ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ഇരുചക്രവാഹന ഹെൽമെറ്റ് മാനദണ്ഡങ്ങൾക്കായി ഈ വർഷം സെപ്റ്റംബർ 4 മുതൽ പുതിയ അറിയിപ്പ് നൽകുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചിരുന്നു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട് റിപ്പോർട്ട് പ്രകാരം ഇറക്കുമതി ചെയ്ത ഹെമറ്റുകളുടെ വിൽപ്പന 2020 സെപ്റ്റംബർ മുതൽ അനുവദിക്കും എന്ന് സൂചന ലഭിക്കുന്നു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ഹെൽമെറ്റുകൾക്ക് 1.2 കിലോഗ്രാം ഭാരം പരിധി കവിയാൻ കഴിയില്ലെന്ന് പ്രസ്താവിച്ച 2018 -ൽ നടപ്പാക്കിയ നിലവിലെ നിയം പിൻവലിക്കുമെന്ന് ബ്യൂറോ അറിയിച്ചു. ഇത് പ്രധാനമായും വിദേശ ബ്രാൻഡുകൾക്ക് രാജ്യത്ത് ഹെൽമെറ്റ് വിൽക്കാൻ അനുവദിക്കുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

2018 -ൽ നടപ്പിലാക്കിയ നിയമങ്ങൾ ISI സ്റ്റാൻ‌ഡേർഡ് മാർക്കിൽ ഉൾപ്പെടാത്തതും 1.2 കിലോയിൽ കൂടുതൽ ഭാരം വരുന്നതുമായ ഹെൽമെറ്റ് വിൽ‌പന നിയന്ത്രിച്ചിരുന്നു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

എന്നിരുന്നാലും സെപ്റ്റംബർ 4 മുതൽ, ഇറക്കുമതി ചെയ്ത ഹെൽമെറ്റുകൾ ISI മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം രാജ്യത്ത് വിൽക്കാൻ ബ്യൂറോ അനുവദിക്കും.

MOST READ: ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

വിലകുറഞ്ഞ ഗുണനിലവാരമുള്ളതും പരിമിതമായ പരിരക്ഷ നൽകുന്നതുമായ ഹെൽമെറ്റുകളുടെ വിൽപ്പന നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഗതാഗത മന്ത്രാലയം പരിശോധനാ ചട്ടങ്ങൾ മാറ്റിയ ശേഷമാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ഇറക്കുമതി ചെയ്യുന്ന ഹെൽമെറ്റ് നിർമ്മാതാക്കൾക്കും ചില്ലറ വ്യാപാരികൾക്കും ഈ തീരുമാനം ബുദ്ധിമുട്ടുളവാക്കി.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

മെച്ചപ്പെട്ടതും ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ ഹെൽമെറ്റുകളുടെ പ്രാധാന്യം മനസിലാക്കുന്നതിനും അവ രാജ്യത്ത് വിൽക്കാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകത അറിയുന്നതിനും സർക്കാർ വിവിധ നിർമ്മാതാക്കളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

അന്തിമ വിജ്ഞാപന തീയതി മുതൽ ഗുണനിലവാര നിയന്ത്രണ ഓർ‌ഡറിനായി (QCO) ആറുമാസം സമയം നൽകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. എല്ലാ നിർമ്മാതാക്കൾക്കും BIS മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മതിയായ സമയം നൽകുന്നതിന് സമയപരിധി നിശ്ചയിക്കും.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

അടിസ്ഥാന ഭാരം നീക്കം ചെയ്യുന്നതിനാൽ അത് DOT സ്റ്റാൻഡേർഡ്, യൂറോപ്യൻ ഹെൽമെറ്റുകൾ, ഇറക്കുമതി ചെയ്ത മറ്റ് ഹെൽമെറ്റുകൾ എന്നിവയ്ക്ക് ISI നിലവാരത്തിലേക്ക് യോഗ്യത നേടാനും ഇറക്കുമതി ചെയ്ത് വിൽപ്പന ആരംഭിക്കാനും ഇന്ത്യൻ സർക്കാരിനെ അനുവദിക്കും എന്ന് സ്റ്റീൽബേർഡ് ഹൈടെക് മാനേജിംഗ് ഡയറക്ടറും ഇരുചക്രവാഹന ഹെൽമെറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ രാജീവ് കപൂർ പറഞ്ഞു.

MOST READ: സ്വിഫ്റ്റ്, സിയാസ്, ഇഗ്നിസ് മോഡലുകൾക്ക് സിഎൻജി ഓപ്ഷൻ നൽകാനൊരുങ്ങി മാരുതി

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ യൂറോപ്യൻ സ്റ്റാൻഡേർഡ് ഹെൽമെറ്റുകൾ നിർമ്മിക്കുന്ന നിർമ്മാതാക്കൾക്ക് ISI മാർക്കിനൊപ്പം ഇരട്ട സർട്ടിഫിക്കേഷനും അതുപോലെ തന്നെ ഹെൽമെറ്റുകളിൽ സിഇ അല്ലെങ്കിൽ DOT മാർക്കും ഇന്ത്യയിൽ വിൽക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

സർക്കാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഹെൽമെറ്റ് മാനുഫാക്ചറേർസ് അസോസിയേഷൻ പറഞ്ഞു, ഈ തീരുമാനം നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സന്തോഷവാർത്തയാണെന്നും അവർ അറിയിച്ചു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

കൊവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ആളുകൾ വ്യക്തിഗത യാത്രാമാർഗങ്ങളിലേക്ക് നീങ്ങുമ്പോൾ അടുത്ത കുറച്ച് വർഷങ്ങളിൽ ഹെൽമെറ്റ് വിപണി വളരുമെന്ന് അസോസിയേഷൻ കരുതുന്നു.

ഹെൽമെറ്റ് സുരക്ഷാ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

രാജ്യത്ത് ചില്ലറ വിൽപ്പന നടത്തുന്ന ഇറക്കുമതി ഹെൽമെറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയാണെങ്കിലും ഇന്ത്യയിൽ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ആവശ്യം വർദ്ധിക്കുന്നതിനാൽ ഇത് വളരുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
English summary
Cetral Govt Revised Helmet Safety Rules In India. Read in Malayalam.
Story first published: Wednesday, July 22, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X