ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഇന്ത്യന്‍ വാഹന വിപണിയും ഇലക്ട്രിക് വാഹന മോഖലയിലേക്ക് അതിവേഗം ചുവടുവെയ്ക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള ചുവടുവെയ്പ്പ് ഏളുപ്പമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഇതിനോടകം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇരുചക്ര വാഹനവിപണിയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് പറയേണ്ടി വരും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

എന്നാല്‍ അധികം വൈകാതെ നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ പെട്രോള്‍, ഡീസല്‍ മോഡലുകളെ വൈദ്യുത ഭാവിയിലേക്ക് മാറ്റുകയാണ്. ചിലര്‍ അവരുടെ മുഴുവന്‍ ലൈനപ്പും സമീപഭാവിയില്‍ ഇവികള്‍ ഉള്‍ക്കൊള്ളാന്‍ പദ്ധതിയിടുന്നു.

MOST READ: ഓറയുടെ നവീകരിച്ച് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

പരിസ്ഥിതിയോടുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയും ആന്തരിക ജ്വലന എഞ്ചിനുകള്‍ മൂലമുണ്ടാകുന്ന മലിനീകരണവുമാണ് ഈ നീക്കത്തിന് പ്രചോദനമായത്. ഒരു ഇവിയുടെ പാരിസ്ഥിതിക ആഘാതവും സംശയാസ്പദമാണ്, പക്ഷേ ഇത് IC എഞ്ചിനുകളേക്കാള്‍ അല്പം മികച്ചതാണെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഇന്ത്യയിലെ ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോഴും അനുയോജ്യമായതില്‍ നിന്ന് വളരെ അകലെയാണെങ്കിലും ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് പരമ്പരാഗത കാറുകളേക്കാള്‍ കൂടുതലാണെങ്കിലും, ദിവസം തോറും ഒരു ഇലക്ട്രിക് കാര്‍ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രായോഗികമാവുകയാണ്.

MOST READ: നെക്സോണില്‍ നിന്നും ടച്ച്സ്‌ക്രീന്‍ ബട്ടണുകള്‍ നീക്കംചെയ്ത് ടാറ്റ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാങ്കേതികവിദ്യ വളരെയധികം വികസിച്ചു, ഇപ്പോള്‍ മികച്ച ശ്രേണിയും ചാര്‍ജിംഗ് ശേഷിയുമുള്ള കൂടുതല്‍ കാറുകള്‍ വിപണിയില്‍ ലഭിക്കുന്നു. 2021-ല്‍ കൂടുതല്‍ ഇവികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ചുവടുവെയ്ക്കും. അതില്‍ പ്രധാനപ്പെട്ട് അഞ്ച് ഇലക്ട്രിക് കാറുകള്‍ പരിചയപ്പെടാം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

മഹീന്ദ്ര eKUV100

കുറച്ചു കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മോഡലാണ് മഹീന്ദ്രയുടെ eKUV100. 2020 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച eKUV100 സാധാരണ KUV100-ന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പാണ്.

MOST READ: നിരത്തിലേക്ക് കുതിക്കാം, സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

IC എഞ്ചിന്‍ മോഡലിന്റെ അതേ അടിസ്ഥാന സിലൗറ്റ് ഇത് പങ്കിടുന്നു, പക്ഷേ ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ ഏരിയയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 54.4 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 40 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ചെറിയ ഇവിയില്‍ വരുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ശ്രേണിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 6 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. അതിവേഗ ചാര്‍ജിംഗ് ഓപ്ഷനും ലഭ്യമാകും. 8.2 ലക്ഷം രൂപ മുതലാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

MOST READ: ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫയർ ട്രക്കുമായി യുഎസിലെ അരിസോണ ഫയർ ഡിപ്പാർട്ട്മെന്റ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ടാറ്റ ആള്‍ട്രോസ് ഇവി

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ഉല്‍പ്പന്നം ആള്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പായിരുന്നു. സ്മാര്‍ട്ട് രൂപത്തിലുള്ള ഹാച്ച്ബാക്ക് ആഭ്യന്തര കാര്‍ നിര്‍മ്മാതാവിന്റെ വിജയകരമായ ഉല്‍പ്പന്നമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, അടുത്തിടെ പുറത്തിറക്കിയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റെഗുലര്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇതിനകം കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ കുറച്ച് ഇവി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ആള്‍ട്രോസ് ഇവിയും എത്തിച്ച് ശ്രേണി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

മെര്‍സിഡീസ് ബെന്‍സ് EQS

ഈ വര്‍ഷം ഏപ്രില്‍ 15-ന് മെര്‍സിഡീസ് EQS ആഗോളതലത്തില്‍ അരങ്ങേറുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ മുന്‍നിര ഇവി ആയിരിക്കും, അത് S ക്ലാസിന് തുല്യമായിരിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഭാവിയില്‍ കൂടുതല്‍ ഇവികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് ആഡംബര സെഡാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 700 കിലോമീറ്ററിലധികം ദൂരം EQS നല്‍കുമെന്നും മെര്‍സിഡീസ് അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ EQC ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചുകൊണ്ട് മെര്‍സിഡീസ് ബെന്‍സ് ഇലക്ട്രിക് ശ്രേണിയിലേക്ക് രംഗപ്രവേശം ചെയ്തത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

വോള്‍വോ XC40 റീചാര്‍ജ്

വോള്‍വോ XC40 തുടക്കത്തില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കുറച്ചു കഴിഞ്ഞപ്പോള്‍ കമ്പനി ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കി അതിന്റെ സ്ഥാനത്ത് ഒരു പെട്രോള്‍ എഞ്ചിന്‍ കൊണ്ടുവന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഇപ്പോള്‍ ഇന്ത്യയില്‍ XC40-ന്റെ മൂന്നാമത്തെ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്, ഇത് ഓള്‍-ഇലക്ട്രിക് ആയിരിക്കും. ബ്രാന്‍ഡില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഇവിയായിരിക്കും XC40 റീചാര്‍ജ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാല്‍ പ്രവര്‍ത്തിക്കുന്ന XC40 റീചാര്‍ജ് 402 bhp കരുത്ത് ഉത്പാദിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഏകദേശം 4.9 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് വോള്‍വോ അവകാശപ്പെടുന്നു. 78 കിലോവാട്ട്‌സ് ബാറ്ററിയുള്ള ഇത് പൂര്‍ണ ചാര്‍ജില്‍ 418 കിലോമീറ്റര്‍ പരിധിയും വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

ഔഡി ഇ-ട്രോണ്‍

ഔഡിയുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് എസ്‌യുവിയാണ് ഇ-ട്രോണ്‍. ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു ഇവി ആയിരുന്നിട്ടും, ഔഡി ശ്രേണിയിലെ മറ്റ് മോഡലുകള്‍ക്ക് സമാനമായ ഡിസൈന്‍ സൂചനകള്‍ ഇതിന് ലഭിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

സ്മാര്‍ട്ട് ലുക്കിംഗ് എല്‍ഇഡി ഹെഡ്‌ലാമ്പുകളുമായാണ് ഇത് വരുന്നത്, പിന്നില്‍ കണക്റ്റുചെയ്ത ടെയില്‍ ലൈറ്റ് ലഭിക്കും. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഇത് മുന്നോട്ട് കൊണ്ടുപോകും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

കൂടാതെ 210 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Audi e-Tron To Tata Altroz EV, Find Here Some Upcoming Electric Cars In India. Read in Malayalam.
Story first published: Sunday, April 4, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X