ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

കാറുകളിൽ നിന്ന് ക്ലച്ച് പെഡലുകൾ ഓർമയാകുന്ന കാലത്തിന് തുടക്കം കുറിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. വെന്യു കോംപാക്‌ട് എസ്‌യുവിയുടെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (iMT) മോഡൽ അവതരിപ്പിച്ചുകൊണ്ടാണ് പുതുയുഗത്തിലേക്ക് കമ്പനി ചുവടുവെച്ചിരിക്കുന്നത്.

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

SX, SX (O), SX സ്പോർട്ട്, SX (O) സ്പോർട്ട് എന്നിങ്ങനെ നാല് വേരിയന്റുകളിലായി 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ iMT പതിപ്പ് ലഭ്യമാകൂ. 9.99 ലക്ഷം രൂപയാണ് പുതിയ ഗിയർബോക്സ് സംവിധാനത്തോടു കൂടി എത്തുന്ന വെന്യുവിന്റെ എക്സ്ഷോറൂം വില.

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ iMT പ്രധാനമായും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അത് ഇലക്ട്രോമെക്കാനിക്കലായി ആക്റ്റിവേറ്റഡ് ക്ലച്ച് അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.

MOST READ: വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

ഇന്റന്റ് സെൻസർ, ഹൈഡ്രോളിക് ആക്യുവേറ്റർ, ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് (TCU) എന്നിവയുള്ള ട്രാൻസ്മിഷൻ ഗിയർ ഷിഫ്റ്റ് (TGS) ലിവർ ഐഎംടി സാങ്കേതികവിദ്യയിൽ ഉൾക്കൊള്ളുന്നു.

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

118 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി വെന്യു iMT-യിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

സ്‌പോർട്‌സ് വേരിയന്റിൽ ലഭ്യമാകുന്ന ഹ്യുണ്ടായി വെന്യുവിന്റെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ ടൈറ്റൻ ഗ്രേയുടെ പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷൻ, ഫാന്റം ബ്ലാക്ക് റൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, റെഡ് ഇൻസേർട്ടിനൊപ്പം ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, റെഡ് ഡാർക്ക് ഗ്രേ റൂഫ് റെയിൽ എന്നിവ ഇടംപിടിക്കുന്നു.

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

അതോടൊപ്പം വീൽ ആർച്ചുകളിലും ബോഡി സൈഡ് മോൾഡിംഗിലും റെഡ് ഉൾപ്പെടുത്തലുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഡാർക്ക് ഗ്രേ അപ്ഹോൾസ്റ്ററി, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് എന്നീ സവിശേഷതകളും ലഭ്യമാകും.

MOST READ: SAIC മോട്ടോർ കോർപ്പറേഷൻ ഇന്റലിജൻസ് നിരീക്ഷണത്തിൽ; ഇന്ത്യയിൽ എംജിക്കും പണി കിട്ടിയേക്കാം

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

1.5 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം വെന്യു സ്‌പോർട്ട് ട്രിം തെരഞ്ഞെടുക്കാൻ സാധിക്കും എന്നതും സ്വാഗതാർഹമാണ്. ക്ലച്ച് ലെസ് മാനുവൽ ഗിയർബോക്സ് ഫീച്ചർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായി ഈ കോംപാക്ട്‌ എസ്‌യുവി മാറി. ഇതിനുശേഷം വെന്യുവിനെ അടിസ്ഥാനമാക്കി വിപണിയിൽ ഇടംപിടിക്കാനിരിക്കുന്ന കിയ സോനെറ്റും ഇത് പിന്തുടരും.

ക്ലച്ച് പെഡലുകൾ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

പുത്തൻ സാങ്കേതികവിദ്യയെ കൊറിയൻ ബ്രാൻഡ് ഇവിടെ ഒതുക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തങ്ങളുടെ മറ്റ് മോഡലുകളിലും ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ കമ്പനി സ്ഥിരീകരിച്ചു. അടുത്തതായി പുതുതലമുറ ക്രെറ്റയിലോ വേർണയിലോ ഇത് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, July 22, 2020, 14:04 [IST]
English summary
Hyundai Venue iMT Launched In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X