Just In
- 12 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 15 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 17 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ കാർ വാങ്ങുമ്പോൾ മറക്കരുത് ഈ പത്തു കാര്യങ്ങൾ
പലരും തലപുകഞ്ഞ് ആലോചിക്കുന്നൊരു കാര്യമാണ് ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങുകയെന്നത്. ടെക്നോളജി അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ആധുനിക സമൂഹത്തിൽ ഏത് കാർ തിരഞ്ഞെടുക്കണം എന്നതാണ് ഉപഭോക്താക്കളെ കുഴയ്ക്കുന്ന പ്രശ്നം.

വിപണിയിൽ ഒന്നിനൊന്ന് മെച്ചത്തിലുള്ള കാറുകൾ ലഭ്യമാവുമ്പോൾ ഏതൊരാളും കുഴങ്ങിപ്പോവും എന്ന കാര്യം വ്യക്തം. ഇതാ പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ ചുവടെ നൽകുന്നു.

1. ആവശ്യങ്ങൾ ക്രമീകരിക്കുക
നിങ്ങളൊരു കാർ വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യമാണ് നിങ്ങളുടെ ആവശ്യങ്ങൾ ക്രമീകരിക്കുക എന്നത്. നിങ്ങൾ ആദ്യമായിട്ടാണ് കാർ വാങ്ങുന്നതെങ്കിൽ അതിലെ ഒന്നാമത്തെ പടിയാണ് ഇത്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കാർ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. കാറിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏത് തരത്തിലുള്ള കാറാണ് ആവശ്യം തുടങ്ങിയ കാര്യങ്ങൾ ഈ സന്ദർഭത്തിൽ തീരുമാനിക്കാം.
Most Read: വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

2. നിങ്ങളുടെ ബജറ്റ് നിർണയിക്കുക
വളരെ ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനമാണ് നിങ്ങളുടെ കയ്യിലെ നീക്കിയിരിപ്പ് അല്ലെങ്കിൽ ബജറ്റ് നിർണയിക്കുക എന്നത്. കയ്യിലെ മുഴുവൻ കാശും മുടക്കി ആഡംബരം തുളുമ്പുന്ന കാർ വാങ്ങിയ ശേഷം അതിന്റെ മെയിന്റനെൻസിനായി നെട്ടോട്ടമോടുന്ന ഒത്തിരി പേരുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരത്തിലുള്ള അവസ്ഥ വരാതെ സൂക്ഷിക്കേണ്ടതാണ് മുഖ്യം. മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള നിർമ്മാതാക്കളുടെ ഓൺ റോഡ് വില മാത്രം നോക്കാതെ നിങ്ങളുടെ പോക്കറ്റ് കാലിയാവാതെയുള്ള കാർ തിരഞ്ഞടുക്കുക.

3. റിസർച്ച്
നിങ്ങളുടെ പഴയ കാർ വിറ്റതിന് ശേഷം പുതിയത് വാങ്ങനുള്ള തീരുമാനമാണ് നിങ്ങൾക്കുള്ളതെങ്കിൽ OBV (ഓറഞ്ച് ബുക്ക് വാല്യൂ) എന്ന പ്ലാറ്റ്ഫോമിനെ സമീപിക്കുന്നതായിരിക്കും ഉചിതം. ഇത്തരത്തിലുള്ള ക്രയ-വിക്രയങ്ങൾക്ക് പേര് കേട്ട ഓൺലൈൻ പ്ലാറ്റ്ഫോമാണിത്.

4. ഡീലർഷിപ്പിനെ സമീപിക്കുക
ബജറ്റിന്റെ കാര്യത്തിൽ തിരുമാനമായാൽ ഉടനടി ഒരു ഡീലർഷിപ്പിനെ സമീപിക്കുക എന്നതാണ് അടുത്ത പടി. ഓർക്കുക, നിങ്ങൾ ഓൺലൈനിൽ വായിക്കുന്നതും നേരിട്ട് ചെന്നറിയുമ്പോഴും വിലയിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്.

അതുകൊണ്ട് പരമാവധി ഒരു കമ്പനി ഡീലർഷിപ്പിനെ തന്നെ സമീപിക്കാൻ ശ്രമിക്കുക. സെയിൽസ് പേഴ്സണലിനോട് കാറിന്റെ വില മുതൽ എഞ്ചിൻ, മൈലേജ്, ഓഡിയോ സിസ്റ്റം, സസ്പെൻഷൻ, ബ്രേക്കുകൾ തുടങ്ങിയ സവിശേഷതകളെ കുറിച്ച് ചോദിച്ചറിയാൻ ശ്രമിക്കുക.

