ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

ഇന്ത്യക്കായുള്ള സെൽറ്റോസിനെ ഒന്ന് മിനുക്കിയിറക്കുകയാണ് കിയ. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തരംഗം സൃഷ്‌ടിച്ച മോഡലായിരുന്നെങ്കിലും പുത്തൻ ക്രെറ്റ എത്തിയതോടെ ചിത്രം മാറി. എങ്കിലും ബ്രാൻഡിന് ഒരു ശക്തമായ അടിത്തറ നൽകാൻ എസ്‌യുവിക്ക് സാധിച്ചു.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

അതിനാൽ തന്നെ വിപണിയിൽ എത്തിയിട്ട് രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ സെൽറ്റോസിനെ ചെറുതായൊന്ന് പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 2021 ഏപ്രിൽ 27 ന് പുതുക്കിയ വാഹനത്തെ രാജ്യത്തിനായി സമർപ്പിക്കും.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ ബ്രാൻഡ് ലോഗോയും ഒരു കൂട്ടം പുതിയ സവിശേഷതകളും ഉപയോഗിച്ചാണ് കിയ സെൽറ്റോസിനെ പരിഷ്ക്കരിക്കുന്നത്. എന്നിരുന്നാലും അഭ്യൂഹങ്ങൾക്ക് വിരുദ്ധമായി പനോരമിക് സൺറൂഫ് സവിശേഷത 2021 കിയ സെൽറ്റോസിലെ സവിശേഷത പട്ടികയുടെ ഭാഗമാകില്ല.

MOST READ: കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

പനോരമിക് സൺറൂഫ് 2021 കിയ സെൽറ്റോസിൽ പ്രധാനവാർത്തകൾ സൃഷ്ടിക്കുന്നതിന്റെ കാരണം ഈ സവിശേഷത സെഗ്‌മെന്റിൽ വളരെ പ്രചാരമുള്ളതും നിരവധി എതിരാളികൾ വാഗ്ദാനം ചെയ്യുന്നതിനാലുമാണ്. കൊറിയൻ സഹോദരൻ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയെല്ലാം ഇത് വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

എന്നിരുന്നാലും കിയ സെൽറ്റോസിന് ഒരു ഇലക്ട്രിക് സൺറൂഫായിരിക്കും സമ്മാനിക്കുക. അത് 2021 പതിപ്പിൽ ഓഫർ ചെയ്യുന്നത് തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ കിയ എസ്‌യുവിയുടെ എതിരാളികൾക്ക് ഒരു മേൽകൈ നേടാനായേക്കും.

MOST READ: ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

എന്നിരുന്നാലും സെഗ്മെന്റിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയെ മാറ്റിനിർത്തിയാൽ എം‌ജി ഹെക്ടറും ടാറ്റ ഹാരിയറും പ്രതിമാസ വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിൽ സെൽ‌റ്റോസിനേക്കാൾ ഏറെ പിന്നിലാണ്.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

ക്രെറ്റ പ്രതിമാസം ശരാശരി 12,000 യൂണിറ്റുകൾ വിൽക്കുമ്പോൾ സെൽറ്റോസ് രണ്ടാം സ്ഥാനത്ത് നിൽക്കുകയും എല്ലാ മാസവും 8000 യൂണിറ്റുകൾ നിരത്തിലെത്തിക്കുന്നുണ്ട്. കിയ സെൽറ്റോസ് ഇനിയും ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സവിശേഷതകളുള്ള എസ്‌യുവിയായി തുടരും.

MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

ഇതിനകം തന്നെ ഫാൻസി, ടെക് ഫ്രണ്ട്‌ലി ഓഫറുകൾ ഉൾക്കൊള്ളിച്ചാണ് കൊറിയൻ ബ്രാൻഡ് എസ്‌യുവി വിപണനം ചെയ്യുന്നത്. കമ്പനിയുടെ ഒരു പുതിയ ദിശ അടയാളപ്പെടുത്തുന്ന പുതിയ കിയ ലോഗോയ്‌ക്കൊപ്പം മോഡൽ എത്തും.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

അതോടൊപ്പം തന്നെ സൂക്ഷ്മമായ സ്റ്റൈലിംഗ് പുനരവലോകനങ്ങൾ കാണുമെന്നും പ്രതീക്ഷിക്കാം. പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യാത്തതിനാൽ പുതിയ സെൽറ്റോസ് എസ്‌യുവിയുടെ വിലയിൽ ഗണ്യമായ വർധനവ് കിയ ഇന്ത്യ നൽകില്ലെന്നും പ്രതീക്ഷിക്കാം.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

മോഡൽ ശ്രേണി നിലവിൽ 9.89 ലക്ഷത്തിന്റെ പ്രാരംഭ വിലയിലാണ് ആരംഭിക്കുന്നത്. ടോപ്പ്-എൻഡ് GTX+ വേരിയന്റിനായി 16.89 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

അടുത്തിടെ കിയ ഇന്ത്യ സെൽറ്റോസിലെ HTX പ്ലസ് ഓട്ടോമാറ്റിക് പതിപ്പിനെ നിശബ്ദമായി നിർത്തലാക്കി. ഡിമാൻഡ് അടിസ്ഥാനമാക്കി ലൈനപ്പ് യുക്തിസഹമാക്കുന്നതിനാണ് നീക്കം. ഈ വേരിയന്റിനായി ബുക്കിംഗ് സ്വീകരിക്കുന്നതും നിർത്തിയെങ്കിലും നിലവിലുള്ള ബുക്കിംഗുകൾ പൂർത്തിയാക്കാനാണ് തീരുമാനം.

Most Read Articles

Malayalam
English summary
New Updated 2021 Kia Seltos SUV Will Not Offer The Panoramic Sunroof. Read in Malayalam
Story first published: Sunday, April 4, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X