Just In
- 12 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 13 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 13 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 15 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അതെന്താണ് മിക്ക ബൈക്കുകളുടെയും സൈലന്‍സര്‍ വലത് ഭാഗത്ത് മാത്രം ഒരുങ്ങുന്നത്?
അതെന്താണ് ബൈക്കുകളുടെ സൈലന്‍സര്‍ വലത് ഭാഗത്ത് മാത്രം ഒരുങ്ങുന്നത്? നിങ്ങള്‍ എപ്പോഴെങ്കിലും ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ? ഭൂരിപക്ഷം ബൈക്കുകളിലും സ്കൂട്ടറുകളിലും എക്സ്ഹോസ്റ്റ് ഒരുങ്ങുന്നത് വലത് ഭാഗത്താണ്. ഇടത് ഭാഗത്ത് സൈലന്‍സര്‍ ഒരുങ്ങാത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

യഥാര്‍ത്ഥത്തില്‍ ഇതിന് കൃത്യമായ കാരണം കണ്ടെത്തുക ഒരല്പം ശ്രമകരമാണ്. കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് ഇടത് വശം ചേര്‍ന്നായതിനാലാണ് സൈലന്‍സര്‍ വലത് വശത്തുള്ളതെന്ന് ചിലര്‍ വാദിക്കുമ്പോള്‍, മോട്ടോര്‍സൈക്കിളിന്റെ ചെയിന്‍ സ്പ്രോക്കറ്റ് ഒരുങ്ങുന്നത് ഇടത്ത് ഭാഗത്തായതാണ് കാരണമെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു.

ഇതൊന്നുമല്ല, സ്പെയ്സിംഗ് പ്രശ്നമാണ് സൈലന്‍സറിനെ വലത് ഭാഗത്ത് നല്കാന് കാരണമെന്ന വാദവും സുശക്തമാണ്.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്പിക്കാന് ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്നാല്‍ എന്താകും യഥാര്‍ത്ഥ കാരണം?
തുടക്കകാലം മുതല്‍, അതായത് ഇന്‍േര്‍ണല്‍ കമ്പസ്റ്റ്യന്‍ കരുത്തില്‍ എത്തിയ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ കാലം മുതല്‍ക്കെ സൈലന്‍സര്‍ വലത് ഭാഗം ചേര്‍ന്നാണ് ഒരുങ്ങിയിട്ടുള്ളത്.

ഇതേ ഡിസൈന്‍ ഭാഷയാണ് ഇന്നും മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ പിന്തുടര്ന്ന് വരുന്നതും. ചരിത്രം പരിശോധിക്കുകയാണെങ്കില്‍, മോട്ടോര്‍സൈക്കിള്‍ എക്സ്ഹോസ്റ്റുകളുടെ പരിണാമം ഏറെ രസകരമാണ്.

അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്
കേവലം എഞ്ചിന് കരുത്തിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കാന്‍ പര്യാപ്തമായിരുന്നില്ല ആദ്യ കാലത്തെ ഇന്റേര്‍ണല്‍ കമ്പസ്റ്റ്യന്‍ മോട്ടോര്‍സൈക്കിളുകള്‍.

തത്ഫലമായി കരുത്ത് ഉത്പാദനത്തിന് പെഡലുകള്‍ മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിച്ചു. പെഡലുകള്‍ മുഖേന പ്രവര്‍ത്തനം ആരംഭിക്കുന്ന മോട്ടോര്‍സൈക്കിള്‍, വേഗത കൈവരിക്കുന്നതോടെ മോട്ടോര്‍ കരുത്തിലേക്ക് ചേക്കേറുകയായിരുന്നു പതിവ്.


പെഡലുകള്‍ സുഗമമായി ചവിട്ടുന്നതിന് വേണ്ടിയാണ് മോട്ടോര്‍സൈക്കിളിന് കീഴെ എഞ്ചിന് താഴെയായി എക്സ്ഹോസ്റ്റിനെ എഞ്ചിനീയര്‍മാര്‍ നല്‍കിയത്.

വലത് ഭാഗം ചേര്‍ന്നുള്ള എക്സ്ഹോസ്റ്റ്
ആദ്യ കാല പെഡല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ശേഷം എഞ്ചിന് കരുത്തില്‍ മാത്രം അണിനിരന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് വിപണി സാക്ഷ്യം വഹിച്ചു.

പെഡലുകളില്‍ നിന്നും മുക്തി നേടിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍സൈക്കിളിന്റെ ഇടത്-വലത് ഭാഗങ്ങളില്‍ ആവശ്യത്തിലേറെ ഇടംഒരുങ്ങി.