5. ടെസ്റ്റ് ഡ്രൈവ് ചെയ്യുക
പുറമേ പുത്തനായി തോന്നുന്ന കാറിന്റെ അകം കൂടി അറിയണമെങ്കിൽ നിർബന്ധമായും നിങ്ങൾ ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുക തന്നെ വേണം. ഒന്നോ രണ്ടോ കിലോമീറ്റർ വരെയാവാം ഈ പരിശോധന ഓട്ടം. കാരണം വാഹനത്തിന്റെ കാര്യക്ഷമത അറിയണമെങ്കിൽ ടെസ്റ്റ് ഡ്രൈവ് അനിവാര്യമാണ്.

6. ഓൺലൈൻ റിവ്യുകൾ വായിക്കുക
ടെസ്റ്റ് ഡ്രൈവിന് ശേഷം നിങ്ങൾ മുഖ്യമായും ചെയ്യേണ്ടൊരു കാര്യമാണ് ഓൺലൈൻ റിവ്യുകൾ വായിക്കുകയെന്നത്. ഇത് നിങ്ങൾക്ക് കാറിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും.
Most Read: നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

സമാന വാഹനങ്ങൾ ഉപയോഗിക്കുന്നവരായിരിക്കും മിക്കവാറും ഇത് എഴുതുക. നമ്മുടെ കണ്ണിൽപ്പെടാത്ത പല കാര്യങ്ങളും അറിയാൻ ഇവ സഹായകമാവും.

7. കാർ ഉപഭോക്താക്കളുടെ അഭിപ്രായം തേടുക
നിങ്ങൾ വാങ്ങാൻ പോവുന്ന കാറോ, അല്ലെങ്കിൽ സമാന വാഹന കമ്പനിയുടെ മറ്റ് കാറുകളോ ഉപയോഗിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും. കാർ നല്ലതാണോ അല്ലയോ എന്ന് നിങ്ങൾക്കറിയാൻ ഈ അഭിപ്രായങ്ങൾ ഒരു പരിധി വരെ സഹായിക്കും.

8. ഡീലർഷിപ്പിൽ നിന്നും എസ്റ്റിമേറ്റ് ആവശ്യപ്പെടുക
നിങ്ങൾ കാർ വാങ്ങുന്നത് ഉറപ്പിച്ച കഴിഞ്ഞാൽ ഡീലർഷിപ്പിൽ നിന്നും എസ്റ്റിമേറ്റ് അഥവാ കാർ ക്വോട്ട് നൽകാൻ ആവശ്യപ്പെടുക. ഇത് ഷോറൂം വില കൂടാതെ ആകെമൊത്തം കാർ വാങ്ങാനുള്ള ചെലവ് അറിയുന്നതിൽ നിങ്ങളെ സഹായിക്കും.

9. ഓഫറുകളും ഡിസ്‌കൗണ്ടുകളും
ഓൺ റോഡ് വിലയെക്കുറിച്ചുള്ള വിവരം കിട്ടിക്കഴിഞ്ഞാൽ ആ കാർ മോഡലിന് എന്തെങ്കിലും തരത്തിലുള്ള ഓഫറുകളോ ഡിസ്‌കൗണ്ടുകളോ ഉണ്ടോ എന്നതാണ് നിങ്ങളുടെ അടുത്ത കർത്തവ്യം. ഇത് ചോദിച്ചറിയുക തന്നെ ചെയ്യുക. എന്തെന്നാൽ ശരിയായ വിലയും ഓഫർ വിലയും തമ്മിൽ അന്തരമുണ്ടാവാം.

10. ഡീൽ ഉറപ്പിക്കുക
അവസാന ഓൺ റോഡ് വിലയും ഓഫറുകളും ഡിസ്‌കൗണ്ടുകളുമെല്ലാം നിങ്ങൾക്ക് ബോധിച്ചെങ്കിൽ കാർ വാങ്ങുന്നതിനായുള്ള ഡീൽ ഉറപ്പിക്കേണ്ട ശരിയായ സമയം ഇതാണ്. സന്തോഷകരമായി കാർ വാങ്ങുക.