ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

Written By:

കോപ്പിയടിയുടെ കാര്യത്തില്‍ ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ കുപ്രസിദ്ധരാണ്. റോള്‍സ് റോയ്‌സ് മുതല്‍ ഇങ്ങ് മാരുതി 800 ന് വരെ ഇവര്‍ ചൈനീസ് പതിപ്പുകള്‍ ഒരുക്കി കഴിഞ്ഞു.

To Follow DriveSpark On Facebook, Click The Like Button
ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ഒറിജനലിനെ അതേപടി പകര്‍ത്തുന്ന തിരക്കിലാണ് ചൈനീസ് നിര്‍മ്മാതാക്കള്‍ എങ്കില്‍, കുഞ്ഞന്‍ കാറുകളിലേക്ക് വമ്പന്‍മാരെ ആവാഹിക്കുന്ന ശ്രമത്തിലാണ് ഇന്ത്യയിലെ ചില വിരുതന്മാര്‍. ഔഡിയും ലംബോര്‍ഗിനിയും ജാഗ്വാറുമെല്ലാം കുഞ്ഞന്‍ കാറുകളില്‍ ഒരുങ്ങിയാല്‍ എങ്ങനെയുണ്ടാകും? പരിശോധിക്കാം —

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

റോയല്‍ റോവര്‍

ഹ്യുണ്ടായി ക്രെറ്റയെ ലാന്‍ഡ് റോവറാക്കാനുള്ള ശ്രമമാണ് റോയല്‍ റോവറില്‍ കലാശിച്ചത്. ബോണറ്റില്‍ നല്‍കിയിരിക്കുന്ന റോയല്‍ റോവര്‍ എന്ന ബാഡ്ജിംഗും, ലാന്‍ഡ് റോവറിന് സമാനമായ ഗ്രില്ലും കസ്റ്റം ക്രെറ്റയ്ക്ക് ബ്രിട്ടീഷ് പാരമ്പര്യം നല്‍കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ഔഡി സെന്‍

ഇങ്ങനെയും ചില കാറുകളുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ വ്യാജന്‍ എന്ന് പേര് കേള്‍പ്പിക്കാന്‍ ഇവര്‍ മിടുക്കരാണ്. മാരുതി സെന്നില്‍ ഔഡിയെ കയറ്റാനുള്ള ശ്രമമാണ് ഇതിന് മറ്റൊരു ഉദ്ദാഹരണം.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

വീതിയേറിയ ഔഡി ഗ്രില്ലും, ബോഡിക്കിറ്റുമാണ് കസ്റ്റം സെന്നില്‍ ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ട്, റിയര്‍ എന്‍ഡുകള്‍ക്ക് ലഭിച്ച ഔഡി ലോഗോയും, റെഡ് ഇന്റീരിയറും മോഡലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ലംബോര്‍ഗിനി ആക്‌സന്റ്

ഇന്ത്യന്‍ വിപണിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഹ്യുണ്ടായി ആക്‌സന്റിലേക്ക് ലംബോര്‍ഗിനിയെ അവാഹിക്കാനുള്ള ശ്രമമാണ് ഈ കസ്റ്റം മോഡല്‍.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ഷാര്‍പ് അഗ്രസീവ് ഫ്രണ്ട് എന്‍ഡ്, കസ്റ്റം ആക്‌സന്റിന് 'മാസ്' ലുക്ക് നല്‍കുന്നുണ്ടെങ്കിലും, പഴയ ഓവല്‍ ഹെഡ്‌ലാമ്പുകള്‍ ഡിസൈന്‍ ഭാഷയെ അപ്പാടെ തകര്‍ത്തു എന്നതാണ് വാസ്തവം.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ജാഗ്വാര്‍ ലിനിയ

ഫിയറ്റിന്റെ വ്യക്തിത്വം നഷ്ടപ്പെടാതെ ജാഗ്വാറിന്റെ മുഖം എങ്ങനെ കൈവരിക്കാം. ഇതിന് ഉത്തരമേകുകയാണ് ഈ ജാഗ്വാര്‍ ലിനിയ.

Recommended Video - Watch Now!
BMW 330i Gran Turismo Launched In India | In Malayalam - DriveSpark മലയാളം
ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ജാഗ്വാറിന്റെ ഗ്രില്ലില്‍ ഫിയറ്റിന്റെ ലോഗോ ചേര്‍ത്തത്, ന്യായീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്ന് കാര്‍പ്രേമികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ലംബോര്‍ഗിനി എസ്റ്റീം

കസ്റ്റം ലംബോര്‍ഗിനി അവതാരങ്ങള്‍ക്ക് ഇടയിലേക്ക് കേരളം നല്‍കിയ മികച്ച സമര്‍പ്പണമാണ് ഈ ലംബോര്‍ഗിനി എസ്റ്റീം. കാഴ്ചയില്‍ ലംബോര്‍ഗിനിയോട് നീതി പുലര്‍ത്താന്‍ എസ്റ്റീമിന് സാധിച്ചിട്ടുണ്ട്.

ഔഡി സെന്‍, ലംബോര്‍ഗിനി എസ്റ്റീം, റോയല്‍ റോവര്‍; വലിയ കാറുകളുടെ ചില ഇന്ത്യന്‍ പതിപ്പുകള്‍

ഫ്രണ്ട് എന്‍ഡിലും, റിയര്‍ എന്‍ഡിലും ഡിസൈന്‍ മികവ് പാലിച്ചെത്തുന്ന മോഡലില്‍ ഫൊക്‌സ് അലക്കാന്തര ഇന്റീരിയറാണ് ഒരങ്ങിയിട്ടുള്ളതും.

English summary
Custom Copy Cars From India. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark