വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ഈ വർഷത്തിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യൻ യുവനിരയ്ക്ക് പുതുതലമുറ ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ആ പ്രഖ്യാപനം ഇപ്പോൾ സഫലമാക്കിയിരിക്കുകയാണ് അദ്ദേഹം. ബൗളർമാരായ ടി.നടരാജനും ശാർദൂൽ താക്കൂറിനും കഴിഞ്ഞ ദിവസം വാഹനം കൈമാറിയിരുന്നു. ഇപ്പോഴിതാ മുഹമ്മദ് സിറാജിനും പുതുതലമുറ ഥാർ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര.

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

മുഹമ്മദ് സിറാജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇത്രയും മനോഹരമായ സമ്മാനത്തിന് നന്ദി അറിയിക്കാൻ എന്റെ പക്കൽ വാക്കുകളില്ലെന്നും, ആനന്ദ് സാറിന് നന്ദിയെന്നുമായിരുന്നു സിറാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

MOST READ: EQS പ്രീമിയം ഇലക്ട്രിക് സെഡാന്റെ കൂടുതല്‍ വിവരങ്ങളുമായി മെര്‍സിഡീസ് ബെന്‍സ്

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിനാൽ സിറാജിന് പകരം, തന്റെ സഹോദരനും അമ്മയും എത്തിയാണ് സമ്മാനം സ്വീകരിച്ചത്. സിറാജ്, ടി.നടരാജൻ, ശാർദൂൽ താക്കൂർ എന്നിവരെ കൂടാതെ വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്നി എന്നിവർക്കു കൂടി മഹീന്ദ്ര ചെയർമാൻ സമ്മാനം വാഗ്ദാനം ചെയ്തിരുന്നു.

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും പുതിയ ഉത്പ്പന്നമായ ഥാർ പോയ വർഷം അവസാനത്തോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: പിക്കപ്പ് ട്രക്കിന് പിന്നാലെ ഹമ്മർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് GMC

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

നാളിതുവരെ വാഹനത്തിന് വിപണിയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏകദേശം 40,000-ലധികം ബുക്കിംഗുകൾ വാഹനത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

മൂന്ന് വേരിയന്റുകളിൽ 9.80 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം വിലയ്ക്ക് ഥാർ ലഭ്യമാണ്. ആറ് കളർ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്. ഥാറിന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കുന്നു.

MOST READ: ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

2.0 ലിറ്റർ T-GDi എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 bhp കരുത്തും 300 Nm torque ഉം ആണ് പുറപ്പെടുവിക്കുന്നത്.

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിനുകൾ ജോടിയാക്കുന്നു. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യലുകളുള്ള ഷിഫ്റ്റ്-ഓൺ-ഫ്‌ലൈ ഫോർ-വീൽ ഡ്രൈവ് സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമുള്ള ഥാര്‍ AX സീരീസ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് LX സീരീസില്‍ മാത്രം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പെട്രോള്‍ എഞ്ചിന്‍ കോണ്‍ഫിഗറേഷനോടുകൂടിയ മാനുവല്‍ ട്രാന്‍സ്മിഷന്‍ LX വേരിയന്റ് നഷ്ടപ്പെടുത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Gifted New Thar SUV For Mohammed Siraj, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X