മമ്മൂട്ടിയ്ക്ക് 369 കാറുകളോ? ഒരുകാലത്ത് സോഷ്യല്‍ മീഡിയയിൽ വൈറലായ ചര്‍ച്ചയുടെ വാസ്തവം ഇതാണ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മകന്‍ ദുല്‍ഖറും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ള കരുത്തന്‍ കാറുകളില്‍ ഒട്ടുമിക്കവയും ഇവരുടെ ഗരാജില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്.

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

369, ഈ നമ്പറുമായി ഒരു കാര്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ നോക്കുക ഡ്രൈവിംഗ് സീറ്റിലേക്കാകും. ഏറെക്കുറെ ഡ്രൈവിംഗ് സീറ്റില്‍ മമ്മൂട്ടിയുണ്ടാകും. ആഡംബര വാഹനങ്ങള്‍ക്ക് പുറമെ ആഡംബര നിറഞ്ഞ ഒരു കാരവനും മമ്മൂട്ടിയുടെ വാഹന ശേഖരത്തിലുണ്ട്.

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല സോഷ്യല്‍ മീഡയില്‍ ചര്‍ച്ചയായിരിക്കുന്നത്. 369 എന്ന മമ്മൂട്ടിയുടെ നമ്പറാണ് ചര്‍ച്ചയ്ക്ക് പിന്നിലെ കാരണക്കാരന്‍. 369 കാറുകളുടെ ഉടമയാണോ മമ്മൂട്ടി എന്നും തിരയുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ശരിക്കും ഇതിന്റെ വാസ്തവമെന്തെന്ന് ഒന്ന് പരിശോധിക്കാം.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

പ്രചരിക്കുന്നത് പോലെ മമ്മൂട്ടിയ്ക്ക് 369 കാറുകളൊന്നുമില്ല. എന്നാല്‍ കാറുമായി ബന്ധപ്പെടുത്തിയാല്‍ 369 എന്ന നമ്പറുമായി മെഗാസ്റ്റാറിന് ഒരു ബന്ധമുണ്ട്. അത് മറ്റൊന്നുമല്ല സൂപ്പര്‍ താരത്തിന്റെ കാറുകളുടെ റെജിസ്‌ട്രേഷന്‍ നമ്പര്‍ 369 ആണ്. അല്ലാതെ താരത്തിന്റെ കാറുകളുടെ എണ്ണമല്ല.

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

ജാഗ്വര്‍ XJ, മിനി കൂപ്പര്‍ S, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഔഡി A7, ബിഎംഡബ്‌ള്യു E 46 M3 തുടങ്ങിയ താരത്തിന്റെ ആഢംബര കാറുകളുടെ നമ്പര്‍ 369 ആണ്.

MOST READ: തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്‌യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ മാരുതി 800 കാര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വാഹനങ്ങളോട് മാത്രമല്ല ക്യാമറയോടും ഫോണിനോടും താരത്തിന് കമ്പം ഏറെയാണ്.

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

ക്യാമറയിലും, ഫോണിലും പകര്‍ത്തുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ മമ്മൂട്ടി പങ്കുവെച്ച ഒരു ചിത്രം വൈറലാകുകയും ചെയ്തിരുന്നു. കാനന്‍ EOS R5 ക്യാമറ സ്വന്തമാക്കിയതായി അടുത്തിടെ താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

MOST READ: വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ അറിയാം

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

മലയാള താരങ്ങള്‍ക്കിടയില്‍ സെറ്റില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും മമ്മൂട്ടിയായിരുന്നു. ഇതിനെ കുറിച്ച് സംവിധായകന്‍ തുളസിദാസ് ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയ്ക്ക് 369 കാറുകളോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വൈറലാകുന്നു, വാസ്തവം ഇതാണ്

1996 -ല്‍ ആയിരം നാവുള്ള അനന്തന്റെ സെറ്റില്‍ അന്നത്തെ മോട്ടറോള ഫോണുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്.

Most Read Articles

Malayalam
English summary
369 Cars Owned by Mammootty is New Talk In The Social Media. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X