ദുൽഖർ സൽമാനും കൂട്ടുകാരനും ബങ്കളുരു കൊച്ചി റൈഡ് നടത്തിയ ബൈക്കുകൾ

By Santheep

പരിഷ്കൃത മനുഷ്യന്റെയുള്ളിൽ ഒരു നാടോടി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. അലഞ്ഞുനടന്ന് അന്നാന്നത്തെ അന്നം കണ്ടെത്തിയിരുന്ന പൂർവകാലം നമുക്കുള്ളിലെവിടെയോ കേടുപാടില്ലാതെ കിടപ്പുണ്ട്. ഇടയ്ക്കെല്ലാം ഇത് ജീവനെടുത്ത് പുറത്തുവരും. അപ്പോളാണ് നമ്മൾ യാത്രയ്ക്കായി തയ്യാറെടുക്കുന്നത്.

ദുൽഖറിന്റെ പജീറോ ഡ്രൈവ്

ദുൽഖറിന്റെ പിതാവ് ഈ പൂർവകാലം ഇടയ്ക്കിടെ ആലോചിക്കുന്ന ഒരാളാണ്. രഹസ്യമായി ധാരാളം യാത്രകൾ നടത്താറുണ്ടിദ്ദേഹം. ഈ സ്വഭാവം ദുൽഖറിനും കാര്യമായ മാറ്റമൊന്നുമില്ലാതെ കിട്ടിയിട്ടുണ്ട്. ദാണ്ടെ, ഇക്കഴിഞ്ഞയാഴ്ചയാണ് ദുൽഖർ തന്റെ കൂട്ടുകാരനെയും കൂട്ടി ഒരു ബൈക്ക് യാത്ര ചെയ്തത്. രണ്ട് കിടിലൻ ബിഎംഡബ്ല്യു ബൈക്കുകളിലായിരുന്നു ഇരുവരുടെയും യാത്ര. ഇവിടെ ആ ബൈക്കുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു.

ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

ദുൽഖറും കൂട്ടുകാരനും ചേർന്ന് രണ്ട് ബൈക്കുകളിലായാണ് യാത്ര നടത്തിയത്. ബങ്കളുരുവിൽ നിന്ന് കൊച്ചിയിലേക്കായിരുന്നു ഈ യാത്ര. രണ്ടുപേരുടെയും പക്കലുണ്ടായിരുന്നത് ബിഎംഡബ്ല്യു ബൈക്കുകളാണ്.|

ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിന്റെ സ്റ്റണ്ട് ജി 310 ബൈക്ക്
ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

ബിഎംഡബ്ല്യു എസ്1000ആർ ആണ് ദുൽഖറിന്റെ സുഹൃത്ത് ഓടിച്ചിരുന്നത്. ഇദ്ദേഹം ഫോട്ടോഗ്രാഫറാണ്. എസ്1000ആർ ഒരു സ്ട്രീറ്റ് ബൈക്കാണ്.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'
ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

158 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട് ഈ ബൈക്കിന്. 2014 മുതൽ വിപണിയിലെത്തിയ ഈ നേക്കഡ് ബൈക്ക് ബിഎംഡബ്ല്യുഎസ്1000ആർആർ മോഡലിനെ ആധാരമാക്കി നിർമിക്കപ്പെട്ടതാണ്.

ബിഎംഡബ്ല്യു എസ് 1000 ആർ വിപണിയിൽ

ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

ദുൽഖറിന്റെ കൂട്ടുകാരന്റെ പക്കലുള്ളത് പക്കാ സ്ട്രീറ്റ് ബൈക്കാണ്. എന്നാൽ, ദുൽഖറിന്റെ പക്കലുള്ളത് ഓഫ് റോഡിങ്ങിനും സ്ട്രീറ്റ് റൈഡിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്.

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?
ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

ദുൽഖർ ഓടിച്ചിരുന്നത് ബിഎംഡബ്ല്യു ജിഎസ് 1200 എന്ന അഡ്വഞ്ചർ ടൂററാണ്. 1980 മുതൽ വിപണിയിലുള്ള ജിഎസ് സീരീസിലെ കരുത്തേറിയ വാഹനമാണിത്. 1,170 സിസി ശേഷിയുള്ള എൻജിനാണ് ഈ ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍റെ മിനിവണ്ടി
ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

123 കുതിരശക്തിയുണ്ട് ഈ എൻജിന്. അത്ര സുഖകരമല്ലാത്ത ഒരു കാര്യം കൂടി പറയുന്നതിൽ ക്ഷമിക്കണം. പ്രശസ്ത മോട്ടോർസൈക്കിൾ ജേണലിസ്റ്റായ കെവിൻ ആഷ് മരിച്ചത് ഒരു ബൈക്ക് ആക്സിഡണ്ടിലാണ്. ബിഎംഡബ്ല്യു ആർ1200ജിഎസ് ബൈക്കിലാണ് അദ്ദേഹം അപകടത്തിലേക്ക് ഓടിച്ചുകയറിയത്. ഈ അപകടത്തിൽ കെവിന് പരിക്കുകൾ പറ്റുകയും അവ അദ്ദേഹത്തെ മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് അനുമാനിക്കുന്നത്. അതൊരു ടെസ്റ്റ് റൈഡായിരുന്നു.

മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ചെയ്തു?
ദുൽഖറിന്റെ ബങ്കളുരു - കൊച്ചി യാത്ര

സുരക്ഷാ പ്രശ്നങ്ങൾ‌ ചൂണ്ടിക്കാണിച്ച് ഈ ബൈക്കിന് ഒമ്പതുതവണ തിരിച്ചുവിളിക്കുകയുണ്ടായി ബ്രിട്ടീഷ് അധികൃതർ. ബ്രേക്കുകൾക്കും എബിഎസ്സിനുമെല്ലാം തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്രയെല്ലാം പ്രശ്നങ്ങൾ ആരോപിക്കപ്പെടുമ്പോഴും സാഹസിക ബൈക്കർമാരുടെ പ്രിയപ്പെട്ട ബൈക്കായി തുടരുന്നു ബിഎംഡബ്ല്യു 1200ജിഎസ് അഡ്വഞ്ചർ ടൂറർ.

ദുൽഖറും ബാബുരാജും: ട്രയംഫ് ആരാധനയുടെ ആൾരൂപങ്ങൾ
കൂടുതൽ

കൂടുതൽ

മലയാളി സെലിബ്രിറ്റികളുടെ ആഡംബരക്കാറുകള്‍

രവി പിള്ളയുടെ മൂന്ന് റോൾസ് റോയ്സ് കാറുകൾ!

'മെയ്ക്ക് ഇൻ ഇന്ത്യ' ആഡംബര കോച്ചുകൾ ടെസ്റ്റ് ചെയ്യുന്നു

More from DriveSpark

Article Published On: Tuesday, December 1, 2015, 10:48 [IST]
English summary
MW GS and BMW S1000R Dulquar Salman's Ride.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X