ഈ അവസരത്തിലാണ് എഞ്ചിന് കീഴെ നിന്നും മോട്ടോര്‍സൈക്കിളിന്റെ വലത് ഭാഗത്തേക്ക് എക്സ്ഹോസ്റ്റിനെ നിര്‍മ്മാതാക്കള്‍ മാറ്റി പാര്‍പ്പിച്ചത്. അണ്ടര്ബെലി എക്സ്ഹോസ്റ്റ് മോട്ടോര്‍സൈക്കിളിന് സ്ഥിരതയാര്‍ന്ന ബാലന്‍സ് നല്‍കിയിരുന്നെങ്കിലും കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് റൈഡിംഗിനെ ദുഷ്കരമാക്കി.

അതിനാലാണ് മോട്ടോര്‍സൈക്കിളിന്റെ വലത് ഭാഗത്തേക്ക് എക്സ്ഹോസ്റ്റിനെ നല്കാന് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.
Trending On DriveSpark Malayalam:
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ട്വിന്‍ എക്സ്ഹോസ്റ്റുകള്‍
പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷമാണ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിന് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ കടന്നെത്തിയത്. ട്വിന്‍ സിലിണ്ടറിന്റെ പശ്ചാത്തലത്തില്‍ രണ്ട് എക്സ്ഹോസ്റ്റ് പൈപുകളും മോട്ടോര്‍സൈക്കിളിന് ലഭിച്ചു.

തുല്യമായ ഭാരവിതരണം ഉറപ്പ് വരുത്തുക ലക്ഷ്യമിട്ടാണ് ട്വിന്‍ എക്സ്ഹോസ്റ്റുകള്‍ ഇരുവശത്തുമായി മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയത്.

മോട്ടോര്‍സൈക്കിളിന്റെ രൂപത്തെ ട്വിന്‍ എക്സ്ഹോസ്റ്റുകള്‍ കാര്യമായി സ്വാധീനിക്കുന്നു എന്ന കണ്ടെത്തല്‍, ഇത്തരം മോട്ടോര്‍സൈക്കിളുകളുടെ പ്രചാരം അതിവേഗം വര്‍ധിപ്പിച്ചു.

അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റുകള്‍
ട്വിന്എക്സ്ഹോസ്റ്റ് മോട്ടോര്‍സൈക്കിളുകളിലും പ്രശ്നങ്ങളുണ്ടായിരുന്നു. മോട്ടോര്‍സൈക്കിളിന്റെ കോര്‍ണറിംഗ് മികവിനെ ട്വിന്‍ എക്സ്ഹോസ്റ്റുകള്‍ സാരമായി ബാധിച്ചു.

റേസ് ട്രാക്കില്‍ ട്വിന്‍ എക്സ്ഹോസ്റ്റിലുള്ള ഫെയേര്‍ഡ് സ്പോര്ട്ബൈക്കുകള് പലപ്പോഴും കോര്‍ണറിംഗില്‍ അടിപതറി. ഇത് കാരണമാണ് എക്സ്ഹോസ്റ്റുകള്‍ സീറ്റുകള്‍ക്ക് കീഴെയായി പുനര്നിശ്ചയിക്കപ്പെട്ടത്.

ഇന്ന് വരുന്ന മിക്ക ഹൈ-പെര്‍ഫോര്‍മന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്കും അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റാണ് ഒരുങ്ങുന്നത്. നിലവില്‍ വിവിധ തരത്തിലാണ് എക്സ്ഹോസ്റ്റുകളെ നിര്‍മ്മാതാക്കള്‍ അണിനിരത്തുന്നത്.

ഡ്യൂക്കാട്ടി, കെടിഎം പോലുള്ള നിര്‍മ്മാതാക്കള്‍ അണ്ടര്‍ബെല്ലി, റൈറ്റ്-സൈഡ്-മൗണ്ടഡ് എക്സ്ഹോസ്റ്റുകളെയാണ് മോഡലുകളില്‍ നല്‍കുന്നത്.

അതേസമയം, ട്വിന്‍ എക്സ്ഹോസ്റ്റുകളെയും റൈറ്റ്-സൈഡ്-മൗണ്ടഡ് എക്സ്ഹോസ്റ്റുകളെയുമാണ് ഹാര്‍ലി-ഡേവിഡ്സണ്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പോലുള്ള ക്രൂയിസര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതും.

വലത് ഭാഗം ചേര്‍ന്നുള്ള എക്സ്ഹോസ്റ്റുകളെ പരാമര്‍ശിക്കുമ്പോള്‍, ഇന്നതാണ് യഥാര്‍ത്ഥത്തില്‍ ശരിയെന്ന് വാദിക്കാന്‍ സാധിക്കില്ല. ഒരുപക്ഷെ ആദ്യ കാലം മുതല്‍ക്കെ എക്സ്ഹോസ്റ്റുകള്‍ വലത് ഭാഗത്ത് ഒരുങ്ങിയതിനാല്‍, ഇന്നും ഈ രീതി പാലിച്ച് പോരുന്നു എന്നതാണ് വാസ്തവം.