TATA SAFARI-യുടെ പുതിയ തലവേദനയോ XUV 7XO; 25 ലക്ഷം മുടക്കി ഏത് മോഡൽ വാങ്ങുമെന്ന കൺഫ്യൂഷൻ മാറാൻ വായിക്കാം
ഇന്ത്യൻ എസ്‌യുവി വിപണിയിൽ മഹീന്ദ്ര XUV 7XO-യുടെ കടന്നുവരവ് ഏറ്റവും കൂടുതൽ തലവേദവന സൃഷ്ടിച്ചിരിക്കുന്നത് ടാറ്റ സഫാരിക്കാണ്. പ്രീമിയം ലുക്ക്, മികച്ച ഫീച്ചറുകൾ, ഉയർന്ന സുരക്ഷാ റേറ്റിംഗ്, ഫാമിലിക്ക് വിശാലമായ യാത്ര ചെയ്യാവുന്ന ക്യാബിൻ എന്നിവരണ്ട് മോഡലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. XUV 7XO-യുടെ കൂടുതൽ അഗ്രസീവ് ഡിസൈനും ശക്തമായ എഞ്ചിനുമായി വരുമ്പോൾ, സഫാരിക്ക് എപ്പോഴുമുളള ബോൾഡ് ലുക്കും ഉയർന്ന യാത്രാസുഖവുമാണ് ഹൈലൈറ്റ് ചെയ്യുന്നത്.25 ലക്ഷം രൂപ ബജറ്റിൽ രണ്ട് മോഡലുകളുമാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് വാഹനങ്ങളും വിശദമായി ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ.
വിലയുടെ കാര്യത്തിൽ, XUV 7XO പെട്രോൾ വേരിയന്റുകൾക്ക് 13.66 ലക്ഷം മുതൽ 24.92 ലക്ഷം വരെയാണ് വില. സഫാരിയുടെ ഡീസൽ മോഡലുകൾക്ക് 14.66 ലക്ഷം മുതൽ 25.96 ലക്ഷം വരെയുമാണ് വില. അടിസ്ഥാന മോഡലിൽ XUV 7XO അല്പം വില കുറവാണെങ്കിലും, ഉയർന്ന വേരിയന്റുകളിൽ ഇരു വാഹനങ്ങളും ഏകദേശം തുല്യമാണെന്ന് തന്നെ പറയേണ്ടി വരും.

ഡിസൈനിലേക്ക് വന്നാൽ, XUV700-ന്റെ ഫെയ്‌സ്‌ലിഫ്റ്റായ XUV 7XO-ക്ക് പുതിയ അഗ്രസ്സീവ് ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവ ലഭിക്കുന്നുണ്ട്. റേഞ്ച് റോവർ സമാനമായ ബോൾഡ് രൂപകൽപ്പനയാണ് സഫാരിക്ക് ലഭിക്കുന്നുത്, അതിനൊപ്പം തന്നെ വലിയ ഗ്രില്ലുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. പനോരമിക് സൺറൂഫും അലോയ് വീലുകളും ഇരു മോഡലുകളിലും ലഭ്യമാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ, XUV 7XO-യുടെ ആഡംബര ക്യാബിനിൽ ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്‌ബോർഡ് (മൂന്ന് 10.25 ഇഞ്ച്), ഡ്യുവൽ-സോൺ ക്ലൈമറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, Harman Kardon സൗണ്ട് സിസ്റ്റം എന്നിവയെല്ലാമാണുളളത്. സഫാരിയിൽ വലിയ ടച്ച്‌സ്‌ക്രീൻ, JBL ഓഡിയോ, 6-സീറ്റർ ഓപ്ഷനിൽ ക്യാപ്റ്റൻ സീറ്റുകൾ എന്നിവ ലഭ്യമാണ്. ഇരു എസ്‌യുവികളിലും വിശാലമായ 7 സീറ്റർ ലേഔട്ടുണ്ട് എന്ന് എടുത്തു പറയേണ്ടതാണ്.

ടെക്നോളജിയുടെ കാര്യത്തിലേക്ക് നോക്കിയാൽ, XUV 7XO-യിൽ ലെവൽ-2 ADAS, 540-ഡിഗ്രി ക്യാമറ, കണക്റ്റഡ് ടെക്, അലക്‌സാ ഇന്റഗ്രേഷൻ എന്നിവയുണ്ട്. സഫാരിയിലും ADAS, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, വോയിസ് അസിസ്റ്റ് ഫീച്ചറുകൾ ടാറ്റ നൽകിയിട്ടുണ്ട്. ടെക്നോളജിയുടെ കാര്യത്തിലും രണ്ട് മോഡലുകളും മികച്ചതാണെന്ന് പറയാതെ വയ്യ.
എല്ലാവർക്കും ഇപ്പോൾ അറിയേണ്ടത്, അല്ലെങ്കിൽ എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത് വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളാണല്ലോ, ഇരു മോഡലുകളും BNCAP/GNCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുളളതാണ്. XUV 7XO-യിൽ 7 എയർബാഗുകൾ (സ്റ്റാൻഡേർഡ്), ESC, ADAS എന്നിവ ലഭിക്കുമ്പോൾ, സഫാരി 6-7 എയർബാഗുകൾ, ഹിൽ അസിസ്റ്റ്, ശക്തമായ ബോഡി എന്നിവ വാഗ്ദാനം ചെയ്യുന്നു.

പെർഫോമൻസിലേക്കും പവർട്രെയിനിലേക്കും നോക്കിയാൽ XUV 7XO-ക്ക് 2.0 ലിറ്റർ പെട്രോൾ (200 PS, 380 Nm) അല്ലെങ്കിൽ 2.2 ലിറ്റർ ഡീസൽ (185 PS, 450 Nm) എഞ്ചിനുകൾ മാനുവൽ/ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ AWD സംവിധാനത്തോടെയാണ് ലഭിക്കുന്നത്. ഇതിന് പെട്രോളിൽ ഏകദേശം 15 kmpl-ഉം ഡീസലിൽ 17 kmpl-ഉം മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ടാറ്റ സഫാരിയുടെ പവർട്രെയിനിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഡീസൽ (170 PS, 350 Nm) എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് മാനുവൽ/ഓട്ടോ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിന് 16 kmpl മൈലേജ് പ്രതീക്ഷിക്കാം. ഇപ്പോൾ സഫാരിക്ക് പുതിയ പെട്രോൾ എഞ്ചിൻ കൂടി ടാറ്റ നൽകിയിട്ടുണ്ട്. സിയറയിൽ നിന്നുള്ള പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. കൂടുതൽ കരുത്തുറ്റതാക്കിയ ഈ എഞ്ചിൻ 168 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








