്‍ വരെ 3,61,625 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഡിസംബറിലെ മുന്നേറ്റത്തോടെയാണ് ആകെ വില്‍പ്പന 4.10 ലക്ഷമായി ഉയര്‍ന്നത്. കലണ്ടര്‍ വര്‍ഷത്തിലെ അവസാന മാസത്തിലെ തകര്‍പ്പന്‍ വില്‍പ്പനയുടെ ബലത്തില്‍ 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചത് കമ്പനിക്ക് തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

ഷവോമിയുടെ പ്രധാന മോഡലുകള്‍

ഷവോമിയുടെ ആദ്യ മോഡലായ SU7 ഇലക്ട്രിക് സെഡാന്‍ 2024 മാര്‍ച്ചിലാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ YU7 ഇലക്ട്രിക് എസ്യുവിയും SU7 സെഡാനിന്റെ ഹൈ-പെര്‍ഫോമന്‍സ് പതിപ്പായ SU7 അള്‍ട്രയും പുറത്തിറക്കി. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഷവോമി ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നത്. മറ്റ് ആഗോള വിപണികളിലേക്ക് വരും വര്‍ഷങ്ങളില്‍ പ്രവേശിക്കും.

xiaomi su7 production milestone

കഴിഞ്ഞ വര്‍ഷം 3 ലക്ഷം കാറുകള്‍ വില്‍ക്കാനാണ് ഷവോമി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ശക്തമായ ഡിമാന്‍ഡ് കാരണം കാരണം ലക്ഷ്യം മാര്‍ച്ചില്‍ തന്നെ 350000 ലക്ഷം യൂണിറ്റായി പുതുക്കി നിശ്ചയിക്കുകയും ഉത്പാദനം കൂട്ടുകയും ചെയ്തു. മാത്രമല്ല 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷവോമിയുടെ ഇലക്ട്രിക് വാഹന വിഭാഗം ആദ്യമായി ലാഭത്തില്‍ എത്തുകയും ചെയ്തു.

അടുത്ത ലക്ഷ്യം യൂറോപ്പ്

ഗുണനിലവാരത്തിലുള്ള വിശ്വാസവും ഡിമാന്‍ഡും പരിഗണിച്ച് ഈ വര്‍ഷം 5.50 ലക്ഷം കാറുകള്‍ വിറ്റഴിക്കാനാണ് ഷവോമി പദ്ധതിയിടുന്നത്. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ചിടത്തോളം തിരക്കുള്ള വര്‍ഷമാണ് 2026. ഉടന്‍ തന്നെ YU9 എന്ന പുതിയ എസ്‌യുവി മോഡല്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

xiaomi yu7

6, 7 സീറ്റര്‍ ഓപ്ഷനുകളിലായിരിക്കും YU9 ഇവി വരുന്നത്. കൂടാതെ പെര്‍ഫോമന്‍സ് മോഡലായ YU7 അള്‍ട്രാ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. YU7 GT എന്നായിരിക്കും ഇതിന് പേരിടുക. മാത്രമല്ല ലക്ഷ്വറി എക്സിക്യൂട്ടീവ് കാര്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് SU7 L സെഡാനിന്റെ ലോംഗ് വീല്‍ബേസ് പതിപ്പും പ്ലാനിംഗിലുണ്ട്. 2027-ഓടെ യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് ഷവോമിയുടെ പദ്ധതി.

ഇന്ത്യയിലെത്തുമോ?

സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഫീച്ചറുകളാണ് ഷവോമി ഇവികളെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഇവി സ്മാര്‍ട്ട്‌ഫോണുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളാണ് ന്യൂജെന്‍ യൂത്തിനെ 'വീഴ്ത്തിയത്'. അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യയും സ്മാര്‍ട്ട് ഡ്രൈവിംഗ് അസിസ്റ്റന്റ് സംവിധാനങ്ങളും ഷവോമി വാഹനങ്ങളുടെ മറ്റ് മേന്‍മകളാണ്. ഷവോമിയുടെ തന്നെ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ കാറുകളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

സ്മാർട്ട് ഫോണുകൾ ജനകീയമാക്കിയ പോലെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിക്കാന്‍ ഷവോമി തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ഇങ്ങെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ കമ്പനി മനസ് തുറന്നിട്ടില്ല. ഷവോമി കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബേക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Wednesday, January 7, 2026, 7:00 [IST]
English summary
Xiaomi sold over 410000 electric vehicles in cy2025 su7 yu7 sales milestone 2026 targets
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X