ചാക്കോച്ചന്‍റെ എക്സ്ട്രാഓര്‍ഡിനറി കാര്‍

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2012/audi-q5-review-001721.html">Next »</a></li></ul>

എക്സ്ട്രാ ഓര്‍ഡിനറിയായി ഒന്നും ഉണ്ടായിരുന്നില്ല ചാക്കോച്ചന്‍റെ കയ്യില്‍. അനിയത്തിപ്രാവ് പോലൊരു സിനിമയില്‍ അങ്ങനത്തെ അഹങ്കാരം കാണിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അധികകാലം പഞ്ചാരക്കുട്ടനായി ജീവിക്കാന്‍ ഒരാളെയും മലയാള സിനിമ അനുവദിച്ചിട്ടില്ല. ശങ്കറിനെപ്പോലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ചാക്കോച്ചനും പ്രസ്തുത ഗതി വന്നുപെട്ടു.

എങ്കിലും പിന്നീടുള്ള വരവ് ഒട്ടും മോശമാക്കിയില്ല. സിനിമയുടെ പുതുഭാവുകത്വം ചാക്കോച്ചനെ അങ്ങേറ്റെടുത്തു. ഇതിനിടയില്‍ ആരെല്ലാം വന്നു! ഫഹദ് ഫാസില്‍, ആസിഫ് അലി, സന്തോഷ് പണ്ഡിറ്റ്(പാലാഴി കടയുമ്പോള്‍ അമൃത് മാത്രമല്ല പുറത്തുവരിക).... ഇവര്‍ക്കിടയില്‍ കുഞ്ചാക്കോ ബോബന്‍ തന്‍റേതായ ഒരിടം സൃഷ്ടിച്ചെടുത്തുകഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
Kunchakko Boban

ചാക്കോച്ചന് കാറുകളോട് വല്യ താല്‍പര്യമാണ്. ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ കാറെടുത്ത് ആലപ്പുഴ ടൗണിലൊക്കെ ഒന്നു കറങ്ങുന്നത് പുള്ളിക്കൊരു ഹരമാണ്. വൈകുന്നേരമാകുമ്പോള്‍ രണ്ടെണ്ണമൊക്കെ അങ്ങ് പിടിപ്പിച്ച്, വീട്ടീച്ചെല്ലും. എന്നിട്ട് "എടീ അന്നമ്മോ" എന്നൊരു വിളിയാണ്. ഹൗ! എന്തുമാത്രം സ്നേഹമാണ് ആ വിളി ഉല്‍പാദിപ്പിക്കുക എന്നറിയാമോ?

പറഞ്ഞു വന്നത് കാറിന്‍റെ കാര്യമാണ്. കാര്‍ എന്നത് കുഞ്ചാക്കോയുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ചെറുപ്പകാലം മൊതലേ. മെര്‍കും ബീമറുമെല്ലാം ചാക്കോച്ചന്‍റെ കളിക്കൂട്ടുകാരായിരുന്നു. സ്വന്തമായി ഒരു കാറ് വാങ്ങണമെന്ന ആഗ്രഹം മുളച്ചപ്പോള്‍ പലപല പേരുകള്‍ മനസ്സില്‍ വന്നു. ഒടുവില്‍ ചാക്കോച്ചന്‍ ജര്‍മനിയില്‍ തന്നെ ചെന്നുപെട്ടു.

<ul id="pagination-digg"><li class="next"><a href="/four-wheelers/2012/audi-q5-review-001721.html">Next »</a></li></ul>
English summary
Audi Q5 is a luxury crossover SUV, that available in India with bith in petrol and diesel.
Story first published: Sunday, June 24, 2012, 15:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark