Just In
- 1 hr ago
പുതുതലമുറ സ്വിഫ്റ്റിന് ആകർഷകമായ ആക്സസറികൾ വാഗ്ദാനം ചെയ്ത് മാരുതി
- 14 hrs ago
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- 15 hrs ago
16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ
- 16 hrs ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
Don't Miss
- News
ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു
- Lifestyle
നല്ലൊരു ദിവസം ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ സുരക്ഷിതമല്ലെന്ന് പറയാനുള്ള കാരണങ്ങൾ
ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ക്ക് ഇന്ന് പ്രചാരമേറി വരികയാണ്. 'ഫിഷ് ഐ' എന്ന് അറിയപ്പെടുന്ന ബ്ലൈന്‍ഡ് സ്പോട് മിററുകള്‍, കാറിന്റെ സൈഡ് മിററുകളിലാണ് ഇടംപിടിക്കുന്നത്.

ബ്ലൈന്‍ഡ് സ്പോടുകളുടെ പശ്ചാത്തലത്തില്‍, പിന്‍വശത്തേക്കുള്ള ഡ്രൈവറുടെ കാഴ്ചപരിധി വര്‍ധിക്കുമെങ്കിലും ഇവ ശരിക്കും സുരക്ഷിതമാണോ? ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —

റിയര്‍ വിഷനില്‍ ആശയക്കുഴപ്പം
പിന്‍വശത്തേക്കുള്ള കാഴ്ചപരിധി ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ വര്ധിപ്പിക്കുമെന്നിരിക്കെ, ഇവ ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കും. ബ്ലൈന്‍ഡ് സ്പോട് മിററിലുള്ള ദൃശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്.

ഡ്രൈവിംഗില്‍ ആദ്യം കണ്ണെത്തുക സൈഡ് മിററിലേക്കാണ്; ഇതിന് ശേഷം മാത്രമാകും ബ്ലൈന്‍ഡ് സ്പോടിലേക്ക് നാം ശ്രദ്ധ കേന്ദ്രീകരിക്കുക.

ബ്ലൈന്‍ഡ് സ്പോട് മിററില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ സമയമെടുക്കും. തത്ഫലമായി, റോഡില്‍ നിന്നും ശ്രദ്ധ തെറ്റാനുള്ള സാധ്യത കൂടുതലാണ്.

ബ്ലൈന്‍ഡ് സ്പോട് കാഴ്ചകള്‍
സര്‍ക്കുലാര്‍ ഡിസൈനിന്റെ അടിസ്ഥാനത്തില്‍ ബ്ലൈന്‍ഡ് സ്പോട് മിററിന്റെ അരികുകളിലേക്കായാകും ദൃശ്യങ്ങള്‍ കേന്ദ്രീകരിക്കപ്പെടുക.

സൈഡ് മിററുകളുടെ സ്വാധീനം നഷ്ടപ്പെടുന്നു
സൈഡ്, റിയര്‍ കാഴ്ചകളെ മികച്ച രീതിയില്‍ പ്രതിഫലിപ്പക്കാന് സാധിക്കുന്ന തരത്തിലാണ് സൈഡ് മിററുകളുടെ രൂപകല്പന.

എന്നാല്‍, അഫ്റ്റര്മാര്ക്കറ്റ് ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ ഇവയില്‍ സ്ഥാപിക്കുമ്പോള്‍, സൈഡ് മിററുകളുടെ യഥാര്‍ത്ഥ ഫലം കുറയും. ഇത് പല അവസരങ്ങളിലും അപകടം വിളിച്ച് വരുത്തും.

ദുസഹമായ രാത്രി കാഴ്ച
രാത്രി വേളയില്‍ ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ വില്ലന്മാരായേക്കാം. കാരണം, വെളിച്ചത്തിന്റെ തീവ്രതയെ കുറയ്ക്കാന്‍ ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ക്ക് സാധിക്കില്ല.


തത്ഫലമായി ബ്ലൈന്‍ഡ് സ്പോട് മിററുകളില്‍ നിന്നും തീവ്രമായ വെളിച്ചം നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തും. ഇത് ഡ്രൈവിംഗിനെ ബാധിക്കും.

ബ്ലൈന്‍ഡ് സ്പോട് മിററുകളെ നീക്കുക ഒരല്പം ബുദ്ധിമുട്ടാണ്
ബ്ലൈന്‍ഡ് സ്പോട് മിററുകളെ, സൈഡ് മിററില്‍ നിന്നും നീക്കം ചെയ്യണമെന്ന് കരുതിയാല്‍ ഒരല്പം ബുദ്ധിമുട്ടാകും. കാരണം, ബ്ലൈന്‍ഡ് സ്പോട് മിററുകളെ ശക്തിയേറിയ പശ ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.

പ്രത്യേക തരം വിലയേറിയ ലായനി ഉപയോഗിച്ച് മാത്രമെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ആഫ്റ്റര്‍മാര്‍ക്കറ്റ് ബ്ലൈന്‍ഡ് സ്പോട് മിററുകള്‍ കടലാസില്‍ ഒട്ടേറെ ഗുണങ്ങള്‍ ഉയര്‍ത്തുമ്പോഴും, യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ ഇവ അപകടഭീഷണി ഉയര്‍ത്താം.

അതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രം ആഫ്റ്റര്‍മാര്‍ക്കറ്റ് ബ്ലൈന്‍ഡ് സ്പോടുകളെ തെരഞ്ഞെടുക്കുന്നതാകും ഉചിതം.