വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷതകൾ അറിയാം

ആരെയും മയക്കുന്ന രൂപവുമായി എത്തിയതോടെ പുത്തൻ മഹീന്ദ്ര ഥാറിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണി. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു എസ്‌യുവി വാഹനമായി ഇത് മാറി എന്നതാണ് യാഥാർഥ്യം.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

AX, LX എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും 2020 ഥാർ വരും ദിവസങ്ങളിൽ വിപണിയിൽ ഇടംപിടിക്കുക. അഡ്വഞ്ചർ പതിപ്പെന്ന വിശേഷണമാണ് AX മോഡലിന് ചേരുക. അതേസമയം LX ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു മെച്ചപ്പെട്ട ആഢംബര മോഡലും.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

കഴിഞ്ഞ മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സമയത്ത് ഉയർന്ന LX വകഭേദത്തെ മാത്രമാണ് പരിചയപ്പെടുത്തിത്. എന്നാൽ AX പെട്രോൾ സോഫ്റ്റ് ടോപ്പ് ഥാറിനെ ആദ്യ സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഈ വേരിയന്റിന് സ്റ്റീൽ വീലുകളാകും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുക എന്നതാണ് ശ്രദ്ധേയം.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

കൂടാതെ ശ്രദ്ധേയമാകുന്ന മറ്റൊരു കാര്യം മുൻവശത്ത് ഇടംപിടിച്ചിരിക്കുന്ന വ്യത്യസ്‌തമായ ഗ്രില്ലിന്റെ സാന്നിധ്യമാണ്. ഇത് കഴിഞ്ഞ മാസം അവതരണ വേളയിൽ മഹീന്ദ്ര പരിചയപ്പെടുത്തിയ മോഡലിൽ കണ്ട യൂണിറ്റ് അല്ല. ക്ലാസിക് ജീപ്പ് പ്രചോദിത ഗ്രില്ലാണ് AX പെട്രോൾ സോഫ്റ്റ് ടോപ്പ് പതിപ്പിന് ലഭിക്കുക എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

എന്നിരുന്നാലും പുതിയ ഥാറിനൊപ്പം വ്യത്യസ്ത ഗ്രിൽ ഓപ്ഷനുകൾ ഒരു എക്സ്ട്രാ ആക്സസറിയായി നൽകാൻ മഹീന്ദ്ര പദ്ധതിയിടുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടാംതലമുറ എസ്‌യുവിയുടെ AX, LX വേരിയന്റുകൾ ഒരേ എഞ്ചിൻ ഓപ്ഷനുകളാൽ തന്നെയായിരിക്കും പ്രവർത്തിക്കുക എന്നത് സ്വാഗതാർഹമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; വിപണിയിലേക്ക് ഉടനെന്ന് സൂചന

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

അതായത് 2.2 ലിറ്റർ നാല് സിലിണ്ടർ ഡീസലും പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ്, ഡയറക്ട് ഇഞ്ചെക്റ്റ് പെട്രോൾ എഞ്ചിനുകളും ഥാറിൽ മഹീന്ദ്ര വാഗ്‌ദാനം ചെയ്യും. പെട്രോൾ യൂണിറ്റ് 148 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മറുവശത്ത് ഓയിൽ ബർണർ 128 bhp പവറിൽ 300 Nm torque ആകും വികസിപ്പിക്കുക.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും കമ്പനി ആദ്യമായി വാഗ്‌ദാനം ചെയ്യാം. ഹാർഡ്‌ കോർ ഓഫ്-റോഡർ ആയതിനാൽ ഥാർ AX-ന് കൺവേർട്ടിബിൾ സോഫ്റ്റ് അല്ലെങ്കിൽ ഹാർഡ് ടോപ്പ് ഓപ്ഷനുകൾ ലഭിക്കും.

MOST READ: റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

അതോടൊപ്പം ബോണറ്റ് ലാച്ചുകൾ, ബ്ലാക്ക് ഫിനിഷ്ഡ് വെർട്ടിക്കൽ ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയാണ് പുറംഭാഗത്ത് കാണാൻ സാധിക്കുക. ട്യൂബുലാർ സ്റ്റീൽ സൈഡ് സ്റ്റെപ്പുകൾ, വീൽ ആർച്ച് ക്ലാഡിംഗ്, 245/75 സെക്ഷൻ ടയറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയും ഈ വേരിയന്റിന്റെ ഭാഗമാകും.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

ഇന്റീരിയറുകൾ ആറ് സീറ്റ് ലേഔട്ടിൽ 2 ഫ്രണ്ട് സീറ്റുകളും 4 സൈഡ് ഫേസിംഗ് സീറ്റുകളും 4-വേ മാനുവൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റുകളും ലഭ്യമായേക്കാം. കൂടാതെ ഡാഷ്‌ബോർ‌ഡിൽ മുൻ‌ യാത്രക്കാർ‌ക്കായി ഒരു ഗ്രാബ് ഹാൻ‌ഡിൽലും ഇടംപിടിക്കും.

വ്യത്യസ്‌ത ഗ്രില്ലും സ്റ്റീൽ വീലുകളും; ഥാർ AX സോഫ്റ്റ് ടോപ്പ് പെട്രോൾ വേരിയന്റിന്റെ സവിശേഷങ്ങൾ അറിയാം

ഓഫ്-റോഡ് ഉപയോഗത്തിനായി നീക്കം ചെയ്യാവുന്ന ഡോറുകൾ, ഡ്രെയിൻ പ്ലഗുകളുള്ള കഴുകാൻ സാധിക്കുന്ന ഫ്ലോർ, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, മുന്നിലും പിന്നിലും വെൽഡഡ് ഹുക്കുകൾ എന്നിവയും ഇതിന് ലഭിക്കും. ടൂൾ കിറ്റ് ഓർഗനൈസർ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, ഡേ-നൈറ്റ് റിയർ വ്യൂ മിറർ, ഇക്കോ മോഡ് ഉള്ള മാനുവൽ എസി എന്നിവയും പുത്തൻ ഥാറിലെ സവിശേഷതകളായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar AX Soft Top Petrol Spied Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X