ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണി അതിവേഗം മുന്നേറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. എല്ലാ സെഗ്‌മെന്റുകളിലും ഇപ്പോൾ തെരഞ്ഞെടുക്കാനാവുന്ന നിരവധി മോഡലുകളുടെ കുത്തൊഴുക്കും ഈ പ്രതിഭാസത്തിന്റെ നേർക്കാഴ്ച്ചയാണ്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ഇതെല്ലാം ഒരു കാർ വാങ്ങുന്നവർക്ക് ഒരു നല്ല കാര്യമാണെങ്കിലും എല്ലാ മോഡലുകളും നിർദ്ദിഷ്ട വിഭാഗത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ അത്ര പ്രാപ്‌തമല്ല എന്നതും ഒരു യാഥാർഥ്യമാണ്. മാത്രമല്ല വിൽപ്പന മോശമായതിനാൽ ഉൽപ്പന്നം നിർത്തുകയല്ലാതെ കമ്പനികൾക്ക് മറ്റ് മാർഗങ്ങളുമില്ല.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

എങ്കിലും ആദ്യ കാഴ്ച്ചയിൽ തന്നെ ജനഹൃദയങ്ങളിൽ കയറിക്കൂടാനായില്ലെങ്കിൽ പിന്നെ വിജയം കണ്ടെത്തുക വളരെ പ്രയാസമാണ്. അത്തരം നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടുതാനും. മിടുക്കൻ കാറുകളാണെങ്കിലും ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ ചില മോഡലുകളെ ഒന്ന് പരിചയപ്പെട്ടാലോ?

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

1. മാരുതി സുസുക്കി ഇഗ്നിസ്

ഒരു രസകരമായ രൂപത്തിലുള്ള കോം‌പാക്‌ട് ഹാച്ച്ബാക്കാണ് മാരുതി സുസുക്കി ഇഗ്നിസ്. റിറ്റ്സ് എന്ന മോഡലിന് പകരക്കാരനായി എത്തിയ താരത്തിന് കാര്യമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. എതിരാളികളിൽ കാണുന്ന മറ്റെന്തിൽ നിന്നും വ്യത്യസ്തമായി പാരമ്പര്യേതര രസകരമായ അകത്തളവും ഇഗ്നിസിന് അവകാശപ്പെടാനുള്ളതാണ്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

4.95 മുതൽ 7.36 ലക്ഷം വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് പ്രേമികൾക്കായി അഞ്ച് സ്പീഡ് എ‌എം‌ടി ഗിയർ‌ബോക്സും മാരുതി ഒരുക്കിയിട്ടുണ്ട്.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

2. നിസാൻ കിക്‌സ്

നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് നിസാൻ കിക്‌സ് എത്തിയത്. തരംതാഴ്ത്താൻ ഇതിലും വലിയൊരു കാരണം വേറെന്തു വേണം.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ഇക്കാര്യം തന്നെയാണ് നിസാൻ കിക്‌സിന് വിനയായതും. മികച്ച എഞ്ചിനും പെർഫോമൻസും ഉണ്ടെങ്കിലും ഈ ക്രോസ്‌ഓവർ ശൈലിയുള്ള മോഡലിലേക്ക് അധികമാരും എത്തുന്നില്ല. മിടുക്കും, കേമത്തവുമുണ്ടെങ്കിലും ഈ ശകുനത്തിൽ നിന്നും കരകയറാൻ കിക്‌സിന് സാധ്യമല്ല.

