Just In
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 13 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- News
ഇവരൊക്കെയാണ് യഥാര്ഥ വൈറസുകള്; കൊറോണ കാലത്തെ ആഘോഷങ്ങള്ക്കെതിരെ സംവിധായകന് ബിജു
- Movies
നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന് പ്രയാസം- കീറോണ് പൊള്ളാര്ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില് മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിരത്തിലേക്ക് കുതിക്കാം, സഫാരി അഡ്വഞ്ചർ പേഴ്‌സണ വേരിയന്റിന്റെ ഡെലിവറി ആരംഭിച്ച് ടാറ്റ
അടുത്തിടെ ഇന്ത്യൻ വിപണി കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ടാറ്റ സഫാരിയുടെ രണ്ടാംവരവ്. പ്രാരംഭ ഘട്ടത്തിൽ തന്നെ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടാനും മോഡലിനായി.

വിൽപ്പനയ്ക്ക് എത്തിയ ആദ്യമാസം തന്നെഏഴ് സീറ്റർ എസ്‌യുവിയുടെ 1,700 യൂണിറ്റുകൾ രാജ്യത്തുടനീളം വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചിരുന്നു. എന്നാൽ അവതരണവേളയിൽ ഏറെ ശ്രദ്ധേയമായ ഒരു വേരിയന്റു കൂടിയുണ്ടായിരുന്നു സഫാരിക്ക്.

XE, XM, XT, XT +, XZ, XZ + എന്നിവ പോലുള്ള വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 2021 ടാറ്റ സഫാരി ശ്രേണിയുടെ മുകളിൽ ഇടംപിടിച്ച ടോപ്പ് എൻഡ് വകഭേദമായിരുന്ന അഡ്വഞ്ചർ പേഴ്‌സണ ആയിരുന്നു അത്.
MOST READ: ഗ്രീൻ റാപ്പിൽ അഗ്രസ്സീവ് ലുക്കിൽ അണിഞ്ഞെരുങ്ങി മോൺസ്റ്റർ ക്രെറ്റ

കാഴ്ച്ചയിലെ വ്യത്യസ്‌തത തന്നെയാണ് അഡ്വഞ്ചർ പേഴ്‌സണ എഡിഷനെ ഏറെ ശ്രദ്ധനേടാൻ സഹായിച്ചതും. ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി പ്രീമിയം എസ്‌യുവി ചില വേരിയന്റുകൾക്കായി കാത്തിരിപ്പ് കാലയളവ് രണ്ട് മാസം വരെ നീണ്ടുനിൽക്കുന്നതാണ്.

ഉപഭോക്താക്കൾ XZ + പതിപ്പിനേക്കാൾ അഡ്വഞ്ചർ പേഴ്സണ വേരിയന്റിന് മുൻഗണന നൽകുന്നതാണ് ഡീലർമാർ വ്യക്തമാക്കുന്നത്. ഇപ്പോൾ 2021 ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണയുടെ ഡെലിവറികൾ രാജ്യത്തുടനീളം ആരംഭിച്ചിരിക്കുകയാണ് കമ്പനി.
MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

സാധാരണ മോഡലിൽ നിന്ന് വ്യത്യസ്‌തമായി അഡ്വഞ്ചർ പേഴ്സണ മോഡലിന് സവിശേഷമായ ബാഹ്യവും ഇന്റീരിയർ വിശദാംശങ്ങളും ഉണ്ട്. അത് ഒരു പ്രത്യേക ബ്ലൂ കളർ ഓപ്ഷനിലും തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിന് Rs. 20.20 ലക്ഷം മുതൽ 21.45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

കൂടാതെ ഒരു കൂട്ടം കംഫർട്ട്, സുരക്ഷാ സവിശേഷതകൾ അടങ്ങിയ ഒരു കൂട്ടം സംവിധാനങ്ങളും ഈ വകഭേദത്തിന്റെ പ്രത്യേകതയാണ്. ഫ്രണ്ട് ഗ്രിൽ, മേൽക്കൂര റെയിലുകൾ, ബമ്പർ, അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള ബ്ലാക്ക് ഔട്ട് എക്സ്റ്റീരിയർ ഘടകങ്ങളുമായാണ് ഇത് വരുന്നത്.
MOST READ: അർഹതയ്ക്ക് അംഗീകാരം, നടരാജന് ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

XZ, XZ + പതിപ്പുകളിലെ ഓയിസ്റ്റർ വൈറ്റ് അപ്ഹോൾസ്റ്ററിയിൽ നിന്ന് വ്യത്യസ്തമായി ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് തീംഎന്നിവ ഉപയോഗിച്ചാണ് അഡ്വഞ്ചർ പേഴ്സണയെ ടാറ്റ ഒരുക്കിയിരിക്കുന്നത്.

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി, ഒൻപത് സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, EPB, ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഐസോഫിക്സ് എന്നിവയാണ് ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണയിലെ ചില പ്രധാന സവിശേഷതകൾ.

ചൈൽഡ് സീറ്റ് ആങ്കർ, ടെറൈൻ റെസ്പോൺസ് മോഡുകൾ, ഓപ്‌ഷണൽ മിഡിൽ-റോ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണം എന്നിവയും ഈ ടോപ്പ്-എൻഡ് വേരിയന്റിന്റെ പ്രത്യേകതയാണ്.

ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണയ്ക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് പരമാവധി 170 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം.