ബിജു മേനോന്‍റെ റെയ്ഞ്ച് എത്ര?

ബിജു മേനോനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള കെമിസ്ട്രിയും ബയോളജിയുമാണ് ഇപ്പോള്‍ മലയാള സിനിമയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. രണ്ടുപേരും കൂടിയാല്‍ പടം വിജയിക്കുമെന്ന ഒരു വിശ്വാസം പൊതുവില്‍ പടര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞാനെന്തെങ്കിലും അഭിപ്രായം പറയുന്നത് നിങ്ങളിഷ്ടപ്പെട്ടെന്നു വരില്ല. അതിനാല്‍ ഇവന്മാരുടെ വണ്ടികളെക്കുറിച്ച് പറയാം.

റേയ്ഞ്ച് റോവര്‍ 2013 ചിത്രങ്ങള്‍

വണ്ടികളുടെ കാര്യത്തില്‍ കുഞ്ചാക്കോയും ബിജു മേനോനും തമ്മില്‍ കാര്യമായൊരു കെമിസ്ട്രിയുണ്ട്. രണ്ടുപേരും ആഡംബര വാഹനങ്ങളുടെ കടുത്ത ആരാധകരാണ്. കുഞ്ചാക്കോ ബോഹന്‍റെ വണ്ടിയെക്കുറിച്ച് (ചാക്കോച്ചന്‍റെ കാര്‍) നേരത്തെ നമ്മള്‍ സംസാരിച്ചതാണ്. ഇപ്പോള്‍ ബിജുമേനോന്‍റെ വണ്ടിയെക്കുറിച്ച് പറയാം.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ ഇവോക്ക് ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ നിലവില്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ഈ ബ്രിട്ടിഷ് കമ്പനിയുടെ വാഹനങ്ങള്‍ക്ക് ലോകത്തെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്. സ്റ്റൈലിംഗിലും പ്രകടനത്തിലും താരതമ്യത്തിനതീതമായ നിര്‍മികളാണ് ഇവ. ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ ഇവോക്ക് നാല് പതിപ്പുകളാണ് ഈ എസ്‍യുവിക്കുള്ളത്. ഇതില്‍ രണ്ട് എന്‍ജിന്‍ പതിപ്പുകളുണ്ട്. ഡീസല്‍ എന്‍ജിനാണ് എല്ലാ പതിപ്പുകള്‍ക്കുമുള്ളത്

Image Source

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

പതിപ്പുകള്‍

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്യുവര്‍ 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്രസ്റ്റിജ് 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.0

രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് ഉള്ളത്. 2.2 ലിറ്റര്‍ എന്‍ജിനും 2 ലിറ്ററിന്‍റെ മറ്റൊരെന്‍ജിനും. 2.2 ലിറ്റര്‍ എന്‍ജിന്‍ ലിറ്ററിന് 8.14 കിമി മൈലേജ് നല്‍കുമ്പോള്‍ 2 ലിറ്റര്‍ എന്‍ജിന്‍ 7.4 കിമി മൈലേജ് നല്‍കുന്നു.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

എക്സ്റ്റീരിയര്‍ നിറങ്ങള്‍ ഫിജി വൈറ്റ് മാത്രമാണ് സോളിഡ് നിറമായിട്ടുള്ളത്. മെറ്റാലിക്കിലാണ് മറ്റുള്ളവ. അവ ഇനി വായിക്കാം.

എക്സ്റ്റീരിയര്‍ നിറങ്ങള്‍

ബാള്‍ടിക് ബ്ലൂ

കോലിമ ലൈം

ഗാല്‍വേ ഗ്രീന്‍

ഇന്‍ഡസ് സില്‍വര്‍

ഇപനീമ സാന്‍ഡ്

മോറിറ്റിയസ് ബ്ലൂ

ഓര്‍ക്നി ഗ്രേ

സാന്‍റോരിനി ബ്ലാക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ആരെയും ആകര്‍ഷിക്കുന്ന മസിലന്‍ ശരീരമാണ് ഇവോക്കിനുള്ളത്. നിരത്തിലിറക്കിയാല്‍ ഇവനില്‍ ഒന്നു കണ്ണുവെക്കാതെ ഒരാള്‍ക്കും മുമ്പോട്ട് നീങ്ങാനാവില്ല.

ഇലക്ട്രിക് അഡ്ജസ്റ്റമെന്‍റുള്ള എക്സ്റ്റീരിയര്‍ മിററില്‍ പഢില്‍ ലാമ്പുകള്‍ കാണാവുന്നതാണ്. ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, മെമറി ഫങ്ഷന്‍ എന്നിവയും ഇതില്‍ സന്നാഹപ്പെടുത്തിയിരിക്കുന്നു.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

എക്സ്റ്റീരിയര്‍ സൗന്ദര്യം സിനണ്‍ എല്‍ഇഡി ഹെഡ്‍ലാമ്പുകളാണ് വാഹനത്തിന്. റിയര്‍ പാര്‍ക്കിംഗ് എയ്‍ഡ് ഘടിപ്പിച്ചിരിക്കുന്നു.

ഈ വാഹനത്തിന് ഇന്‍ഫ്രാറെഡ് റിഫ്ലക്ടിവ് കോട്ടിംഗ് ഉള്ള ഗ്ലാസുകളുണ്ട്. വാഹനത്തിനകത്ത് തണുപ്പ് പ്രദാനം ചെയ്യാന്‍ ഈ സന്നാഹം ഉപകരിക്കും.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

എക്സ്റ്റീരിയര്‍ സൗന്ദര്യം മഴസംവേദകത്വമുള്ള വിന്‍ഡ്‍സ്‍‍ക്രീന്‍ വൈപ്പറുകളാണ് ഇവോക്കിനുള്ളത്. ഹീറ്റഡ് റിയര്‍ സ്ക്രീന്‍, റൂഫ് സ്പോയ്‍ലര്‍ എന്നിവയും പ്രത്യേകതകളാണ്. 17 ഇഞ്ച് സ്പാര്‍ക്ള്‍ സില്‍വര്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് നാല് പതിപ്പുകള്‍ക്കും സ്റ്റാന്‍ഡേഡാണ്. പ്യുവര്‍ പതിപ്പില്‍ പനോരമിക് റൂഫ് ലഭ്യമാണ്.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ഇന്‍റീരിയര്‍ മൂന്ന് നിറങ്ങളില്‍ ലഭിക്കുന്നു.

എസ്പ്രസ്സോ ഗ്രെയ്ന്‍ഡ് ലതര്‍

എബണി ഗ്രെയ്ന്‍ഡ് ലതര്‍

സിറസ്/ല്യൂനാര്‍ ഗ്രെയ്ന്‍ഡ് ലതര്‍

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

മികച്ച സുഖസൗകര്യങ്ങള്‍ വാഹനത്തിനകത്ത് ഒരുക്കിയിരിക്കുന്നു. മള്‍ടി ഫങ്ഷന്‍ എച്ച്ഡി കളര്‍ ഡിസ്പ്ലേ അടക്കമുള്ളവ. ഇന്‍റീരിയര്‍ മൂഡ് ലൈറ്റിംഗ് എങ്ങനെ വേണമെങ്കിലും സെറ്റ് ചെയ്യാവുന്നതാണ്. ഓക്സ്ഫഡ് ലതര്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലുകളാണുള്ളത്.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്. 2.2 ലിറ്റര്‍ എന്‍ജിന്‍ 187.40 കുതിരകളുടെ കരുത്ത് പകരുന്നു. 2 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 236.71 കുതിരകളുടെ ശേഷിയാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റീയറിംഗ് വീലില്‍ ഷിഫ്റ്റ് കണ്‍ട്രോള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാന്വലായി ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ ഇത് സഹായകമാകും.

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

ബിജു മേനോന്‍റെ റെയ്ഞ്ച് റോവര്‍ ഇവോക്ക്

വിലകള്‍ (ദില്ലി എക്സ്ഷോറൂം)

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്യുവര്‍ 2.2 - 45,00,000

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.2 - 51,00,000

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്രസ്റ്റിജ് 2.2 - 53,00,000

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.0 - 58,00,000

കമലഹാസന്‍റെ പാതി മൃഗം

Most Read Articles

Malayalam
English summary
Malayalam movie actor Biju Menon owns a Range Rover Evoque SUV.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X