MOST READ: കോടികൾ വിലമതിക്കുന്ന ലാലേട്ടന്റെ ടൊയോട്ട കാറുകൾ

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

9.49 ലക്ഷം മുതൽ 14.64 ലക്ഷം രൂപ വരെയാണ് വാഹനത്തിന് മുടക്കേണ്ട എക്സ്ഷോറൂം വില. കൂടാതെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു എത്തിം കിക്‌സിന്റെ പ്രത്യേകതയാണ്. ഈ 1.3 ലിറ്റർ HR13 എഞ്ചിൻ 156 bhp പവറും 254 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

3. മാരുതി സുസുക്കി എസ്-ക്രോസ്

സുസുക്കി ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ നിർമിച്ച രണ്ട് മാരുതി സുസുക്കി കാറുകളിൽ ഒന്നാണ് എസ്-ക്രോസ്. അതായത് മാരുതി ഇന്ത്യയുടെ നിരയിലെ ഏറ്റവും നിർമാണ നിലവാരമുള്ള മോഡലെന്ന് സാരം. പലർക്കും അറിയാൻ വഴിയില്ലാത്ത ഇക്കാര്യം തന്നെയാണ് എസ്-ക്രോസിന്റെ മേന്മയും.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

ഡീസൽ കാറായാണ് വിപണിയിൽ എത്തിയതെങ്കിലും നിലവിൽ പെട്രോൾ എഞ്ചിനിൽ മാത്രമാണ് എസ്-ക്രോസ് ലഭ്യമാക്കിയിരിക്കുന്നത്. 1.5 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, ഇത് 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എസ്-ക്രോസിന്റെ എക്സ്ഷോറൂം വില. തരംതാഴ്ത്തി കിടക്കുന്ന മോഡലുകളിൽ പ്രധാനിയാണെങ്കിലും പ്രതിമാസം മോശമല്ലാത്തൊരു വിൽപ്പനയും സ്വന്തമാക്കാൻ എസ്-ക്രോസിന് സാധിക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

4. മഹീന്ദ്ര മറാസോ

ഇന്ത്യൻ വിപണിയിലെ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കുമുള്ള മഹീന്ദ്രയുടെ ഉത്തരമായാണ് മറാസോയെ കമ്പനി വിപണിയിൽ എത്തിച്ചത്. തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച എതിരാളികൾക്കിടയിൽ പിടിച്ചുനിക്കാനും മറാസോയോക്ക് സാധിച്ചില്ല.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

മികച്ച വാഹനമാണ് ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ മാസ് മാർക്കറ്റ് പ്രീമിയം എം‌പിവികളിലൊയ മഹീന്ദ്ര മറാസോ എന്നതിൽ തർക്കമൊന്നും വേണ്ട. മികച്ച നിർമാണ നിലവാരവും ഡീസൽ എഞ്ചിനുമുണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ്, പെട്രോൾ എഞ്ചിൻ എന്നിവയുടെ അഭാവം എംപിവിക്ക് തിരിച്ചടിയായി.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

12.03 ലക്ഷം മുതൽ 14.12 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയാണ് മറോസോയ്ക്ക് ഉള്ളത്. തിരിച്ചടികൾക്ക് പകരമായി പെട്രോൾ എഞ്ചിൻ വേരിയന്റും ഒരു എഎംടി ഗിയർബോക്‌സ് ഓപ്ഷനും നൽകി എംപിവിയുടെ മാറ്റുകൂട്ടാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

5. മഹീന്ദ്ര ആൾട്യൂറാസ് G4

28.74 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മഹീന്ദ്ര ആൾട്യൂറാസ് G4 നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയാണ്. സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഫോർവീൽ ഡ്രൈവ് എസ്‌യുവി കൂടിയാണിത്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 31.74 ലക്ഷം രൂപയാണ് മുടക്കേണ്ടത്. കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ റെക്സ്റ്റണിന്റെ പുനർനിർമിച്ച വാഹനമാണ് ആൾട്യൂറാസ് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിൽ തരംതാഴ്ത്തിയ മിടുക്കൻ കാറുകൾ; ഇഗ്നിസ് മുതൽ മറാസോ വരെ

പരമാവധി 181 bhp പവറിൽ 420 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ എന്നീ ശക്തരായ എതിരാളികൾ തന്നെയാണ് മഹീന്ദ്രയുടെ ഈ വാഹനത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണവും.

Most Read Articles

Malayalam
English summary
Best Underrated Cars Currently Available In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X