ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

2021 മാർച്ചിൽ 7,746 യൂണിറ്റ് വാഹനങ്ങൾ നിരത്തിലെത്തിച്ച് ഫോർഡ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 3,519 യൂണിറ്റായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ ഇത് 120 ശതമാനത്തിന്റെ വർധനവിനാണ് കമ്പനി ഇപ്പോൾ സാക്ഷ്യംവഹിച്ചിരിക്കുന്നത്.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

2021 ഫെബ്രുവരിയിലെ 5,775 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴും ഫോർഡിന് പ്രതിമാസ വിൽപ്പനയിൽ 34 ശതമാനം വളർച്ച കൈമുതലായുണ്ട് എന്നതും ഏറെ ശ്രദ്ധേയമാകുന്നുണ്ട്. അമേരിക്കൻ ബ്രാൻഡിന്ഖെ മൊത്തം വിപണി വിഹിതം കഴിഞ്ഞ മാസം 2.4 ശതമാനമായിരുന്നു.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ഹോണ്ട, എം‌ജി, നിസാൻ, ഫോക്‌സ്‌വാഗൺ, ജീപ്പ്, സ്കോഡ എന്നിവയേക്കാൾ 2021 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എട്ടാമത്തെ കാർ നിർമാതാക്കളായി മാറാനും ഫോർഡിന് സാധിച്ചത് നേട്ടമായി. ഇക്കോസ്പോർട്ട് വളരെക്കാലമായി ബ്രാൻഡിന്റെ ആശ്വാസമേകുന്ന മോഡലാണ്.

MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

അടുത്തിടെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ ഇല്ലാത്ത പുതിയ SE വേരിയന്റിനെ കമ്പനി വിപണിയിൽ പുറത്തിറക്കിയിരുന്നു. അതോടൊപ്പം കുറച്ച് പുതിയ സവിശേഷതകളും വാഹനത്തിൽ കൂട്ടിച്ചേർത്താണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ഇക്കോസ്‌പോർട്ടിനുപുറമെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി എൻഡവറും ഫോർഡിന് കരുത്തേകുന്നു. ഫ്രീസ്റ്റൈൽ സിയുവിയ്‌ക്കൊപ്പം ആഭ്യന്തരമായി ഫിഗൊ ഹാച്ച്ബാക്ക്, ആസ്പയർ സബ്-നാല് മീറ്റർ സെഡാൻ എന്നിവയും ബ്ലൂ ഓവൽ ശ്രേണിയിലെ സാന്നിധ്യങ്ങളാണ്.

MOST READ: ഇനിയും മുന്നോട്ട്, മാഗ്നൈറ്റിന്റെ 10,000 യൂണിറ്റ് ഉത്പാദനം പൂർത്തിയാക്കി നിസാൻ

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

അധികം വൈകാതെ തന്നെ ഫോർഡ് ഇക്കോസ്പോർട്ടിന്റെ പുതിയൊരു മോഡലിനെ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള പങ്കാളിത്തം പൂർണമായി പിൻവലിച്ച കമ്പനി ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തനങ്ങൾ തുടരും.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ആഭ്യന്തര വിപണിയിൽ ഫോർഡിന് തീർച്ചയായും കൂടുതൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഹോമോലോഗേഷൻ ഇളവുകൾ ഉപയോഗിച്ചുകൊണ്ട് ബ്രാൻഡിന് ഈ വർഷാവസാനം റേഞ്ചർ റാപ്‌റ്റർ വിപണിയിലെത്തിക്കാൻ കഴിയും.

MOST READ: ക്രെറ്റ, വെന്യു മോഡലുകൾ തിളങ്ങി; മാർച്ചിൽ വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

കൂടാതെ ഈ വർഷം തന്നെ ഫോർഡ് ഇന്ത്യയിലും ഫെയ്‌സ്‌ലിഫ്റ്റഡ് മുസ്താംഗിനെയും വിപണിയിലെത്തിക്കും. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ബ്ലൂ ഓവൽ മോഡലാണ് പ്രീമിയം എസ്‌യുവി നിരയിൽ ഇടംപിടിക്കാനൊരുങ്ങുന്ന ടെറിട്ടറി.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ഫോർഡ് ടെറിട്ടറി നിലവിൽ ഫിലിപ്പീൻസിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലാണിത്. പുതിയ നിയമപ്രകാരം പ്രാദേശിക ഹോമോലോഗേഷൻ പ്രക്രിയയിലൂടെ കടന്നുപോകാതെ 2,500 യൂണിറ്റുകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

അതിൽ ഈ വഴി ടെറിട്ടറിയെ ഇന്ത്യയിൽ പരിചയപ്പെടുത്താനുള്ള ഫോർഡിന്റെ മികച്ച വഴിയാണ്. 4,580 മില്ലീമീറ്റർ നീളവും 1,936 മില്ലീമീറ്റർ വീതിയും 1,674 മില്ലീമീറ്റർ ഉയരവും 2,716 മില്ലീമീറ്റർ വീൽബേസുമാണ് ഈ എസ്‌യുവി മോഡലിന്റെ പ്രധാന സവിശേഷത.

ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഫോർഡ് ടെറിട്ടറിയുടെ ഹൃദയം. ഇത് 143 bhp കരുത്തിൽ 225 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സിവിടി ഗിയർബോക്‌സ് ഓപ്ഷനായിരിക്കും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുക.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Sales Increased By 120 Percent In March 2021. Read in Malayalam
Story first published: Friday, April 2, 2021, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X